Monday 03 June 2019 10:31 AM IST : By സ്വന്തം ലേഖകൻ

‘ട്രെയിനിൽ യാത്ര ചെയ്തിരുന്ന മകൾ വീടെത്തിയില്ല’; കണ്ടെത്താൻ സഹായിക്കണമെന്ന് കണ്ണീരോടെ അച്ഛൻ! കുറിപ്പ്

shivaji-daughter-missing

Latest Updation: കാണാതായ പെൺകുട്ടി വിഷ്ണുപ്രിയയെ കൊല്ലം റെയിൽവേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയതായി അറിയിക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തു പെൺകുട്ടിയെ കണ്ടെത്താൻ സഹായിച്ച എല്ലാ ഓൺലൈൻ വായനക്കാർക്കും നന്ദി!

ട്രെയിനിൽ യാത്ര ചെയ്ത 17 വയസ്സുകാരിയെ കാണാനില്ലെന്ന പരാതിയുമായി ഒരച്ഛൻ. ശിവാജി എന്നയാളാണ് ഫെയ്സ്ബുക് കുറിപ്പിലൂടെ മകളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ സഹായിക്കണമെന്ന അപേക്ഷയുമായി എത്തിയിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപാണ് മകളെ കാണാനില്ലെന്ന് കാണിച്ച് ശിവാജി ഫെയ്സ്ബുക് കുറിപ്പിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ;

"എന്റെ മകൾ വിഷ്ണുപ്രിയ 17 വയസ്സ്. ഷൊർണുർ വഴി മംഗലാപുരം പോകുന്ന ട്രെയിനിൽ ഉണ്ടായിരുന്നു. ആറു മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിൻ ആണ്. അവൾ വീട്ടിൽ എത്തിയിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നീല ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം കിട്ടുന്നവർ അറിയിക്കുക. ഫോൺ : ശിവാജി -  9605964319. ഷെയർ ചെയ്യുക."