Thursday 23 January 2020 01:09 PM IST : By സ്വന്തം ലേഖകൻ

ഈ 100 സുന്ദരികൾ, അവരിലൊരാൾ നാളത്തെ താരം! ആരാകണമെന്ന് നിങ്ങൾ പറയൂ... വനിത കവർ ഗേൾ ആവേശകരമായ വോട്ടിങ് തുടങ്ങി!

cvr2019

‘ഈ കുട്ടി സിനിമാനടിയാകും...’ ‘ദേ, ആ കുട്ടിക്ക് അഡാര്‍ ഫോട്ടോ ഫെയ്സ് ഉണ്ട്...’ എന്നൊക്കെ നിങ്ങൾക്കും തോന്നുന്നില്ലേ? പതിനായിരകണക്കിന് എൻട്രീസിൽ നിന്ന് ജഡ്ജിങ് പാനൽ തിരഞ്ഞെടുത്ത 100 സുന്ദരിമാർ... ഇവരിൽ ആരെയാണ് വനിതയുടെ മുഖചിത്രമായി നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്? ആ സുന്ദരിയെ നിങ്ങൾക്കു തീരുമാനിക്കാം. ‘ധാത്രി വനിത കവർഗേൾ 2019’ കോണ്ടസ്റ്റിൽ വോട്ടിങ് തുടരുകയാണ്. 

രണ്ടാമതൊന്ന് ആലോചിക്കാതെ കണ്ണും പൂട്ടി വോട്ട് ചെയ്തോളൂ... ഇന്നത്തെ കവർഗേൾ നാളത്തെ താരമാണ്. ഇങ്ങനെ വനിതയുടെ  കവർഗേളായ ശേഷമാണ് നയൻതാരയും റിമ കല്ലിങ്കലും പ്രയാഗ മാർട്ടിനുമൊക്കെ വെള്ളിത്തിരയിൽ ആദ്യമായി മുഖം കാണിച്ചത്.  

സിനിമയിലേക്കു മാത്രമല്ല, മോഡലിങ് പോലുള്ള വെള്ളിത്തിളക്കമുള്ള ലോകത്തേക്കുമുള്ള വാതിലാണ് വനിത കവർഗേൾ. അവരുടെ സ്വപ്നങ്ങൾക്ക് നിറം പകരുകയാണ് നിങ്ങളുടെ ഓരോ വോട്ടും. ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്ന 20 പേരാണ് അന്തിമപട്ടികയിൽ എത്തുക. സിനിമാമേഖലയിലെ പ്രമുഖരടങ്ങിയ ജഡ്ജിങ് പാനലാണ് ഇതിൽ നിന്നു ‘വനിത കവർഗേൾ 2019’നെ തിരഞ്ഞെടുക്കുന്നത്. 

ധാത്രി ‘വനിത കവർഗേൾ’ 2019 ന് അഭൂതപൂർവമായ പ്രതികരണമാണ് ലഭിച്ചത്. ഇവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ ചിത്രങ്ങൾ കാണാം. ഇഷ്ടപ്പെട്ട ചിത്രത്തിന് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. വായനക്കാരുടെ വോട്ടുകൂടി പരിഗണിച്ചാകും ജഡ്ജിങ് പാനൽ അവസാന റൗണ്ടിലേക്കുള്ള മത്സരരാർഥികളെ തിരഞ്ഞെടുക്കുക. വൈകേണ്ട, ഇപ്പോൾ തന്നെ വോട്ട് ചെയ്തു തുടങ്ങിക്കോളൂ... 

വോട്ട് രേഖപ്പെടുത്താൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക... 

Tags:
  • Spotlight
  • Vanitha Exclusive