Wednesday 21 February 2024 12:14 PM IST : By സ്വന്തം ലേഖകൻ

ഉൽപന്ന വൈവിധ്യവും തകർപ്പൻ ഓഫറുകളും കൊണ്ടു സമ്പന്നം 'വനിത ഉത്സവ്'; കൊച്ചി മറൈൻ ഡ്രൈവിൽ

vanitha-utsav-2024-marine-drive-kochi-cover

കൊച്ചി മറൈൻ ഡ്രൈവിൽ വനിത ഉത്സവ് സന്ദർശിക്കാൻ വൻ ജനത്തിരക്ക്. ജനപ്രിയ ഷോപ്പിങ് ഉത്സവം ഒരുക്കിയിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യാണ്. അജ്മൽ ബിസ്മിയാണ് ഇലക്ട്രോണിക് പാർട്ണർ. വൻവിലക്കുറവും മികച്ച ഓഫറുകളും ഉൽപന്നങ്ങളുടെ വൈവിധ്യവും കൊണ്ടു സമ്പന്നമായ എക്‌സിബിഷനിൽ സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നുള്ള സന്ദർശകരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി താമസമാക്കിയവരും എത്തുന്നുണ്ട്. ആയിരത്തിലേറെ ഇനം ഉൽപന്നങ്ങളും നൂറിലേറെ ബ്രാൻഡുകളും ഇവിടെ അണിനിരന്നിട്ടുണ്ട്.

vanitha-utsav-2024-marine-drive-kochi-crowd

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ 60% വിലക്കിഴിവിൽ ലഭിക്കും. impex എയർ ഫ്രയർ 3399 രൂപയ്ക്കും ഫിലിപ്സ് എയർ ഫ്രയർ 7999 രൂപയ്ക്കും ഉത്സവിൽ നിന്നു മാത്രമാണ് ലഭിക്കുക. 2990 രൂപ മുതൽ വാക്വം ക്ലീനറുകളും 1490 രൂപ മുതൽ ഇൻഡക്ഷൻ കുക്കറും 24790 രൂപ മുതൽ എസിയും 24990 രൂപ മുതൽ ബോഷ് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനും വാങ്ങാൻ അവസരമുണ്ട്. ഡൈനിങ് ടേബിളുകളുടെയും സോഫ സെറ്റുകളുടെയും വൈവിധ്യമാർന്ന ഏറ്റവും പുതിയ കളക്ഷൻ ഡിറ്റ്സ് ഒരുക്കിയിട്ടുണ്ട്. ഉല്പന്നങ്ങൾ ഹോം ഡെലിവറി ലഭിക്കുകയും ചെയ്യും. ബഞ്ചാരാസ്‌ ഉല്പന്നങ്ങൾ വൻവിലക്കുറവിലും കൗതുകകരമായ ബാംബൂ ഉല്പന്നങ്ങൾ വാങ്ങാനുള്ള അവസരവും വനിത ഉത്സവ് ഒരുക്കുന്നുണ്ട്.

കഫേ കുടുംബശ്രീ

vanitha-utsav-2024-marine-drive-kochi-kudumbhaseee-cafe

ഷോപ്പിങ് ചെയ്തു തളർന്നാൽ ഫൂഡ് പാർട്ണറായ കഫേ കുടുംബശ്രീയിലെത്തി ആരോഗ്യവും സ്വാദും നിറഞ്ഞ വിഭവങ്ങൾ മിതമായ വിലയിൽ ആസ്വദിക്കാം. സോലെ മിലൻ ഊര് കാപ്പി, മല്ലിയില ബജി, വനസുന്ദരി ചിക്കൻ - ദോശ കോമ്പോ, കരിംജീരക കോഴി തുടങ്ങിയ വ്യത്യസ്തമായ നിരവധി വിഭവങ്ങളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. എല്ലാ സീസണിലും കായ്ക്കുന്ന വ്യത്യസ്ത തരം മാവിൻ തൈകൾ, കുള്ളൻ അടയ്ക്ക, ചെടിച്ചട്ടിയിൽ വളർത്താവുന്ന കുറ്റിക്കുരുമുളക്, വിവിധതരം പ്ലാവുകൾ, തെങ്ങിൻ തൈകൾ എന്നിവയുള്ള നഴ്സറിയും വനിത ഉത്സവിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ആരോഗ്യകരമായ ഐസ്ക്രീം രുചികളുമായി മേഴ്‌സിലീസും സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. ഫ്ലേവറുകൾ രുചിച്ചു നോക്കി തിരഞ്ഞെടുക്കാൻ മേഴ്‌സിലിസ് അവസരമൊരുക്കും.

vanitha-utsav-2024-marine-drive-kochi-poster

ഏറെക്കാലമായി വാങ്ങണമെന്നാഗ്രഹിച്ച, നോക്കി നടന്നിട്ടും കിട്ടാത്ത സാധനങ്ങളൊക്കെയും രാജ്യത്തിന്റെ വിവിധ കോണുകളിലെ വിശ്വസ്തരായ സംരംഭകരിൽ നിന്ന് എത്തിച്ച് മിതമായ വിലയിൽ അണിനിരത്തുകയാണ് വനിത ഉത്സവ്. വലിയൊരു യാത്ര ചെയ്ത് വിവിധസ്‌ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന തൃപ്തിയോടെ ഇവിടെ നിന്ന് വീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും വാങ്ങാം. നിത്യോപയോഗ സാധനങ്ങൾ, അപൂർവ്വമായ കരകൗശല വസ്തുക്കൾ, സുഗന്ധവസ്തുക്കൾ, ഫർണിച്ചർ, ഓട്ടോമൊബീൽ, ഇന്റീരിയർ ഉൽപന്നങ്ങൾ, കിടക്കകൾ, തുണിത്തരങ്ങൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്ത ഇനം ചെരുപ്പുകൾ, കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, ഭക്ഷ്യോൽപന്നങ്ങൾ, അലങ്കാര വസ്തുക്കൾ, ചെടികൾ തുടങ്ങി നല്ല ഗുണമേന്മയുള്ള എല്ലാത്തരം ഉൽപന്നങ്ങളും വാങ്ങാനുള്ള അവസരമാണ് വനിത ഉത്സവിലൂടെ ലഭിക്കുന്നത്. ലോകോത്തര ബ്രാൻഡുകൾ അണിനിരക്കുന്ന ഓട്ടോ സോൺ ശ്രദ്ധേയമാണ്. ഇന്നു വൈകുന്നേരം വനിത ഉത്സവിൽ കലാസ്നേഹികൾക്കായി അതുൽ നറുകര ഗാനമേള നയിക്കും.

vanitha-utsav-2024-marine-drive-kochi-music-live

പ്രവേശനത്തിനുള്ള ടിക്കറ്റുകൾ എക്‌സിബിഷൻ ഗ്രൗണ്ടിൽ മാത്രമാണ് ലഭിക്കുക. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി ഒമ്പതു വരെയും അവധിദിനങ്ങളിൽ രാവിലെ പതിനൊന്നു മുതൽ രാത്രി ഒമ്പതു വരെയുമാണ് പ്രവേശനം. ഈ മാസം 9ന് ആരംഭിച്ച മേള 26 ന് അവസാനിക്കും.