Wednesday 03 November 2021 03:52 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുമേനിയിൽ കുടഞ്ഞിടുന്നത് പൗഡറല്ല, കാൻസർ! കുഞ്ഞാവയെ പൗഡറിൽ കുളിപ്പിക്കുമ്പോൾ സംഭവിക്കുന്നത്

babypowder

പ്രസവശേഷം കുഞ്ഞിനെ സോപ്പു െകാണ്ട് കുളിപ്പിച്ച്, കണ്ണെഴുതി, െപാട്ടുെതാട്ട് ഒരുക്കിയെടുക്കുന്നത് അമ്മമാർക്ക് ഒരു ഹരമാണ്. എന്നാൽ അൽപം അശ്രദ്ധ മതി കുഞ്ഞിന്റെ നേർത്ത ചർമവും കുറഞ്ഞ പ്രതിരോധശേഷിയും രോഗങ്ങളെ വിളിച്ചുവരുത്തും. കുഞ്ഞുങ്ങൾക്കു പൗഡറും സോപ്പും കൺമഷിയും മറ്റും ഉപയോഗിക്കാമോ എന്ന സംശയം എല്ലാ അമ്മമാർക്കും ഉണ്ടായേക്കാം. ഫോർമാൽഡിെെഹഡ് കലർന്ന കുഞ്ഞി ഷാംപൂ നിരോധിച്ചു, ആസ്ബസ്റ്റോസ് കലർന്ന പൗഡർ കാൻസറിനു കാരണമാകും, എന്നൊക്കെയുള്ള വാർത്തകൾ വായിക്കുമ്പോൾ പ്രത്യേകിച്ചും.

babypowder മോഡൽ : ഇതൾ

പൗഡർ കുടഞ്ഞിടരുത്

ഒാക്സിജൻ, സിലിക്കൺ, മഗ്‌നീഷ്യം എന്നിവയടങ്ങിയ അഭ്രമൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമിക്കുന്നത്. പൗഡർ രൂപത്തിലാകുമ്പോൾ ഈ മൂലകം ഈർപ്പം വലിച്ചെടുത്ത് ചർമം നനവില്ലാതെ സൂക്ഷിക്കും. ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കും. ബേബിപൗഡറിൽ ഉള്ള ചെറിയ കണികകൾ കുഞ്ഞിന്റെ ശ്വാസോച്ഛ്വാസത്തോടൊപ്പം ശ്വാസകോശത്തിന്റെ ഏറ്റവും ചെറിയ അറകളിൽ വരെ എത്തുന്നു. തന്മൂലം വിട്ടുമാറാത്ത ശ്വാസംമുട്ടൽ, ചുമ, അടിക്കടിയുള്ള ന്യുമോണിയ തുടങ്ങിവ ഉണ്ടാകാം.

ടാൽക്കിൽ ചെറിയ രീതിയിൽ കാണുന്നതാണ് ആസ്ബസ്റ്റോസ് ധാതുക്കൾ. ആസ്ബസ്റ്റോസ് അറിയപ്പെടുന്ന ഒരു അർബുദ കാരണമാണ്. പൗഡറിലെ ആസ്ബസ്റ്റോസ് തന്നെ കാൻസറിനു കാരണമാകുമെന്നു പലരും വിശ്വസിച്ചിരുന്നു. പക്ഷേ, ഈ വാദം സാധൂകരിക്കാനുള്ള തെളിവൊന്നും ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല. എന്നിരുന്നാലും പൗഡറുകളിൽ ആസ്ബസ്റ്റോസ് അംശം പാടില്ലെന്നു കർശനനിർദേശമുണ്ട്. ഇന്നു നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റു രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ബേബി പൗഡറുകൾ അലർജി ഉണ്ടാക്കാം. അലർജി മൂലം തൊലിപ്പുറത്തു നല്ല ചൊറിച്ചിലും നീരും ഉണ്ടാക്കാം.

പൗ‍ഡർ ഉപയോഗിക്കുകയാണെങ്കിൽ മറ്റൊരു മുറിയിൽ വച്ച് അൽപം പൗഡർ കയ്യിലെടുത്ത് നന്നായി തുടച്ചശേഷം കുഞ്ഞിന്റെ മുറിയിലേക്കു പോയി കുഞ്ഞിന്റെ ദേഹത്തു തടവുക. പൗഡർ കുഞ്ഞിന്റെ കണ്ണിൽ വീഴരുത്. പൗഡർ പാത്രം ഒരിക്കലും മുഖത്തിനു നേരേ പിടിച്ചു തുറക്കരുത്. പൗഡർ പഫ് ഉപയോഗിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്;


ഡോ. െജ. സജികുമാർ
പീഡിയാട്രീഷൻ
പരബ്രഹ്മ  സ്പെഷാലിറ്റി േഹാസ്പിറ്റൽ, ഒാച്ചിറ