ADVERTISEMENT

ചെറിയ കുട്ടികൾ മുതിർന്നവരുെട ഭാഗമായിട്ടാണു ജീവിക്കുന്നത്. അതിനാൽ തന്നെ കുട്ടികൾ ചീത്ത വാക്കുകൾ ആദ്യം പഠിക്കുന്നതു വീടുകളിൽ നിന്നാണ്. അച്ഛനും അമ്മയും വീട്ടിലെ മറ്റ് അംഗങ്ങളും പല സാഹചര്യങ്ങളിൽ പറയുന്ന ചീത്ത വാക്കുകൾ കേൾക്കുന്ന കുട്ടികൾ അവ പഠിക്കാൻ ശ്രമിക്കും. മുതിർന്നവർ ദേഷ്യപ്പെട്ടും പല്ലിറുമ്മിയും വെറുപ്പോടെയും പറയുന്ന കാര്യങ്ങൾ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കും. സാഹചര്യം അനുസരിച്ച് ആളുകളിൽ വരുന്ന മാറ്റങ്ങളും അവരുെട വായിൽ നിന്നു വരുന്ന വാക്കുകളും കുട്ടികൾ കൗതുകപൂർവം നിരീക്ഷിക്കും. മാതാപിതാക്കൾ മാത്രമല്ല അവരുെട സുഹൃത്തുക്കളോ അടുത്ത ബന്ധുക്കളോ ഒക്കെ കുട്ടികളുെട മുൻപിൽ വച്ചു വഴക്കു കൂടാറുണ്ടാവും. പലപ്പോഴും കുട്ടികൾ ഇതു ശ്രദ്ധിക്കുന്നില്ല എന്നായിരിക്കും അവരുെട ധാരണ. അതു തെറ്റാണ്. കുട്ടികൾ എല്ലാം ശ്രദ്ധിക്കുന്നുണ്ടാവും. ചീത്ത വാക്കുകൾ പഠിക്കുകയും െചയ്യും. സിനിമ, ടിവി, എന്നിവ വഴിയും കുട്ടികൾ ചീത്ത വാക്കുകൾ പഠിക്കാം. കുട്ടികൾ നല്ല കാര്യങ്ങൾ എവിെട നിന്നാണോ പഠിക്കുന്നത് അവിെട നിന്നു തന്നെയാണു ചീത്ത വാക്കുകളും പഠിക്കുന്നത്.

മുതിർന്നവർ പറയരുത്

ADVERTISEMENT

കുട്ടികൾ മോശം വാക്കുകൾ‍ പറയാതിരിക്കണമെങ്കിൽ നമ്മൾ മുതിർന്നവർ അത്തരം വാക്കുകൾ ഉപയോഗിക്കാതിരിക്കുക. കുട്ടികൾ കേൾക്കെ അസഭ്യ വാക്കുകൾ പറയാതിരിക്കുക. ഇത്തരം മോശം പ്രയോഗങ്ങൾ ഉള്ള ടിവി പരിപാടികൾ, സിനിമ എന്നിവ കഴിവതും കുട്ടികളെ കാണിക്കരുത്. കുട്ടികൾക്കു കുട്ടികളുടേതായ പരിപാടികൾ കാണാൻ അവസരം നൽകുക.

ഇനി കുട്ടിയുെട വായിൽ നിന്നും മോശം വാക്ക് വന്നു എന്നു കരുതുക. അതു വലിയ സംഭവമാക്കി മാറ്റരുത്. തന്റെ കുട്ടി ഇതൊക്കെ എവിടുന്നു പഠിച്ചു, തങ്ങൾ ഇത്തരം വാക്കുകൾ ഉപയോഗിക്കാറില്ലല്ലോ, നല്ല സംസ്കാരം ഉള്ള തങ്ങൾക്ക് ഇങ്ങനെ ഒരു കുട്ടി ജനിച്ചല്ലോ തുടങ്ങിയ ആവലാതികൾ മാതാപിതാക്കൾക്കു വേണ്ട. ഒരു സാധാരണ കാര്യമായിട്ട് എടുത്താൽ മതി.

ADVERTISEMENT

ചീത്ത വാക്ക് ഒരു ചെറിയ കുട്ടി പറഞ്ഞു പോയാൽ അതിനെ വലിയ രീതിയിൽ തിരുത്താനോ ഉപദേശിക്കാനോ മുതിരരുത്. അതിനെ അവഗണിക്കുക. അങ്ങനെയാകുമ്പോൾ കുട്ടികൾക്ക് അതിനോടുള്ള ആഭിമുഖ്യം കുറഞ്ഞുവരും. ഒരു പൊതുവേദിയിൽ വച്ചാണു കുട്ടി ചീത്ത വാക്കുകൾ പറയുന്നതെങ്കിൽ അവിടെ വച്ചു അതിനു പ്രാധാന്യം നൽകി വഴക്കു പറയാൻ ശ്രമിക്കരുത്. പലപ്പോഴും മുതിർന്നു കഴിയുമ്പോൾ അത്തരം വർത്തമാനം ഉപേക്ഷിക്കുന്നതായാണു കാണുന്നത്. കാരണം കുട്ടിക്കു വിവേചന ബുദ്ധി വരും.

വിവരങ്ങൾക്ക് കടപ്പാട്

ADVERTISEMENT

ഡോ. എ. ബഷീർകുട്ടി

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, തിരുവനന്തപുരം

ADVERTISEMENT