തിരക്കേറിയ ജീവിതത്തിൽ ക്ഷീണം അനുഭവിക്കാത്ത വ്യക്തികൾ ഇന്നില്ല. ശരീരത്തിനെയും മനസ്സിനെയും തളർത്തുന്ന ക്ഷീണം മാറ്റി ഊർജം നൽകാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ :
ഒാട്സ്
ഓട്സ് കഴിക്കുന്നത് ഊർജം വർധിപ്പിക്കാൻ മികച്ചതാണ്. സാവധാനത്തിൽ ദഹിക്കുന്ന അന്നജവും നാരുകളും കൊണ്ടു സമ്പുഷ്ടമായ ഇവ രക്തത്തിലെ പഞ്ചസാര അളവു സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതു ക്ഷീണം കുറയ്ക്കുകയും കൂടുതൽ സ്റ്റാമിന നൽകുകയും ചെയ്യുന്നു. ശരീരത്തിന്റെ സ്വാഭാവിക ഊർജ നിർമാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന ബി വൈറ്റമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
ആൽമണ്ട് ബട്ടർ
ക്രീമിയും നട്ട്‌സും നിറഞ്ഞ ബദാം ബട്ടറിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇത് ഊർജം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതു നാഡീവ്യവസ്ഥയുെട പ്രവർത്തനത്തിന് ആവശ്യമാണ്. ഭക്ഷണത്തെ ഇന്ധനമാക്കി മാറ്റുകയും ചെയ്യുന്നു. ആൽമണ്ട് ബട്ടർ സ്മൂത്തിയിൽ വിതറി ഉപയോഗിക്കാം.
ക്വീൻവ
ക്വീൻവയിൽ ഒമ്പത് അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ ഉയർന്ന നാരുകൾ പെട്ടെന്ന് ഊർജസ്വലത കുറയാതെ, കൂടുതൽ നേരം വയറുനിറഞ്ഞതായി അനുഭവപ്പെടാനും ശ്രദ്ധയും നിലനിർത്താനും സഹായിക്കുന്നു.
ചിയാ സീഡ്
വളരെ ചെറുതും എന്നാൽ ഗുണത്തിൽ വമ്പനുമാണ് ചിയാ സീഡ്. ഒമേഗ-3, നാരുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമായ ഇവ ദഹനത്തെ മന്ദഗതിയിലാക്കുകയും ഊർജം സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. അവ വെള്ളം നന്നായി ആഗിരണം ചെയ്യുന്നു. ഇത് ഊർജസ്വലത നിലനിർത്തുന്നതിന് ഒരു പ്രധാന ഘടകമായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഡാർക്ക് ചോക്‌ലറ്റ്
ഡാർക്ക് ചോക്‌ലറ്റിൽ അടങ്ങിയിരിക്കുന്ന കൊക്കോ ഫ്ലേവനോയിഡുകളാൽ സമ്പന്നമാണ്. മാത്രമല്ല ഇതിലുള്ള ആന്റിഇൻഫ്ലമേറ്ററി ഘടകങ്ങൾ ക്ഷീണം നിയന്ത്രിക്കാൻ സഹായിക്കുമെന്നു പറയപ്പെടുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ ഡാർക്ക് ചോക്‌ലറ്റ് സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടിയിലെ കാറ്റെച്ചിൻ (Catechin) എന്ന ആന്റിഒാക്സിഡന്റ് ഉപാപചയനിരക്കു വർധിപ്പിക്കുകയും ഉന്മേഷം പകരുകയും െചയ്യുന്നു. ഗ്രീൻ ടീയിലെ കഫീന്റെ അളവു ക്ഷീണവും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കും. ഗ്രീൻ ടി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും അതുവഴി ക്ഷീണം മാറി ഊർജം ലഭിക്കുകയും െചയ്യുന്നു.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിതാ മോഹൻ
മുൻ േസ്റ്ററ്റ് ന്യുട്രിഷൻ ഒാഫിസർ, തിരുവനന്തപുരം