കുഞ്ഞുങ്ങളിൽ കാണുന്ന വിഷാദരോഗം പ്രായപൂർത്തിയായവരിൽ കാണുന്നതിൽ നിന്നും വ്യത്യാസമായിട്ടാണ് കാണാറുള്ളത്. പ്രത്യേകിച്ച് സ്വഭാവത്തിലെ വ്യത്യാസങ്ങൾ, മൂഡ് ചേഞ്ചുകൾ എന്നിവ കുഞ്ഞുങ്ങളിൽ വളരെ വൈകിയാണ് പ്രകടമാകാറുള്ളത്. ഊർജസ്വലനായ കുട്ടി പെട്ടെന്നൊരു ദിവസം സ്കൂളില്‍ പോകാൻ മടി കാണിക്കുക ഒറ്റയ്ക്കിരിക്കാൻ താത്പര്യം കാണിക്കുക,. പഠന കാര്യങ്ങളിൽ വിമുഖത കാണിക്കുക എന്നിവയാണ് വിഷാദരോഗത്തിന്റെ പ്രകടമായ ലക്ഷണം. മാതാപിതാക്കളെ അലട്ടുന്ന കുഞ്ഞുങ്ങളിലെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളും അതിനുള്ള പ്രതിവിധികളും വിശദീകരിക്കുകയാണ് സീനിയർ സൈക്യാട്രിസ്റ്റ് എസ്. പ്രതിഭ.
വിഡിയോ കാണാം;