Tuesday 22 November 2022 10:56 AM IST : By സ്വന്തം ലേഖകൻ

ഭർത്താവു തന്നെ രഹസ്യമായി സൗകര്യമൊരുക്കി, ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക് മെയിൽ: 68കാരനെതിരെ ഹണിട്രാപ്പ്

honey-trap-2

68 വയസ്സുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വ്ലോഗറും ഭർത്താവും അറസ്റ്റിൽ. താനൂർ സ്വദേശിനി റാഷിദ (30), ഭർത്താവ് കുന്നംകുളം ചിറനല്ലൂർ സ്വദേശി നാലകത്ത് നിഷാദ് (36) എന്നിവരെ‌യാണ് അറസ്റ്റ് ചെയ്തത്.

കൽപകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭർത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭർത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു.  ഭർത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിൽ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.  

പൊലീസ് പറയുന്നത്: ചെറിയമുണ്ടം ഇരിങ്ങാവൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ  പ്രണയം നടിച്ച് യുവതി ആലുവയിലെ താമസസ്ഥത്തേക്ക് ക്ഷണിച്ചുവരുത്തി സ്വകാര്യ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. 

ഇത് ഒരു വർഷം തുടർന്നു. ഇയാളുമായുള്ള യുവതിയുടെ ബന്ധം ഭർത്താവ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭർത്താവുതന്നെ സൗകര്യമൊരുക്കുകയായിരുന്നു. 

ഭർത്താവ് തുടങ്ങാൻ പോകുന്ന ബിസിനസിൽ സഹായിക്കണമെന്നാണ് ആദ്യം യുവതി ആവശ്യപ്പെട്ടത്. പലപ്പോഴായാണ് പണം കൈക്കലാക്കിയത്. പരസ്യമായി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായ ദമ്പതികൾ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള  68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. കൽപകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  റാഷിദയ്ക്കെതിരെയും നടപടികൾ ആരംഭിച്ചു.

പണം നൽകിയില്ലെങ്കിൽ അപമാനിക്കുമെന്നും വീട്ടിൽ അറിയിക്കുമെന്നും പറഞ്ഞു. പണം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഇയാളുടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

കുന്നംകുളത്തെ വീട്ടിൽനിന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 2 കൈക്കുഞ്ഞുങ്ങൾ ഉള്ളതിനാൽ റാഷിദയെ കോടതി ജാമ്യത്തിൽ വിട്ടു. നിഷാദിനെ റിമാൻഡ് ചെയ്തു. 

എസ്ഐമാരായ ജലീൽ കറുത്തേടത്ത്, സൈമൺ, എഎസ്‌ഐ രവി, സീനിയർ സിപിഒ ഷംസാദ്, സിപിഒമാരായ സുജിത്, ഹരീഷ്, അപർണ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.