Wednesday 01 November 2023 12:26 PM IST : By സ്വന്തം ലേഖകൻ

‘ഞാനും നിങ്ങളിലൊരാള്‍; അനുവാദം ചോദിക്കാതെ മുന്നിലുള്ള കസേരകളില്‍ ഇരിക്കേണ്ടതാണ്’: വ്യത്യസ്തനായി വില്ലേജ് ഓഫിസര്‍ പ്രവീണ്‍

village66788bjjj

വില്ലേജ് ഓഫിസുകളില്‍ നിന്ന് സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട സഹായങ്ങള്‍ പലയിടത്തും അകാരണമായി വൈകിപ്പിക്കുന്നുവെന്ന പരാതിക്കിടയില്‍ വ്യത്യസ്തനായി പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ വില്ലേജ് ഓഫിസര്‍ ആര്‍. പ്രവീണ്‍. 

വിവിധ ആവശ്യങ്ങളുമായി വില്ലേജ് ഓഫിസില്‍ എത്തുന്നവരോട് അനുവാദം ചോദിക്കാതെ തന്റെ മുന്നിലുള്ള കസേരകളില്‍ ഇരിക്കണമെന്നാണ് ഓഫിസിലെ ചുവരില്‍ പതിപ്പിച്ചിട്ടുള്ള നോട്ടിസ്. 

ഞാനും നിങ്ങളിലൊരാളാണെന്ന് ഓര്‍മപ്പെടുത്തുകയാണ് പ്രവീണ്‍. സര്‍ക്കാര്‍ സേവനത്തിന് കാലതാമസം വരുത്താതെ കൈയ്യടി നേടുകയാണ് ആര്‍. പ്രവീണ്‍. വിഡിയോ കാണാം.. 

Tags:
  • Spotlight