Saturday 09 January 2021 02:05 PM IST : By സ്വന്തം ലേഖകൻ

ഭാര്യയെ വെടിവച്ചു കൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു; കാരണം കുടുംബ വഴക്ക്

guns-shot

കാസര്‍കോട് കാനത്തൂരില്‍ ഭാര്യയെ വെടിവച്ചുകൊന്നശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബവഴക്കിന് പിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നതെന്നാണ് വിവരം. നാടന്‍ തോക്ക് ഉപയോഗിച്ച് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു.

ബേബിയെ ഒരാള്‍ ശല്യപ്പെടുത്തുന്നതായി വിജയന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിജയന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്ന് സ്ഥിരീകരിച്ചു.