Thursday 12 January 2023 02:46 PM IST : By സ്വന്തം ലേഖകൻ

പണം പാഴാക്കാതെ മികച്ച വീടൊരുക്കാം; അറിവുകളും കാഴ്ചകളുമായി വനിത വീട് പ്രദർശനം വെള്ളി മുതൽ...

veedu-exhibition-trissur-news-cover

പണം പാഴാക്കാതെ മികച്ച വീടൊരുക്കാൻ വഴികാട്ടുന്ന അറിവുകളും കാഴ്ചകളുമായി വനിത വീട് പ്രദർശനം 13 ന് തുടങ്ങും. തൃശൂർ വടക്കുംനാഥൻ മൈതാനിയിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം.

വീട് നിർമിക്കാനാവശ്യമായ ഉൽപന്നങ്ങളുടേയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. വീടുപണിയിലെ നല്ലപാഠങ്ങൾ പങ്കുവയ്ക്കുന്ന സെമിനാറുകൾ, സംശയങ്ങൾക്ക് ഉത്തരം ലഭിക്കുന്ന സൗജന്യ കൺസൽറ്റേഷൻ ഡെസ്ക്, ഡിസൈൻ മത്സരങ്ങൾ എന്നിവയും പ്രദർശനത്തിന്റെ മാറ്റുകൂട്ടും.

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് തൃശൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

ഫ്രീ സ്റ്റാൻഡിങ് അക്രിലിക് ബാത് ടബ്, സ്മാർട് റെയിൻ ഷവർ, ഫ്ലഷ് ടാങ്ക് ആവശ്യമില്ലാത്ത ക്ലോസറ്റ് തുടങ്ങി കൗതുകമുണർത്തുന്ന ഉൽ‌പന്നങ്ങളുമായാണ് സെറ പ്രദർശനത്തിനെത്തുന്നത്. ടെക്നോളജിയുടെ സഹായത്താൽ വീടുപണി എങ്ങനെ എളുപ്പമാക്കാം എന്നതിന്റെ നേർക്കാഴ്ചകളാണ് ബിൽഡ്നെക്സ്റ്റ് സ്റ്റാളിലുള്ളത്.

ഏറ്റവും പുതിയ മോഡൽ മേച്ചിൽ ഓട്, ഷിംഗിൾസ് തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരം എസ്എസ് റൂഫ് സ്റ്റാളിൽ കണ്ടറിയാം. മോഡുലർ കിച്ചന്റെ ഏറ്റവും പുതിയ മോഡലുകൾ നേരിട്ട് കാണാനുള്ള അവസരമാണ് സൺ സിറ്റി സ്റ്റാളിലുള്ളത്.

ഗുണമേന്മയുള്ള വാട്ടർ ടാങ്കുകളുടെ പലതരം മോഡലുകളുമായാണ് സെൽസർ പ്രദർശനത്തിനെത്തുന്നത്. വീടുകളിൽ സൗരവൈദ്യുതി പ്രയോജനപ്പെടുത്തുന്നതിനുള്ള മുഴുവൻ സേവനങ്ങളും ഹൈക്കൺ സ്റ്റാളിൽ‌ ലഭിക്കും.

veedu-exhibition-trissur-news-banner

റെഡിമെയ്ഡ് വാതിലുകൾ, ഫർണിച്ചർ, ലൈറ്റ് ഫിറ്റിങ്സ്, ഹോം ഓട്ടമേഷൻ തുടങ്ങിയവയുടെയെല്ലാം മുൻനിര ബ്രാൻഡുകളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ ഓഫറുകളുമുണ്ട്.

വീടുനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് ഐഐഎ തൃശൂർ സെന്ററിലെ ആർക്കിടെക്ടുമാർ മറുപടി നൽകുന്ന കൺസൽറ്റേഷൻ ഡെസ്ക് പ്രദർശനത്തിലുണ്ടാകും. 14 ന് വൈകിട്ട് നാല് മുതൽ നടക്കുന്ന ഡിസൈൻ ടോക്കിൽ പ്രശസ്ത ആർക്കിടെക്ടുമാരായ കുക്കേ സുബ്രഹ്മണ്യ, സെന്തിൽ കുമാർ എന്നിവർ സംസാരിക്കും.

veedu-exhibition-kochi-stalls

ശക്തൻ ബസ് സ്റ്റേഷന് സമീപം നിർമിക്കുന്ന ആകാശപ്പാത അടിസ്ഥാനമാക്കി ആർക്കിടെക്ടുമാർക്ക് സ്കൈവോക്ക് ഡിസൈൻ മത്സരം, കോവിഡിന് ശേഷമുള്ള സാഹചര്യങ്ങൾ അഭിസംബോധന ചെയ്തുള്ള വീട് ഡിസൈൻ മത്സരം എന്നിവയും ആർക്കിടെക്ചർ വിദ്യാർഥികൾക്ക് ഫൊട്ടോഗ്രഫി, ടാറ്റൂ ഡിസൈൻ, അർബൻ സ്കെച്ചിങ്, മേക്ക് എ ബ്രിഡ്ജ് എന്നീ മത്സരങ്ങളും ഉണ്ടാകും. മത്സരങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് 9746423078 എന്ന നമ്പരിൽ ബന്ധപ്പെടാം. 16 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.