Wednesday 24 August 2022 02:52 PM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞിന് ചെറിയ പനിയും മൂക്കൊലിപ്പുമേ ഉള്ളൂ’: ചെന്നെത്തിയത് ന്യൂമോണിയയിൽ: നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ

pneumonia-and-covid

ചുമയും ശ്വാസംമുട്ടുംകുട്ടിക്ക് ഉണ്ടെന്ന് അമ്മ. പരിശോധനയ്ക്കുശേഷം വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു. ഒരു ചെറിയ മൂക്കൊലിപ്പിൽ തുടങ്ങി പിന്നീട് കൂടി വന്ന് പനിയും ചുമയും കഫക്കെട്ടും, കുട്ടി തളർന്ന് വയ്യാതെയായി ആശുപത്രിയിൽ ഒടുവിൽ എത്തിയപ്പോൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ധാരാളമായി കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കണ്ടുവരുന്നു കേൾക്കുമ്പോൾ തന്നെ വിഷമം തോന്നുന്ന തരത്തിലുള്ള ചുമ. രോഗലക്ഷണങ്ങൾ കൂടുകയും പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും വേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. കോവിഡ് ടെസ്റ്റ് ചെയ്യുമ്പോൾ നെഗറ്റീവ്. എന്താണ് ഇങ്ങനെ എന്തായിരിക്കാം കാരണം?

ഫ്ലൂ അഥവാ ഇൻഫ്ലുൻസാ വൈറസ് ബാധയാണ് മേൽപ്പറഞ്ഞ രീതിയിൽ രോഗം പടരുന്നത് ഇപ്പോൾ കണ്ടുവരുന്ന പ്രധാന കാരണം. സാധാരണ ജലദോഷപ്പനി പോലെ ഉള്ള രോഗലക്ഷണങ്ങൾ ആണ് പ്രധാനമായും കണ്ടുവരുന്നത്, പക്ഷേ കഫക്കെട്ടും ന്യുമോണിയയും വരെ ഉണ്ടാക്കാം. മൺസൂൺ സമയം ജൂൺ മുതൽ സെപ്റ്റംബർ വരെ ആണെങ്കിൽ ഇന്ത്യയിൽ ഫ്ലൂ എല്ലായിപ്പോഴും കാണാറുണ്ട്. 30 മുതൽ 50 ശതമാനം കേസുകളും വളരെ സാധാരണ ജലദോഷപ്പനി പോലെ കടുത്ത പനിയും വിറയലും ദേഹം വേദന തലവേദന ക്ഷീണം എന്നിവയെല്ലാം ഉണ്ടാകും. ചെറിയ കുട്ടികളിൽ കഫക്കെട്ട് ന്യൂമോണിയ ക്രൂപ്പ് (croup)( കുരയ്ക്കുന്ന പോലത്തെ ചുമ ), കടുത്ത അണുബാധ, രോഗം ഗുരുതരമായാൽ കുട്ടികളുടെ ഹൃദയത്തെയും തലച്ചോറിനെയും വരെ ബാധിക്കും, ഒടുവിൽ ജീവൻ അപകടത്തിൽ ആക്കാനുള്ള സാധ്യതയുമുണ്ട്. ഈ വൈറൽ പനിയുമോണിയ ഫ്ലൂ വാക്സിൻ കൊണ്ട് തടയാൻ പറ്റുന്ന ഒന്നാണ്. വർഷംതോറും mutation സംഭവിക്കും പുതിയ സ്‌ട്രെയിൻ മാറുകയും ചെയ്യുന്നതിനാൽ പുതിയ ബാച്ച് വാക്സിൻ ഓരോവർഷവും ഇറങ്ങും.

ആർക്കൊക്കെ എടുക്കാം?

1. ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക്

2. രോഗ പ്രതിരോധശേഷി കുറഞ്ഞവർ

3 ഗുരുതര ഹൃദയരോഗം, ശ്വാസകോശരോഗം, കിഡ്നി, കരൾ രോഗം ഉള്ള കുട്ടികൾ

4. പ്രമേഹമുള്ള കുട്ടികൾ

5. ആസ്മ രോഗം ഉള്ള കുട്ടികൾ

6. രോഗപ്രതിരോധശേഷി കുറഞ്ഞ വരെ പരിചരിക്കുന്നവർ

7. ഗർഭിണികൾ

8. 50 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്നവർക്കും

ഈ വാക്‌സിൻ ഗുണം ചെയ്യും

Dose എങ്ങനെ ആണ്?

9 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ആദ്യമായി എടുക്കുമ്പോൾ രണ്ട് ഡോസ് നാലാഴ്ച ഇടവിട്ട് വേണം എടുക്കാൻ,9 വയസ്സിൽ മുകളിൽ പ്രായം ഉള്ള കുട്ടികൾക്ക് ഒരു ഡോസും മതിയാകും.

ഈ വാക്‌സിനേഷൻ side effects ഉണ്ടോ?

ചെറിയ പനിയും തലവേദനയും ദേഹ വേദനയും ഒക്കെ വരാം മറ്റു ഗുരുതര പ്രത്യാഘാതങ്ങൾ ഒന്നും തന്നെ ഇല്ല.

വിവരങ്ങൾക്ക് കടപ്പാട്:

Dr VidyaVimal
Consultant Pediatrician
GG Hospital