Wednesday 15 January 2020 06:48 PM IST : By സ്വന്തം ലേഖകൻ

ഷോപ്പിങ് ആസ്വദിച്ച് ഇഷ്ട ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാം; വനിത ഉത്സവ് മെഗാ ഷോപ്പിങ് മേള ജനുവരി 24 മുതൽ!

vanitha-uthsav77557

ഷോപ്പിങ്ങിന് അതിവിശാല സാധ്യതകളൊരുക്കി വനിത ഉത്സവ് മെഗാ ഷോപ്പിങ് ജനുവരി 24 മുതൽ ആരംഭിക്കും. ജനുവരി 24 ന് തുടങ്ങുന്ന ഉത്സവ് ഷോപ്പിങ് മേള ഫെബ്രുവരി 10 വരെ കൊച്ചി കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. ഇഷ്ട ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ നിന്നു സ്വന്തമാക്കാവുന്ന വനിത ഉത്സവ് ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞു. 

കുടുംബങ്ങൾക്കായി വീട്ടുപകരണങ്ങൾ, ഫർണിച്ചർ, ലേഡീസ് ആക്സസറീസ്, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാം ഒരു സ്ഥലത്തു നിന്നുതന്നെ വാങ്ങാം. മലബാർ ഫൂഡ്, ഫാസ്റ്റ് ഫൂഡ്, സൂപ്പ്, ബിരിയാണി, മധുര വിഭവങ്ങൾ തുടങ്ങി വിവിധതരം ഭക്ഷണങ്ങളുടെ മെഗാ ഫുഡ് ഫെസ്റ്റും പുഷ്പ പ്രദർശനവും മേളയുടെ പ്രത്യേകതയാണ്.

യുവാക്കൾക്കായി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ, വിന്റേജ് കാർ സോൺ ഇടപാടുകൾ എന്നിവ ഉണ്ടായിരിക്കും. ഒപ്പം ഏറ്റവും പുതിയ കാറുകളും അവയുടെ ആക്‌സസറീസിനുമുള്ള ഓട്ടോ സോൺ. കുട്ടികൾക്കായി ഒരുക്കുന്നു കളിപ്പാട്ടങ്ങൾ, എജ്യൂക്കേഷൻ സിഡികൾ, ഗെയിം സോൺ എന്നിവ. കൂടാതെ എല്ലാ ദിവസവും തത്സമയ വിനോദ പരിപാടിയായ ഗാനമേള അല്ലെങ്കിൽ ഫ്യൂഷൻ സംഗീതം അല്ലെങ്കിൽ കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും. സുന്ദരമായ സായാഹ്നങ്ങളിൽ ഇഷ്ടപ്പെട്ട സംഗീതം ആസ്വദിക്കാനും അവസരമുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഫോര്‍ട്നൈറ്റിലി വനിത ആണ് ഷോപ്പിങ് മേള ഒരുക്കുന്നത്. എല്ലാ ദിവസവും വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പതു വരെയും ശനി, ഞായര്‍, മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി ഒന്‍പതു വരെയുമാണ് മേള നടക്കുന്നത്. ടിക്കറ്റു മുഖേനയാണ് പ്രവേശനം.

Tags:
  • Spotlight
  • Vanitha Exclusive