വിഷാദത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകുന്ന ഒട്ടേറെപ്പേരുണ്ട് നമുക്കിടയിൽ. തങ്ങൾ വിഷാദത്തിന്റെ പിടിയിലാണോ എന്ന് അറിയാത്തവരും ഉണ്ട്. വിഷാദരോഗം ജീവിതത്തിന്റെ ഗുണമേൻമ ഇല്ലാതാക്കും. ആനന്ദങ്ങളൊന്നും തിരിച്ചറിയാനാകാതെ , ഒന്നു ചിരിക്കാൻ പോലുമാകാതെ മനസ്സ് മരവിക്കും. ജീവിതം ഇരുളിലാണെന്ന ചിന്ത സദാ വരിഞ്ഞുമുറുക്കും. ഒടുവിൽ വിഷാദത്തിന്റെ കൈപിടിച്ച് മരണത്തിലേക്കു കൂടി നടന്നു പോകാനുള്ള സാധ്യതയുമുണ്ട്.
ഒട്ടും വൈകേണ്ട. നിങ്ങൾക്കു പരിചയമുള്ള ആരെങ്കിലും വിഷാദത്തിലേക്കു നീങ്ങുന്നു എന്നറിയുന്ന പക്ഷം അവർക്കൊരു കൈത്താങ്ങാകാം. ലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാനും വിഷാദത്തെ നേരത്തെ തിരിച്ചറിയാനും വഴികാട്ടികളാകാം. പാർശ്വഫലങ്ങളില്ലാത്ത, ശാസ്ത്രീയ ചികിത്സയിലൂടെ വിഷാദരോഗത്തിൽ നിന്നും പൂർണമുക്തി നേടാം എന്നറിയുക.
വിഡിയോ കാണാം