അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ഡയറ്റാണ് കീറ്റോജെനിക് ഡയറ്റ് എന്ന കീറ്റോ ഡയറ്റ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാം, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് മാംസം കൂടുതൽ കഴിക്കാം എന്നിവയാണ് കീറ്റോ ഡയറ്റിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങൾ. ലോ കാലറി ബാലൻസ്‍ഡ് ഡയറ്റ് കൊണ്ട് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ കൃത്യമായ ഡയറ്റും വ്യയാമവും പിന്തുടർന്നാൽ മാത്രമേ ഭാരം കുറയൂ. അതിനെ അപേക്ഷിച്ച് ഈ ഡയറ്റിൽ പെട്ടെന്നു ഫലം കിട്ടുന്നു.
കീറ്റോ ഡയറ്റിൽ പ്രധാനമായും ഫാറ്റ് അഥവാ കൊഴുപ്പിൽ നിന്നാണ് 70-75% ഊർജം ലഭിക്കുന്നത്. ഏകദേശം 20% ഊർജം മാംസ്യത്തിൽ നിന്നും, 5-10% മാത്രം അന്നജം അഥവാ കാർബോഹൈഡ്രേറ്റിൽ നിന്നും ലഭിക്കുന്നു. ഭക്ഷണത്തിലെ പ്രധാന ഊർജ സ്രോതസ്സുകളായ ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ വളരെ ചെറിയ അളവിൽ മാത്രമേ ഈ ഡയറ്റിലുള്ളൂ. അതിനാൽ ശരീരത്തിൽ ഗ്ലൂക്കോസ് ഉൽപാദനം വളരെ കുറവായിരിക്കും.
ഈ സാഹചര്യത്തിൽ കരൾ ശരീരത്തിലെ കൊഴുപ്പു സംഭരണികളിൽ നിന്നും കീറ്റോൺ ബോഡീസ് ഉൽപ്പാദിപ്പിക്കുന്നു. ഈ കീറ്റോൺ ബോഡീസ് ആണ് കീറ്റോജെനിക് ഡയറ്റിലെ ഊർജ ഉറവിടം. ഇത് കൊണ്ടാണ് ഈ ഭക്ഷണക്രമം കീറ്റോ ഡയറ്റ് എന്നറിയപ്പെടുന്നത്. കീറ്റോഡയറ്റിനു ചില ദോഷങ്ങളുമുണ്ട്.
ഭാരം കുറയ്ക്കാനായി കീറ്റോ ഡയറ്റ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും നവംബർ 2021 ലക്കം മനോരമ ആരോഗ്യത്തിലുണ്ട്.