ADVERTISEMENT

എന്തുകൊണ്ടാണ് ചികിത്സിച്ചു ഭേദമാക്കിയശേഷവും അർബുദം വരുന്നത്?

അർബുദം വീണ്ടും വരുന്നതു പല കാരണങ്ങൾ കൊണ്ടാണ്. കാൻസർ ഉണ്ടാകുന്നതു കോശങ്ങളുടെ അനിയന്ത്രിതമായ വിഭജനം കൊണ്ടാണല്ലോ. പല വിധത്തിലുള്ള ജീനു കളുടെ പ്രവർത്തനം കാരണമാണ് ഈ വിഭജനം നടക്കുന്നത്. അസാധാരണ കോശങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യുന്നതിൽ കൂടിയാണു കാൻസർ ചികിത്സ വിജയം കൈവരിക്കുന്നത്.

ADVERTISEMENT

ഒരു ചെറിയ അർബുദ ദശയിൽ കോടിക്കണക്കിന് അ സാധാരണ അർബുദകോശങ്ങൾ ഉണ്ടായിരിക്കും. ആരംഭദശയിലുള്ള അർബുദങ്ങളിൽ കാണുന്ന കോശങ്ങൾ ഭൂരി പക്ഷവും ഒരേരീതിയിലുള്ള ജനിതകഘടനയിലുള്ളത് (ഹോമോജെനസ്) ആയിരിക്കും. കീമോതെറപ്പിയിൽ ഇത്തരം കോശങ്ങൾ നശിച്ച് അർബുദത്തിൽ നിന്നും രോഗി വിമുക്തി നേടുന്നു. പരിശോധനകളിലൊന്നിലും രോഗിയിൽ രോഗത്തിന്റെ അംശം ഉള്ളതായി കാണുവാൻ സാധിക്കുകയില്ല. അതുകൊണ്ടു രോഗം പൂർണമായി ഭേദമായി എന്നു കരുതുന്നു.

എന്നാൽ കുറച്ച് അർബുദകോശങ്ങൾ ഈ ചികിത്സയെ അതിജീവിച്ചു കൂടെന്നില്ല. ജനിതകമായ കാരണങ്ങൾ, മരുന്നിനോടുള്ള പ്രതിരോധം, വിശ്രമാവസ്ഥയിലുള്ള കാൻസർ കോശങ്ങൾ (Dormant Cells) മുതലായ ഘടകങ്ങൾ ചികിത്സയിൽ നിന്നും ചില അർബുദകോശങ്ങൾ ര ക്ഷപെടാൻ കാരണമാകാം. ഈ കോശങ്ങൾ വർഷങ്ങൾക്കു ശേഷം വിഭജനത്തിനു വിധേയമായി, രണ്ടാമതു കാൻസർ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ADVERTISEMENT

ചില രോഗികൾ അവരുടെ കാൻസർ വരാനിടയാക്കിയ ജീവിതശൈലി, ചികിത്സ കഴിഞ്ഞും തുടർന്നു പോരുന്നതും (ഉദാÐപുകയില ഉപയോഗം, മദ്യപാനം) കാൻസറിന്റെ രണ്ടാം വരവിനു കാരണമാകുന്നു.

ആരംഭദശയിലല്ലാത്ത കാൻസറുകളിൽ അർബുദകോശങ്ങൾ പലവിധത്തിലുള്ള ജനിതകപരിവർത്തനത്തിനു (ഹെറ്ററോജനസ്) വിധേയമായി മാറിയാൽ അർബുദമായി രൂപാന്തരപ്പെടാം. ഇങ്ങനെയുള്ള അവസ്ഥകളിലും ചികിത്സ കഴിഞ്ഞു വീണ്ടും രോഗം വരാം.

ADVERTISEMENT

ചികിത്സ കഴിഞ്ഞ വ്യക്തികൾ ഈ കാരണങ്ങൾ കൊണ്ടു തുടർപരിശോധനകൾ കൃത്യമായി നടത്തേണ്ടതുണ്ട്. അതുവഴി രണ്ടാമതു രോഗം വന്നാലും നേരത്തെ തന്നെ ക ണ്ടുപിടിച്ചു ചികിത്സിച്ചു വീണ്ടും രോഗവിമുക്തി നേടാൻ സാധിക്കും.

 

ഡോ. സി. എൻ. മോഹനൻ നായർ

സീനിയർ കൺസൽറ്റന്റ് ഒാങ്കോളജിസ്റ്റ്

എറണാകുളം മെഡിക്കൽ സെന്റർ,

കൃഷ്ണ ഹോസ്പിറ്റൽ,
ലക്ഷ്മി ഹോസ്പിറ്റൽ, കൊച്ചി

cnmn2012@gmail.com

ADVERTISEMENT