Tuesday 17 October 2023 06:02 PM IST : By ഡോ. ടി. സുരേഷ്‌കുമാർ

മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാന്‍ ഗായകൻ യേശുദാസിന്റെ മാതാപിതാക്കള്‍ കട്ടയ്ക്ക് ശ്രമിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു?

chiri343

പിള്ളേരെ പരിശോധിച്ച് കഴിഞ്ഞ്, ഒ.പി കഴിഞ്ഞിറങ്ങാന്‍ നേരം ഒരപരിചിതന്‍ കടന്നു വന്നു. 

സാഹിത്യകാരനോ കലാകാരനോ എന്ന് രൂപവും വേഷവും കണ്ട്  സംശയിച്ചുപോകുന്ന, 45 വയസ്സ് തോന്നിക്കുന്ന ഒരാള്‍.

ഒ.പി കഴിഞ്ഞതുകൊണ്ട് മുറിയിലെ ട്രാന്‍സിസ്റ്റര്‍ റേഡിയോ ഓണ്‍ ചെയ്ത് ചലച്ചിത്ര ഗാനം കേള്‍ക്കുകയായിരുന്നു ഞാന്‍. 

'മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി 

മഞ്ഞക്കുറിമുണ്ടും ചുറ്റി.....'

അയാള്‍ വന്നുകയറിയയുടന്‍ എന്നോട് ഒറ്റ ചോദ്യം !

'ഈ പാട്ടിന്റെ ഒരു വലിയ പ്രത്യേകത എന്താണെന്ന്  ഡോക്ടര്‍ ക്കറിയാമോ?'

അപരിചിതനാണെങ്കിലും ചോദ്യം എനിക്ക് താല്‍പര്യമുള്ള ചലച്ചിത്രഗാനരംഗമായതുകൊണ്ട് ഞാനുടനെ പറഞ്ഞു. 

ഹിന്ദിക്കാരനായ രവി ബോംബെ, ഒ.എന്‍.വി സാര്‍ എഴുതിയ വരികള്‍ക്ക് മലയാളിത്തമുള്ള ട്യൂണില്‍ ഒരുക്കിയ ഗാനം. 

അതായത് ട്യൂണിട്ടിട്ട് വരികള്‍ എഴുതിയതല്ല..... വരികള്‍ എഴുതി യിട്ട് ഹിന്ദിവാലാ ട്യൂണ്‍ ചെയ്തത്. 

'സോറി ഡോക്ടര്‍......അതിനെക്കാള്‍ ഒരു വലിയ പ്രത്യേകത യുണ്ട്.'

ചിത്ര നന്നായി പാടിയ, അവാര്‍ഡ് കിട്ടിയ പാട്ട്.....

'അതാര്‍ക്കാണ് അറിയാത്തത്. ചിത്ര ഏതു പാട്ടാണ് മോശമായി പാടിയിട്ടുള്ളത്...'

എന്നാല്‍ നിങ്ങള്‍ തന്നെ പറയൂ.... ഞാന്‍ പിന്‍വാങ്ങി.

'നഖക്ഷതം എന്ന ചിത്രത്തിലെ ഈ പാട്ടില്‍ ആ സിനിമയുടെ മൊത്തം കഥയുണ്ട്.....'

പെട്ടെന്ന് ആ വരികള്‍ ഞാന്‍ ഓര്‍ത്തെടുത്തു. 

കുന്നിമണി ചെപ്പില്‍ നിന്നും ഒരു നുള്ള് കുങ്കുമം ഞാന്‍ തൊട്ടെ ടുത്തു...

എന്‍ വിരല്‍ തുമ്പില്‍ നിന്നാ വര്‍ണ്ണ രേണുക്കള്‍ എന്‍ നെഞ്ചിലാ കെപ്പടര്‍ന്നു.......

പിന്നെ ഞാന്‍ പാടിയൊരീണങ്ങളൊക്കെയും നിന്നെ കുറിച്ചാ യിരുന്നു. 

എന്നുവെച്ചാല്‍ അവര്‍ പ്രണയാര്‍ദ്രരായി എന്നര്‍ത്ഥം.

'അന്തിമയങ്ങിയ നേരത്ത് നീ ഒന്നും മിണ്ടാ തെ മിണ്ടാതെ പോയി ....

എന്റെ നെഞ്ചിലെ മൈനയും തേങ്ങീ...'

ആ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന വരികള്‍!

ശരിയാണല്ലോ!  അതായിരുന്നല്ലോ കഥ 

ഞാനയാളോട് ബഹുമാനത്തോടെ പറഞ്ഞു, ഇരിക്കൂ!

തോളിലെ സഞ്ചിയെടുത്ത് മേശപ്പുറത്ത് വെച്ച് പ്രേംകുമാര്‍ എന്ന അയാള്‍ ഇരുന്നു.

'എനിക്ക് ലേശം ബി.പി യുണ്ട്. മരുന്ന് കഴി ക്കുന്നുണ്ട്. സാമ്പത്തികം സര്‍ക്കാരിനെ പോലെ ഒട്ടും മെച്ചമല്ല.....ഒ.പി ടിക്കറ്റെടുത്തില്ല. ബി.പി ഒന്ന് നോക്കിത്തന്നാല്‍ മതി.'

അതിനെന്താ. ഞാന്‍ ബി.പി നോക്കി. ലേശം കൂടുതലാണല്ലോ പ്രേമകുമാരാ! 

ആഹാരത്തില്‍ ഉപ്പ്, ഇനിപ്പ്, കൊഴുപ്പ് എല്ലാം കുറയ്ക്കണം. നന്നായി നടക്കണം.  ഉറങ്ങണം. മരുന്ന് മുടങ്ങാതെ കഴിക്കണം. കേട്ടോ. 

അയാള്‍ നന്ദി പറഞ്ഞുകൊണ്ട് പോയി. 

ഒരാഴ്ച കഴിഞ്ഞ് ഒരു സ്‌കൂളിലെ മോട്ടിവേഷന്‍ ക്ലാസ് കഴിഞ്ഞ് താമസിച്ചാണ് ഞാന്‍ ആശുപത്രിയിലെത്തിയത്. 

ഒ.പി തീര്‍ന്നപ്പോഴേയ്ക്കും വൈകി. അവസാനത്തെ ഊഴക്കാരനായി കാത്തി രിക്കുന്ന പ്രേംകുമാറിനെ കണ്ടു. 

'ഡോക്ടര്‍ കുട്ടികള്‍ക്ക് മോട്ടിവേഷന്‍ കൊടുക്കാന്‍ പോയെന്നറിഞ്ഞു. ഇന്ന് മാതാപിതാ ക്കളാണല്ലോ മക്കള്‍ എന്തു പഠിക്കണമെന്ന് തീരുമാനിക്കുന്നത്. കുട്ടികള്‍ക്ക് താല്‍പര്യമുള്ള രംഗം തിരഞ്ഞെടുത്ത് അവര്‍ക്കിഷ്ടമുള്ള തൊഴില്‍ ചെയ്യുന്നതല്ലേ  നല്ലത് ഡോക്ടര്‍?'

ഞാന്‍ തലയാട്ടി സമ്മതിച്ചു. 

'നല്ലൊരു ഉദാഹരണം എന്റെ കൈയ്യിലുണ്ട്. നമ്മുടെ ഗായകന്‍ യേശുദാസ്! മകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കട്ടയ്ക്ക്  ശ്രമിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു? 

യേശുദാസ്  സെക്രട്ടേറിയേറ്റിലെ ഒരുദ്യോഗസ്ഥനായി അസോസിയേഷന്റെ  വാര്‍ഷിക ത്തിനും റെസിഡന്റ്സ് അസോസിയേഷന്‍ മീറ്റിംഗുകള്‍ക്കും പാടുന്ന ഒരു കേവലം ഗായ കനാകുമായിരുന്നു. 

സംഗീതം ഒരു ജീവിതോപാധിയാക്കാന്‍  കഴിയാത്ത  അന്നത്തെ അവസ്ഥയില്‍ പോലും യേശുദാസ് തനിക്കിഷ്ടമുള്ള രംഗത്തേയ്ക്ക് ചുവടുമാറ്റിയതുകൊണ്ടല്ലേ നമുക്ക് ഗന്ധര്‍വ്വ സംഗീതം കേള്‍ക്കാന്‍ കഴിയുന്നത്... 

മാതാപിതാക്കള്‍ക്ക് ഇതിലും വലിയ പാഠ മുണ്ടോ?

പ്രേംകുമാര്‍ പറയുന്നത് ഞാന്‍ വായും പൊ ളിച്ച്  കേട്ടിരുന്നു. 

പക്ഷേ ബി.പി നോക്കിയപ്പോള്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ, നോര്‍മലില്‍ നിന്നും അല്‍പ്പം കൂടി തന്നെ നില്‍ക്കുന്നു. 

വീണ്ടും ചില മെഡിക്കല്‍ ഉപദേശങ്ങള്‍ കൊടുത്ത് ആഴ്ചതോറും വന്ന് ബി.പി നോക്ക ണമെന്ന് പറഞ്ഞ് വിട്ടു. 

അങ്ങനെ പല ആഴ്ചകളിലും പ്രേംകുമാര്‍ വരികയും ഓരോ തവണയും നമ്മള്‍ ആലോ ചിക്കാത്ത മേഖലകളിലെ വിവരങ്ങള്‍, കണ്ടെ ത്തലുകള്‍, പുതിയ ആശയങ്ങള്‍ എനിയ്ക്ക് 

പറഞ്ഞു തരികയും ചെയ്തു പോന്നു. 

ഞാന്‍ പ്രേംകുമാറിന്റെ ഒരു ആരാധകനായി മാറുകയും അയാളുടെ വരവിനായി കാത്തിരി ക്കാനും തുടങ്ങി. 

എന്നാല്‍ ഓരോ തവണ വരുമ്പോഴും ബി.പി. അല്‍പ്പം കൂടുതലായി തന്നെ തുടരു കയും ചെയ്തുപോന്നു. 

ഒരിക്കല്‍ വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. 

പ്രേംകുമാര്‍, നിങ്ങള്‍ നന്നായി വായിക്കു കയും ചിന്തിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും നല്ല വിവരമുള്ള ആളുമാണ് നിങ്ങള്‍. പക്ഷേ ബി.പി കുറയ്ക്കുന്നതില്‍ അല്‍പം  ജാഗ്രത കുറവുണ്ടല്ലോ  ?

ഒരു ചെറു ചിരിയോടെ അയാള്‍ പറഞ്ഞു തുടങ്ങി. 

'ഡോക്ടര്‍ പറയുന്നതൊക്കെ ഞാന്‍ അനു സരിക്കുന്നുണ്ട്. മരുന്നും ഡയറ്റും വ്യായാമവും ശ്രദ്ധിക്കുന്നുണ്ട്.  

പിന്നെ, ബി.പി കുറയാത്തതിന്റെ ഒരു കാരണമായി ഞാന്‍ കാണുന്നതെന്താണെന്നു വെച്ചാല്‍.....അയാള്‍ അര്‍ദ്ധോക്തിയില്‍ നിറുത്തി. 

ഓരോ ആഴ്ച വരുമ്പോഴും ഞാന്‍ ഡോക്ട ര്‍ക്ക് പുതിയ ചിന്തകള്‍ തരുന്നുണ്ടല്ലോ ......

വളരെയധികം ആലോചനകള്‍ക്കും ധ്യാനമനനങ്ങള്‍ക്കും ശേഷമാണ് അത്തരം ആശ യങ്ങള്‍  രൂപം കൊള്ളുന്നത്. പലപ്പോഴും  പിരിമുറുക്കവും അനുഭവപ്പെടുന്നുണ്ട്.  അതു കൊണ്ടായിരിക്കും എന്റെ ബി.പി കുറയാതെ നില്‍ക്കുന്നതെന്നാണ് എന്റെ ഒരു നിഗമനം.

കുറേ നേരം ഞാന്‍ സ്തബ്ധനായി ഇരുന്നുപോയി. 

എന്റെ ബി.പി മെല്ലെ കൂടുന്നില്ലേ എന്നൊരു തോന്നല്‍!

Tags:
  • Manorama Arogyam