Thursday 26 September 2024 05:58 PM IST

ചെറുപ്പക്കാരെ കവരും ഹൃദ്രോഗം, വേണം ഹൃദയാഘാതം തടയാന്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍

Asha Thomas

Senior Sub Editor, Manorama Arogyam

hrt343

നമ്മുടെ നാടിനെ സംബന്ധിച്ച് ഹൃദ്രോഗമെന്നത് ഒരു മഹാവ്യാധി തന്നെയാണ്. യൂറോപ്യന്മാരെ അപേക്ഷിച്ച് ഇന്ത്യക്കാരെbഒരു ദശകം മുന്‍പേ തന്നെ ഹൃദ്രോഗം പിടികൂടുന്നു. അതും അവരുടെ ഏറ്റവും ഉല്‍പാദനക്ഷമമായ വര്‍ഷങ്ങളില്‍. ഇന്ത്യയില്‍ 52 ശതമാനം പേരിലും 70 വയസ്സിനു മുന്‍പേയാണു ഹൃദ്രോഗം വരുന്നതെന്നു പഠനങ്ങള്‍ പറയുന്നു. 

ഹൃദയാഘാത ആപത്ഘടകങ്ങളെ തിരിച്ചറിയുകയും അവയെ കണിശമായി കൈകാര്യം ചെയ്യുകയുമാണു ഹൃദയാഘാത പ്രതിരോധപദ്ധതിയുടെ കാതൽ. ഉയർന്ന ബി പി, വർധിച്ച കൊളസ്ട്രോൾ പോലെയുള്ള പ്രധാന ഹൃദ്രോഗ ആപത്ഘടകങ്ങൾ പുറമെ യാതൊരു ലക്ഷണങ്ങളും പ്രകടമാക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഹൃദ്രോഗ സാധ്യത കൂടുതലാണെന്ന കാര്യം അറിയണമെന്നില്ല. മാത്രമല്ല തിരിച്ചറിഞ്ഞാലും വേണ്ടവിധം ചികിത്സ നടക്കണമെന്നുമില്ല. അതുകൊണ്ട് ഈ ഘടകങ്ങളുടെ തിരിച്ചറിയലും രോഗനിർണയവും കൃത്യമായ മാനേജ്മെന്റും ഉറപ്പാക്കണം.

ലഹരി മരുന്നുകൾ, പിരിമുറുക്കം, ഇരിപ്പു കൂടുതലുള്ള ജീവിതശൈലി പോലെയുള്ള നൂതനഘടകങ്ങളെയും പരിഗണിക്കേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും ആരോഗ്യനയ രൂപകർത്താക്കൾ ഉൾപ്പെടെയുള്ള ഗവൺമെന്റ ് സംവിധാനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍  കേരളത്തിലെ തലമുതിർന്ന ഹൃദ്രോഗവിദഗ്ധരുടെ പാനൽ ചൂണ്ടിക്കാണിക്കുന്നു. കേരളീയരുടെ ഹൃദയാരോഗ്യരക്ഷയ്ക്കായി ഇവര്‍ മുന്‍പോട്ടുവയ്ക്കുന്ന   പ്രത്യേക ആക്ഷന്‍ പ്ലാനാണ് ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തിന്റെ പ്രധാന വിഷയം. 

ഗര്‍ഭാവസ്ഥ മുതലേ ഹൃദ്രോഗപ്രതിരോധം തുടങ്ങേണ്ടതിന്റെ ആവശ്യകത, പ്രതിരോധ പദ്ധതികള്‍, മരുന്നും ആന്‍ജിയോപ്ലാസ്റ്റിയും സര്‍ജറിയും, ഹൃദ്രോഗം വന്നവരിലെ തുടര്‍പരിചരണം, ഹൃദ്രോഗം തടയുന്ന ഡയറ്റ് എന്നിങ്ങനെ ഒട്ടേറെ സുപ്രധാനമായ വിഷയങ്ങളും പ്രതിപാദിക്കുന്നു.

വിശദമായ വായനയ്ക്ക് ഒക്ടോബര്‍ ലക്കം കാണുക

Tags:
  • Manorama Arogyam