Friday 21 June 2024 01:02 PM IST

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞു താമസിക്കാതെ ഉറങ്ങാം, ഒരു മണിക്കൂറിലധികം ഒരേ ഇരിപ്പു പാടില്ല- അറിയാം ബിപി കൂട്ടുന്ന ഈ കാര്യങ്ങള്‍

Asha Thomas

Senior Sub Editor, Manorama Arogyam

bp23432

ബിപി കൂടുന്നതു ഒട്ടേറെ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. പക്ഷേ, നമ്മള്‍ പോലുമറിയാതെ നമ്മുടെ ജീവിതരീതിയിലെ ചില കാര്യങ്ങള്‍ ബിപിയുടെ താളം തെറ്റിക്കാം- അവയേക്കുറിച്ചറിയാം

രാത്രി ഷിഫ്റ്റ് 

നൈറ്റ് ഷിഫ്റ്റ് ജോലി ഉറക്കം താളം തെറ്റിച്ചു ബിപി വർധനവുണ്ടാക്കാം

നൈറ്റ്‌ ഷിഫ്റ്റ് ജോലിയും അമിതരക്തസമ്മർദവും തമ്മിലുള്ള ബന്ധം സംബന്ധിച്ചു ഒട്ടേറെ പഠനങ്ങൾ വന്നിട്ടുണ്ട്.

2016 ൽ അമേരിക്കൻ ജേണൽ ഒഫ് ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതു നൈറ്റ്‌ ഷിഫ്റ്റ് ജോലി നഴ്സുമാരിൽ ഉയർന്ന രക്തസമ്മർദത്തിനു കാരണമാകുന്നെന്നാണ്. ഇതിന്റെ കൃത്യമായ മെക്കാനിസം കണ്ടെത്താനായിട്ടില്ലെങ്കിലും പ്രധാനമായുള്ള രണ്ടു കാരണങ്ങൾ ഇവയാണ്. ഒന്ന്, ശ രീരത്തിലെ സ്വാഭാവികമായുള്ള ജൈവഘടികാരം (സർക്കാഡിയൻ താളക്രമം) കീഴ്മേൽ മറിയുന്നു. രണ്ട്, ഉറക്കം താളംതെറ്റുന്നു. ഈ രണ്ടു കാര്യങ്ങളും രക്തസമ്മർദ വർധനവിനുള്ള സാധ്യത വർധിപ്പിക്കുന്നു.

2019ൽ ഒക്യുപേഷനൽ ആൻഡ് എ ൻവയോൺമെന്റൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നതു നൈറ്റ്‌ ഷി ഫ്റ്റ് ജോലിയുടെ കാലയളവും അമിതരക്തസമ്മർദ സാധ്യതയും തമ്മിൽ ബ ന്ധമുണ്ടെന്നാണ്. അതായത് രാത്രി ജോലിയുടെ കാലയളവു കൂടുന്നതു രക്‌തസമ്മർദം വർധിക്കാനുള്ള സാധ്യത കൂട്ടുന്നു.

നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന എ ല്ലാവരിലും രക്തസമ്മർദം ഉയർന്നു നി ൽക്കണമെന്നില്ല. വ്യക്തികളുടെ ജനിതകഘടനയും ജീവിതശൈലിയും ആ രോഗ്യശീലങ്ങളുമൊക്കെ ഇക്കാര്യത്തി ൽ സ്വാധീനം ചെലുത്താം. എങ്കിലും നൈറ്റ്‌ ഷിഫ്റ്റ് ജോലി ചെയ്യുന്നവർ ഉറക്കവും ഭക്ഷണവും ചിട്ടപ്പെടുത്തുകയും ജീവിതശൈലി ആരോഗ്യകരമാക്കുകയും ചെയ്യാൻ ശ്രദ്ധിക്കണം. അമിതമായ രക്തസമ്മർദം ഉള്ള, രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നവരിൽ ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഇങ്ങനെയുള്ളവർ മുടങ്ങാതെ വൈദ്യപരിശോധനകൾ നടത്താൻ ശ്രദ്ധിക്കണം.

ഉറക്കം കുറഞ്ഞാൽ

ഉറങ്ങാതിരിക്കാൻ ശ്രമിക്കുന്നതു ബിപി വർധിപ്പിക്കും. 6-7 മണിക്കൂർ ഉറങ്ങണം.

ഉറക്കം പാരാസിംപതറ്റിക് പ്രവർത്തനമാണ്. അതു ബിപി കുറയ്ക്കും. എന്നാ ൽ രാത്രി ഉറങ്ങാതിരിക്കുമ്പോൾ സിംപതറ്റിക് നാഡീവ്യവസ്ഥയെയാണു നാം ഉത്തേജിപ്പിക്കുന്നത്. ഇതു രക്തസമ്മർദം വർധിക്കാൻ ഇടയാക്കുന്നു. പതിവായി താമസിച്ചുറങ്ങുന്നവരിൽ ഇക്കാരണം കൊണ്ടുതന്നെ രക്തസമ്മർദം ഉയരാൻ സാധ്യത കൂടുതലാണ്. 

പതിവായി കൃത്യസമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശീലിക്കണം. സൂര്യൻ അസ്തമിച്ചുകഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ് ഉറങ്ങി,  ഉ ദിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് എ ഴുന്നേൽക്കുന്ന രീതിയാണ് ഉത്തമം. ഉറക്കം ഇങ്ങനെ ചിട്ടപ്പെടുത്തുന്നതു രക്തസമ്മർദം കുറയ്ക്കാൻ സഹായകമാണ്.  ഒരു ഉറക്കചക്രം അഥവാ സ്ലീപ് സൈക്കിൾ എന്നു പറയുന്നത് ഒന്നര മണിക്കൂറാണ്. ഏകദേശം നാല് ഉറക്കചക്രം ലഭിക്കുന്ന അത്ര സമയം ഉറങ്ങുന്നതാണ് ഉത്തമം. അതുകൊണ്ടാണു ദിവസവും 6Ð7 മണിക്കൂർ  ഉറങ്ങണമെന്നു പറയുന്നത്.  കുടുംബപരമായി ഉയർന്ന രക്തസമ്മർദ ചരിത്രമുള്ളവരിൽ ഉറക്കസമയം തെറ്റുന്നത് അമിതരക്തസമ്മർദം വരാനുള്ള സാധ്യത ഉയർത്തും. 

ഇരിപ്പ് ബിപി കൂട്ടും

50 മിനിറ്റ് ഇരുന്നാൽ 5-10 മിനിറ്റ് നിൽക്കുകയോ നടക്കുകയോ വേണം

ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരിൽ രക്തസമ്മർദം അമിതമാകാൻ  കാരണമാകുന്ന മെക്കാനിസങ്ങൾ പലതാണ്. ഒരു കാരണം ദീർഘനേരം ഇരിക്കുന്നവരിൽ ബേസൽ സിംപതറ്റിക് ടോ ൺ ( സിംപതറ്റിക് വ്യവസ്ഥയുെട പ്രതികരണം) വർധിക്കുമെന്നതാണ്. ഇരുന്നു ജോലി ചെയ്യുന്നവരിൽ പകൽ കാലുകളിൽ രക്തം കെട്ടിനിൽക്കുന്നതിനു സാധ്യത കൂടുതലാണ്. ഇവരിൽ രാത്രി ഈ രക്തം ശരീരത്തിനു മുകൾഭാഗത്തേക്ക് എത്താനും  ഉറക്കപ്രശ്നങ്ങൾക്കും കാരണമാകാം. 

പുതിയ പഠനങ്ങൾ പറയുന്നതു ദീർഘനേരമുള്ള ഇരിപ്പു  മറ്റ് അപായ സാധ്യതകളേക്കാളും വില്ലനാണെന്നാണ്. ഇതിനു പ്രധാന കാരണം ശാരീരികമായ പ്രവൃത്തികൾ കുറവാണെന്നതാണ്. പരിഹാരം  ഒന്നേയുള്ളൂ. 50 മിനിറ്റ്  ഇരുന്നാൽ അഞ്ചോ പത്തോ മിനിറ്റ് എഴുന്നേറ്റു നടക്കാനോ  നിന്നുകൊണ്ടുള്ള പ്രവൃത്തികളിലേർപ്പെടാനോ ശ്രദ്ധിക്കണം. പതിവായി വ്യായാമം ചെയ്യുന്നവരിൽ ഇരിപ്പിന്റെ ദൂഷ്യഫലങ്ങൾ താരതമ്യേന കുറവായിരിക്കും. എങ്കിലും നീണ്ട ഇരിപ്പിനിടയിൽ നടപ്പിന്റെയോ നിൽപിന്റെയോ ഇടവേളകൾ ഉണ്ടാകുന്നതാണ് ഉത്തമം. 

വെള്ളംകുടിയും ബിപിയും

രാവിലെ ഉണരുമ്പോൾ 2-3 ഗ്ലാസ്സ് കുടിക്കുക. പകൽ വെള്ളംകുടി തുടരുക

വെള്ളം മൂത്രമായി  പുറത്തുപോവുമ്പോ ൾ ശരീരത്തിൽ  കൂടുതൽ ഉപ്പുണ്ടെങ്കിൽ അതും പോകും. അതുകൊണ്ടു വെള്ളം മതിയായ അളവിൽ കുടിക്കുന്നത് ഒരു പരിധി വരെ ബിപി  നിയന്ത്രിതമായിരിക്കാൻ സഹായിച്ചേക്കും. സാധാരണ ഒരു വ്യക്തിക്കു ദിവസം ഒന്നര മുത ൽ രണ്ടു ലീറ്റർ വരെ വെള്ളം ആവശ്യമുണ്ട്.  ഇടയ്ക്കിടെ ചെറിയ അളവിൽ വെള്ളം കുടിക്കുന്നതാണ് ഉത്തമം. കാല ത്ത് എഴുന്നേൽക്കുമ്പോൾ തന്നെ രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കുക. അതു ശരീരത്തിൽ രാവിലെയുള്ള ദൗർലഭ്യം പരിഹരിക്കുന്നു. പിന്നീട് ഒന്നു രണ്ടു മണിക്കൂർ കൂടുമ്പോൾ ഒാരോ ഗ്ലാസ്സ് വെള്ളം കുടിച്ചു ശരീരത്തിലെ ജലലഭ്യത നിലനിർത്തുക. വെയിലത്തു പണിയെടുക്കുന്നവരും മറ്റും മൂന്നു നാലു ലീറ്ററെങ്കിലും വെള്ളം കുടിക്കണം. 

വിവരങ്ങൾക്കു കടപ്പാട്

ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ

എമരിറ്റസ് പ്രഫസർ ഒാഫ് കാർഡിയോളജി,

പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല

Tags:
  • Manorama Arogyam