1. മുഖചർമം തൂങ്ങാതിരിക്കാൻ േയാഗ സഹായിക്കുമോ? ഏതൊ ക്കെ േയാഗാസനങ്ങളാണ് ഇതിനു സഹായിക്കുന്നത്?
ചർമം തൂങ്ങുന്നതു രണ്ടു കാരണങ്ങൾ കൊണ്ടാണ്. (1) െകാളാജന്റെ കുറവ് (2) മുഖത്തിന്റെ െകാഴുപ്പ് കുറയുന്നത്. ടൈപ്പ് 1 െകാളാജൻ എന്ന പ്രോട്ടീൻ മുഖത്തിന്റെ തൊലി, അതുപോലെതന്നെ സ്നായു (െടൻഡൻ)എന്നിവയുടെ ശക്തി ബലപ്പെടുത്തുകയും നമ്മുെട ആവശ്യകതയ്ക്ക് അനുസരിച്ചു കൊഴുപ്പ് നിലനിർത്തുകയും െചയ്യുന്നു. ഇവ രണ്ടും പ്രായം ആകുന്നതിന് അനുസരിച്ചു കുറയുന്നു. ഭക്ഷണക്രമത്തിലൂെടയും വ്യായാമത്തിലൂെടയും മാത്രമെ ഇവയുടെ അളവു നിലനിർത്താൻ സാധിക്കൂ. െെവറ്റമിൻ സി, െെവറ്റമിൻ എ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയ ആഹാരം കഴിക്കണം, വെള്ളം ധാരാളം കുടിക്കുകയും വേണം. (കുറഞ്ഞത് മൂന്ന്–മൂന്നര ലിറ്റർ), ചർമത്തിന് ദോഷകരമായ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കണം. ഇതിനോടൊപ്പം വ്യായാമമുറയെന്ന രീതിയിൽ യോഗാഭ്യാസങ്ങളായ ബദ്ധ കോണാസനം, അദ്വാമുഖാസനം, കാകിമുദ്ര, ശാംബവിമുദ്ര, കപാലഭാതി പ്രാണായാമ എന്നിവ െചയ്യാം.
2. കണ്ണിന്റെ അടിയിലെ ചുളിവു തടയാൻ േയാഗ സഹായിക്കുമോ?.
കണ്ണിന്റെ ആകാരംഭംഗി നിലനിർത്തുന്നത് എക്സ്ട്രാ ഒാകുലാർ മസിലുകളാണ്. അതിനോടൊപ്പം കണ്ണുനീര്, കണ്ണിന്റെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ഉറക്കക്കുറവ്, സ്ട്രസ്സ്, മൊെെബൽ, ലാപ്ടോപ്, കംപ്യൂട്ടർ എന്നിവയുടെ അധിക ഉപയോഗം, മാംസപേശികളിലും കോശങ്ങളിലും നീർക്കെട്ട് ഉണ്ടാക്കുന്നു, തന്മൂലം കണ്ണിന്റെ അടിയിൽ ചുളിവ് അല്ലെങ്കിൽ തടിപ്പ് ഉണ്ടാക്കുന്നു. ഭാവിയിൽ കണ്ണിനു ചുറ്റും കറുത്ത പാട് വരുകയും ചെയ്യും. നിത്യേന കണ്ണിനുള്ള വ്യായാമം ചെയ്യുന്നതു വളരെ നല്ലതാണ്. കൃഷ്ണമണി വിവിധ ദിശയിൽ നോക്കുന്നത് ലളിതമായ യോഗാഭ്യാസമാണ്. രണ്ടു നേരം കണ്ണു കഴുകുന്നതും നല്ലതാണ്. സാധാരണ താപനിലയുള്ള വെള്ളത്തിൽ കണ്ണു നനച്ച്, മേൽപറഞ്ഞ വ്യായാമം ചെയ്യാം.
3. അരക്കെട്ട് ഒതുങ്ങാൻ സഹായിക്കുന്ന ആസനങ്ങൾ ഏതെല്ലാം?.
കൂടുതൽനേരം ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവരിലാണു അരക്കെട്ടിൽ അമിതമായി െകാഴുപ്പ് കണ്ടുവരുന്നത്. നിത്യാഹാരത്തിൽ അന്നജത്തിന്റെ അളവു കൂടുതലാണെങ്കിലും െകാഴുപ്പിന്റെ അളവു കൂടാം. സൂര്യനമസ്കാരം, ത്രികോണാസനം, വക്രാസനം, ധനുരാസനം, കടിചക്രാസനം, കടി ചലനക്രിയ, ഡോലാസനം എന്നിവ നിത്യം ചെയ്യുന്നതു നല്ലതാണ്. ഇതിനൊടൊപ്പം പ്രാണായാമയായ ഭസ്ത്രികയും പരിശീലിക്കാം. (നടുവേദനയുള്ളവർ ശ്രദ്ധിച്ചു ചെയ്യണം.)
4. കഴുത്തിലെ പ്രശ്നങ്ങൾ മാറ്റാനുള്ള വ്യായാമങ്ങൾ?.
ഇരട്ടത്താടി േപാലുള്ള കഴുത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമായി ചില സൂക്‌ഷ്മവ്യായാമമുറകൾ ഉണ്ട്. ഉദാഹരണത്തിനു കഴുത്തും തലയും ഉയർത്തുക, താഴ്ത്തുക, വശങ്ങളിലേക്കു തിരിക്കുക, ഇരുവശത്തായി കറക്കുക, വശങ്ങളിൽ ചരിക്കുക തുടങ്ങിയവ. ഇവ മുടങ്ങാതെ ചെയ്യുന്നതു വളരെ നല്ലതാണ്.
5. മാറിടങ്ങളുെട ആകൃതി ഭംഗിയായി നിലനിർത്താൻ സഹായിക്കുന്ന യോഗാസനങ്ങൾ ഏതെല്ലാമാണ്?.
ഹോർമോണിന്റെ വ്യതിയാനം, പ്രസവം, പ്രായം, അമിതവണ്ണം എന്നിവയാൽ മാറിടത്തിലെ മാംസപേശികൾക്ക് അയവു സംഭവിക്കാം. ജീവിത െെശലീ മാറ്റങ്ങൾക്കൊപ്പം ദേഹഭാവത്തിനു / നിൽപിന്റെ െെശലിയിൽ മാറ്റം വരുത്തണം. നിത്യവും തണുത്ത തുണി നനച്ചു കെട്ടുന്നതു നല്ലതാണ്. ചതുരംഗ ദണ്ഡാസനം, സേതുബന്ധാസനം, ഗോമുഖാസനം തുടങ്ങിയ േയാഗാസനങ്ങൾ മാറിടങ്ങളുെട ഭംഗി നിലനിർത്താൻ സഹായിക്കും.
6. േയാഗ െചയ്യാൻ പാടില്ലാത്ത േരാഗാവസ്ഥകൾ ഉണ്ടോ?.
വ്യക്തിയുടെ ആരോഗ്യാവസ്ഥയ്ക്കനുസരിച്ചു യോഗാഭ്യാസങ്ങൾ ചെയ്യാൻ പാടുള്ളതും പാടില്ലാത്തതുമാകാം. പൊതുവായി യോഗ ഒഴിവാക്കേണ്ടതായ രോഗങ്ങൾ ഇവയാണ്: കണങ്കാലിന്റെ ഉളുക്ക്, വയറിളക്കം, ഗ്ലോക്കോമ, ഹെർണിയ, െെകമുട്ട്–െെകത്തണ്ടിന്റെ നീര്, ശസ്ത്രക്രിയ വേണ്ടിവരുന്ന േരാഗങ്ങൾ എന്നിവ. േരാഗമുള്ള സമയത്ത് േയാഗ പരിശീലിച്ചാൽ േരാഗാവസ്ഥ സങ്കീർണമാകാൻ സാധ്യതയുണ്ട്.
കടപ്പാട്;
േഡാ. വസുന്ധര വി. ആർ.
മെഡിക്കൽ ഒാഫിസർ,
നാഷനൽ ആയുഷ് മിഷൻ
ഗവ. േയാഗ നാചുറോപ്പതി
േഹാസ്പിറ്റൽ, വർക്കല
drvasundharabnys@gmail.com