സർജറി, റേഡിയേഷൻ, കീമോതെറപ്പി എന്നിവയാണല്ലോ പ്രധാനപ്പെട്ട അർബുദ ചികിത്സകൾ. ഇതിൽ കീമോതെറപ്പിയെ സംബന്ധിച്ച് ആളുകൾക്ക് ഒട്ടേറെ ഭയാശങ്കകളുണ്ട്. തന്മൂലം കീമോതെറപ്പി എടുക്കാൻ തന്നെ ചിലർ മടിക്കാറുണ്ട്. കീമോതെറപ്പിയുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് ഇല്ലാത്തത് ഇത്തരം ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്.
കീമോതെറപ്പിയുടെ സാധാരണ പാർശ്വഫലങ്ങളായ ഒാക്കാനം, ഭക്ഷണത്തോടുള്ള താൽപര്യം കുറയുക, മുടികൊഴിച്ചിൽ , ക്ഷീണം എന്നിവയെക്കുറിച്ചും അവയെ പ്രതിരോധിക്കാനും തീവ്രത കുറയ്ക്കാനുമുള്ള വഴികളെക്കുറിച്ചും സംസാരിക്കുകയാണ് ഡോ. റോണി ബെൻസൺ. പാല മാർ സ്ലീവ മെഡിസിറ്റിയിലെ കൺസൽറ്റന്റ് ഒാങ്കോളജിസ്റ്റ് ആണ് ഡോക്ടർ.
വിഡിയോ കാണാം.