വര്‍ക്കല ഇടവ വെറ്റക്കട കടപ്പുറത്ത് സ്വകാര്യ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി കടലിൽ ചാടി ആത്മഹത്യ ചെയ്തു. ഇടവ വെൺകുളം സ്വദേശി ശ്രേയ (14) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് വിവരം. ആണ്‍സുഹൃത്തിനൊപ്പം വെറ്റക്കട ബീച്ചില്‍ എത്തി കടലില്‍ ചാടിയെന്നാണു പറയപ്പെടുന്നത്. ശ്രേയയുടെ മൃതദേഹം കിട്ടി. കൂടെയുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ തുടരുകയാണ്. ശ്രേയയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)