Wednesday 30 December 2020 04:58 PM IST : By സ്വന്തം ലേഖകൻ

‘ആയ കാലത്ത് എന്റെ അമ്മ നല്ലൊരു വസ്ത്രം ധരിച്ചിട്ടില്ല’: 58കാരിയായ അമ്മയ്ക്ക് ചുരിദാർ തുന്നി മകൻ: കുറിപ്പ്

son-churidar-

ഇഷ്ട വസ്ത്രം ധരിക്കാനുള്ള ആഗ്രഹത്തെ പ്രായത്തിന്റെ അളവുകോലുമായി കൂട്ടിച്ചേർക്കുന്നവരുണ്ട്. ഭർത്താവ് മരിച്ചു പോയ സ്ത്രീകളുടെ അവസ്ഥയാണ് അതിലും കഷ്ടം. പലരുടേയും സ്വപ്നങ്ങളും സ്വാതന്ത്ര്യങ്ങളും ഇന്നും നാലു ചുമരിന്റെ ഉള്ളിലാണ്. ജീവിതത്തിന്റെ നല്ല പ്രായത്തിൽ ഇഷ്ട വസ്ത്രം ധരിക്കാൻ ഭാഗ്യമില്ലാതെ അമ്മയുടെ ആഗ്രഹം നിറവേറ്റിയ മകനാണ് സോഷ്യൽ മീഡിയയിൽ ഹീറോയാകുന്നത്. ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല. ഇപ്പോൾ തനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ടെന്ന് ഉണ്ണികൃഷ്ണനെന്ന മകൻ പറയുന്നു. ഉണ്ണികൃഷ്ണൻ തുന്നിക്കൊടുത്ത ചുരിദാറും അണിഞ്ഞു നിൽക്കുന്ന അമ്മയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്..

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

നാട്ടിൻപുറങ്ങളിൽ ഇപ്പോളും ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്ന നിബന്ധനകൾ ഒക്കെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഞാൻ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അമ്മക്ക് വയസ്സ് 58 ഉണ്ട്. അമ്മയുടെ ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല ഇപ്പൊ എനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ട്. അതുകൊണ്ട് ഞാൻ തന്നെ ഒരു ചുരിദാർ തയ്ച്ച് അമ്മക്ക് കൊടുത്തു അമ്മ അതിൽ സന്തോഷവതിയും ആണ്. ഭർത്താവ് മരിച്ചെന്നു പറഞ്ഞ് ആ കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ. അങ്ങനുള്ള ചിന്താഗതിക്കാർ ഈ പോസ്റ്റിന്റെ കമെന്റ് ബോക്സിന്റെ ഏഴയലത്തു വന്നേക്കരുത്

അമ്മക്ക് എത്ര സന്തോഷം കൊടുക്കാൻ പറ്റുമോ അതാണ് എന്റെ ഒരേ ഒരു ലക്ഷ്യം

കടപ്പാട്