Saturday 13 August 2022 04:33 PM IST : By സ്വന്തം ലേഖകൻ

മരുന്നു കഴിക്കുമ്പോൾ സിട്രസ് പഴങ്ങൾ പാടില്ലേ? ഇൻസുലിൻ എടുക്കുന്നവർ മദ്യം ഒഴിവാക്കണോ? സംശയങ്ങൾക്ക് വിദഗ്ധ മറുപടി

medicinemyth323

ഭക്ഷണവും മരുന്നും ഒരുമിച്ച് കഴിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രശ്നങ്ങളെയാണ് ഡ്രഗ് ഫൂഡ് ഇന്ററാക്‌ഷൻ അഥവാ മരുന്നും ഭക്ഷണവുമായുള്ള പ്രതിപ്രവർത്തനം എന്നു പറയുന്നത്. ചില ഭക്ഷണങ്ങളും പാനീയങ്ങളും ചിലതരം മ രുന്നുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ, മരുന്നുകളുമായി രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു ശരീരത്തിനു ദോഷകരമായ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യാം. ഇതിലൂടെ വിഷമയമായ ഉൽപ്പന്നങ്ങൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. അതുകൊണ്ട് മരുന്നിനൊപ്പമോ മരുന്നു കഴിക്കുന്ന കാലയളവിലോ ഒഴിവാക്കേണ്ട ഭക്ഷണÐപാനീയങ്ങളെക്കുറിച്ച് സാമാന്യമായ ഒരു അറിവ് അത്യാവശ്യമാണ്. ഭക്ഷണവും മരുന്നും സംബന്ധിച്ച് ഏറ്റവും സാധാരണമായ ചില സംശയങ്ങൾക്ക് ഉത്തരം അറിയാം.

∙ മരുന്ന് കഴിക്കുന്ന കാലയളവിൽ സിട്രസ്, ഗ്രേപ് വിഭാഗത്തിലുള്ള പഴച്ചാറുകൾ നല്ലതല്ല എന്നു കണ്ടു. ശരിയാണോ?

മരുന്നിനൊപ്പമല്ലാതെ മരുന്നു കഴിക്കുന്ന കാലയളവിലും സിട്രസ്, ഗ്രേപ് വിഭാഗത്തിൽപെട്ട പഴച്ചാറുകൾ നല്ലതല്ല. കാരണം ഈ പഴച്ചാറുകളിൽ അടങ്ങിയ മൂലകങ്ങൾ കരളിൽ അടങ്ങിയ എൻസൈമും (Cyp3a4) ആ യി രാസപ്രവർത്തനത്തിൽ ഏർപ്പെട്ടു നമ്മൾ കഴിക്കുന്ന മരുന്നിന്റെ മെറ്റബോളിസം തടസ്സപ്പെടുത്തുന്നു. ഇതേ കാരണത്താൽ സിട്രസ് Ðഗ്രേപ് ഘടകമുള്ള പാക്കറ്റ് ജൂസുകളും സോഫ്റ്റ് ഡ്രിങ്ക്സും ഒഴിവാക്കുന്നതാണു നല്ലത്.

∙ സ്റ്റാറ്റിൻ മരുന്നുകളും ഗ്രേപ് ഫ്രൂട്ടും തമ്മിൽ ചേരില്ലെ?

കൊളസ്ട്രോൾ കുറയ്ക്കാനുള്ള സ്റ്റാറ്റിൻ മരുന്നു കഴിക്കുന്നവർ ഗ്രേപ് ഫ്രൂട്ട് കഴിക്കരുത്. ഇതു സ്റ്റാറ്റിനുമായി രാസപ്രവർത്തനത്തിലേർപ്പെട്ടു ശരീരത്തിൽ അടിഞ്ഞു കൂടി കരളിനും പേശികൾക്കും നാശം വരുത്തുന്നു. ഇതു പിന്നീടു വൃക്ക തകരാറിനും  ഇടയാക്കും. അലർജിക്കുള്ള ഫെക്സോഫെനാഡിൻ പോലുള്ള ചില മരുന്നുകളും രക്തസമ്മർദം നിയന്ത്രിക്കാനുള്ള അംലൊഡിപ്പിൻ, നിഫിഡിപ്പിൻ എന്നീ മരുന്നുകളും ഗ്രേപ് ജൂസിന്റെ കൂടെ കഴിച്ചാൽ അതു മരുന്നിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനും രക്തത്തിൽ എത്തുന്ന മരുന്നിന്റെ അളവു കുറയാനും കാരണമാകുന്നു. എന്നാൽ ഗ്രേപ് ഫ്രൂട്ടുമായി നമ്മുടെ നാട്ടിലെ മുന്തിരിക്ക് യാതൊ രു ബന്ധവുമില്ല. ഗ്രേപ് ഫ്രൂട്ട് എന്നതു ചെറുമധുര നാരങ്ങ ആണ്.

∙ കുട്ടികളുടെ മരുന്നു പൊടിച്ച് ജൂസിലോ പാലിലോ കലക്കി കൊടുക്കാറുണ്ടല്ലൊ. ഇതിൽ അപകടമുണ്ടോ?

കുട്ടികളുടെ മരുന്നു പൊടിച്ച് ജൂസിലോ പാലിലോ കലക്കി കൊടുക്കാൻ പാടില്ല. പാലിലും ജൂസിലും സോഫ്റ്റ് ഡ്രിങ്കുകളിലുമൊക്കെ പലതരം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. മരുന്നും ഇത്തരം പാനീയങ്ങളുമായുള്ള രാസപ്രവർത്തനത്തിലൂടെ അപകടകരമായ രാസഘടകങ്ങൾ ഉണ്ടാകാനിടയുണ്ട്. ഏറ്റവും സുരക്ഷിതം ശുദ്ധജലത്തിനൊപ്പം നൽകുകയാണ്.

∙ വെള്ളത്തിനു പകരം മദ്യം ചേർത്തു മരുന്നു കഴിക്കുന്നതിൽ അപകടമുണ്ടോ?

വെള്ളത്തിനു പകരം മദ്യം ചേർത്തു മരുന്നു കഴിക്കുന്നത് അപകടമാണ്. ഇത് അപകടകരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും. മരണം വരെ സംഭവിക്കാം. ഉദാഹരണമായി പനി, അലർജി എന്നിവയുടെ ചികിത്സയ്ക്കായി കഴിക്കുന്ന മരുന്നുകൾക്കൊപ്പം മദ്യം കഴിക്കുമ്പോൾ ഉറക്കം തൂങ്ങിയ അവസ്ഥ കൂടുതലാകാൻ സാധ്യത ഉണ്ട്. നെഞ്ചുവേദനയ്ക്കു കഴിക്കുന്ന നൈട്രോഗ്ലിസറിന്‍ മദ്യത്തിൽ കലക്കി കഴിച്ചാൽ ഉയർന്ന നാഡിമിടിപ്പ്, രക്തസമ്മർദം ഉയരുക, ബോധമില്ലാത്ത അവസ്ഥ എന്നിവയ്ക്കു കാരണമാകുന്നു.

ഉത്കണ്ഠാമരുന്നുകൾ, അപസ്മാര മരുന്നുകൾ എന്നിവയ്ക്കൊപ്പം മദ്യം കഴിക്കുന്നതു ശ്വാസോച് ഛ്വാസ വേഗത കുറയ്ക്കുക, അസാധാരണമായ പെരുമാറ്റം, ഓർമക്കുറവ് എന്നിവയ്ക്കു കാരണമാകും.

സൾഫോണിൽ യൂറിയ ഇനത്തി ൽപ്പെട്ട മരുന്നുകൾ (ഗ്ലിമിപ്രൈഡ്, ഗ്ലിബറൈഡ്, ഗ്ലൈപിസൈഡ് തുടങ്ങിയവ) മദ്യത്തിന്റെ കൂടെ കഴിച്ചാൽ തലവേദന, മനംപുരട്ടൽ, എന്നിവ അനുഭവപ്പെടാം. ചില മരുന്നുകൾ നിർജലീകരണത്തിനു കാരണമാകുന്നു. ഉദാ: ലിഥിയം. ചില മരുന്നുകൾ മദ്യത്തിനൊപ്പം കഴിക്കുന്നതു വൃക്ക തകരാറിലാക്കാനോ വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനോ കാരണമാകുന്നു. (ഉദാ: കോർട്ടിമ
ക്‌സോൾ, ഇൻഡിനാവിർ)

∙ ഇൻസുലിൻ കുത്തിവയ്ക്കുന്നവരും പ്രമേഹമരുന്നു കഴിക്കുന്നവരും മദ്യം ഒഴിവാക്കണോ?

പ്രമേഹരോഗികൾ മദ്യം കഴിക്കുന്നത് ഒഴിവാക്കണം. മദ്യം കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനുള്ള കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ചില പ്രമേഹ മരുന്നുകൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവു ഗണ്യമായി കുറയുന്നു. ഇൻസുലിൻ മദ്യവുമായി പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ രക്തത്തിലെ പ ഞ്ചസാരയുടെ അളവു കൂടാനോ കുറയാനോ സാധ്യതയുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും ഇത്.

പ്രമേഹരോഗികൾ സർവസാധാരണമായി ഉപയോഗിക്കുന്ന മെറ്റ്ഫോമിൻ എന്ന മരുന്നു മദ്യവുമായി കൂടിച്ചേർന്നാൽ അപൂർവവും അപകടരവുമായ ലാക്ടിക് അസിഡോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകും. തത്ഫലമായി ക്ഷീണം, ഉറക്കമില്ലായ്മ, നാഡിമിടിപ്പ് വല്ലാതെ കൂടുകയോ കുറയുകയോ ചെയ്യുക, വയറുവേദന, പേശീവേദന എന്നിവ അനുഭവപ്പെടാം.

∙ മരുന്നു കഴിച്ച ശേഷം എത്ര വെള്ളം കുടിക്കണം?

മരുന്നു ലയിക്കാനും ആഗിരണം ചെയ്യപ്പെടാനും വെള്ളം വേണം. കൂടുതൽ വെള്ളം കുടിക്കുന്നതിലൂടെ അ ധികമുള്ള മരുന്ന് അലിയിച്ചു പുറന്തള്ളാൻ സഹായകമാകുന്നു. സാധാരണ മരുന്നുകൾ കഴിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം നിർബന്ധമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്നു കഴിക്കുമ്പോഴും കുറച്ചു വെള്ളം കുടിക്കണം. അധികം ചൂടുള്ള
തോ തണുത്തതോ ആയ വെള്ളത്തെക്കാൾ നല്ലതു സാധാരണ ഊഷ്മാവിലുള്ള വെള്ളമാണ്.

∙ ഹൈപ്പോതൈറോയ്ഡ് മരുന്നുകൾ വെറുംവയറ്റിലാണോ കഴിക്കേണ്ടത്. ?

ഹൈപ്പോതൈറോയ്ഡ് മരുന്നുകൾ വെറും വയറ്റിലാണ് കഴിക്കേണ്ടത്. കാരണം ഭക്ഷണപദാർഥങ്ങൾ മരുന്നിന്റെ ആഗിരണം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ സമയകൃത്യത പുലർത്തേണ്ടതാണ്. മാത്രമല്ല,മരുന്ന് കഴിച്ച് 30 മുതൽ 60 മിനിറ്റ് കഴിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത്.

നാരുകള്‍ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ, കാപ്പി, കാത്സ്യം, അയ ൺ സപ്ലിമെന്റുകൾ ഇവയെല്ലാം മരുന്നു കഴിച്ച് 3Ð4 മണിക്കൂറുകൾക്കു ശേഷം കഴിക്കുന്നതാണ് ഉചിതം. കാരണം ഇവയെല്ലാം മരുന്നുകളുടെ ആഗിരണത്തെ കുറയ്ക്കുന്നു.

∙ രക്തം കട്ടപിടിക്കാതിരിക്കാനുള്ള വാർഫാറിൻ പോലുള്ള മരുന്ന് കഴിക്കുമ്പോൾ ബ്രോക്ക്‌ലി പോലെയുള്ളവ കഴിക്കരുതെന്നു കണ്ടു ശരിയാണോ?

രക്തം കട്ടപിടിക്കാതിരിക്കാനുള്ള വാർഫാറിൻ പോലുള്ള മരുന്ന് കഴിക്കുമ്പോൾ ബ്രോക്ക്‌ലി പോലെ വൈറ്റമിൻ കെ അടങ്ങിയ വിഭവങ്ങൾ കഴിക്കുവാൻ പാടില്ല. വൈറ്റമിൻ കെ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ വാർഫാറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ ആണ് കെ. ഇത് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളായ കെയിൽ, സ്പിനച്ച്, മസ്റ്റാഡ് ഗ്രീൻ, ബ്രോക്‌ലി, ശതാവരി, ഗ്രീൻ ടീ, പച്ചിലക്കറികൾ മുതലയാവയും ഒഴിവാക്കണം.

∙ ചിലതരം ബീറ്റാബ്ലോക്കറുകൾ കഴിക്കുമ്പോൾ പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതു നല്ലതല്ല എന്നു കണ്ടു. എന്തുകൊണ്ട്?

പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതുമൂലം മരുന്നുകളുടെ പ്രവ ർത്തനം തടസ്സപ്പെടാനോ ആഗിരണത്തിന്റെ വേഗത ഉയർത്തുവാനോ സാധിക്കും. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണം രക്തത്തിലെ ബീറ്റാബ്ലോക്കറുകളുടെ അളവ് ഉയരുവാൻ കാരണമാകാറുണ്ട്. ഇതുവഴി മരുന്നുകളുടെ പാർശ്വഫലങ്ങൾ അധികമാകാം. തന്മൂലം നാഡിമിടിപ്പ് കുറയുക, രക്തസമ്മർദം താഴുക, ബ്രോങ്കോകൺസ്ട്രിക്‌ഷൻ എന്നിവ വരാം.

∙ കൊഴുപ്പു കൂടുതലുള്ള ഭക്ഷണം ചിലതരം മരുന്നുകളുടെ ആഗിരണത്തെ സ്വാധീനിക്കുമോ?

കൊഴുപ്പ്, മരുന്നുകളുടെ ആഗിരണ വേഗത കൂട്ടാൻ സഹായിക്കുന്നു. കൊഴുപ്പുകൂടുതലുള്ള ഭക്ഷണം ക ഴിക്കുന്നതു മൂലം ട്രൈഗ്ലിസറൈഡ് Ðറിച്ച് ലിപ്പോപ്രോട്ടീൻ ലിംഫ് വഴി ആഗിരണം ചെയ്യപ്പെട്ടു രക്തത്തിൽ എത്താം. ഇതു താൽക്കാലികമായി കൊളസ്ട്രോൾ ഉയരാൻ കാരണമാകുന്നു. ഈ പ്രക്രിയ, കൊഴുപ്പിലും ലിപ്പിഡിലും ലയിക്കുകയോ കൂടിച്ചേരുകയോ ചെയ്യുന്ന (ലിപ്പോഫിലിക്) മ രുന്നുകളുടെ ആഗിരണത്തെ ഉയർത്തുന്നു.

∙ മെറ്റ്ഫോമിൻ കഴിച്ചശേഷം ഒാട്മീൽ പോലെ ഫൈബർ ധാരാളമുള്ള ഭക്ഷണം കഴിക്കാമോ?

ഭക്ഷണത്തിൽ അടങ്ങിയ നാരുകൾ മെറ്റ്ഫോമിനുമായി കൂടിച്ചേരുന്നു. ഇതിലൂടെ മെറ്റ്ഫോർമിന്റെ ആഗിരണം തടസ്സപ്പെടാനിടയുണ്ട്. വിഷാദരോഗ മരുന്നുകൾ, അപസ്മാരത്തിനു നൽകുന്ന കാർബമാസെപിൻ, കൊളസ്ട്രോൾ കുറയ്ക്കാനുള്ള മ രുന്നുകൾ, ഹൃദ്രോഗത്തിനുള്ള മരുന്നായ ഡൈജോക്സിൻ, വിഷാദ
രോഗത്തിനുള്ള ലിഥിയം, പെൻസിലിൻ ആന്റിബയോട്ടിക് എന്നിവയാണ് ഭക്ഷണത്തിലെ നാരുകളുമായി പ്രതിപ്രവർത്തിക്കുന്ന മറ്റു മരുന്നുകൾ.

∙ ഭക്ഷണത്തിലെ ടൈറാമിൻ എന്ന ഘടകം ചിലതരം മരുന്നുകളുമായി പ്രതിപ്രവർത്തിക്കുമെന്നു കണ്ടു. ശരിയാണോ?

സോയഉൽപന്നങ്ങളായ ടോഫു, സോയ സോസ്, ഒാറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് ഭക്ഷണങ്ങൾ എന്നിവയിലെ ടൈറാമിൻ എന്ന ഘടകം ചിലതരം മരുന്നുകളുമായി പ്രതിപ്രവർത്തിക്കാറുണ്ട്. ഉദാ. മോണോ അമൈൻ ഓക്സിഡേസ് ഇൻഹിബിറ്ററുകൾ എന്ന ഇനത്തിൽ പെടുന്ന സെലിജിലൈൻ, ഫെനെൽസിൻ എന്നീ മരുന്നുകൾ ടൈറാമിനുമായി പ്രതിപ്രവർത്തിച്ച് രക്തസമ്മർദം ഉയരുന്നതിനു കാണമാകുന്നു.

∙ കോർട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർക്ക് കാത്സ്യം കുറവു വരുമോ?

കോർട്ടിക്കോസ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുന്നവർക്ക് കാത്സ്യം കുറവു വരാറുണ്ട്. ഈ മരുന്നുകൾ കാത്സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കുടലിൽ കാത്സ്യത്തിന്റെ ആഗിരണ വേഗത കുറയ്ക്കാനും മൂത്രത്തിലൂടെ കാത്സ്യം കൂടുതലായി പുറന്തള്ളപ്പെടാനും ഇടയാക്കുന്നു. ഈ പ്രക്രിയ മൂലം എല്ലുകളിൽ അടങ്ങിയിരിക്കുന്ന കാത്സ്യത്തെ ശരീരം വീണ്ടും ആഗിരണം െചയ്യാൻ ഇടയാകുന്നു.

∙ കാത്സ്യം, വൈറ്റമിൻ ഡി മരുന്നുകളുടെ ആഗിരണത്തെ ചിലതരം ഭക്ഷണങ്ങളോ പാനീയങ്ങളോ തടസ്സപ്പെടുത്തുമോ?

∙ ഓക്സാലിക് ആസിഡ് സമൃദ്ധമായ ഭക്ഷണം (ഉദാ: മധുരക്കിഴങ്ങ്), ∙ ഫൈറ്റിക് ആസിഡ് (ഗോതമ്പിന്റെ ബ്രാൻ ആവരണത്തിൽ കാണുന്നു.), ചായ, കാപ്പി ഇവയുടെ അമിതമായ ഉപയോഗം എന്നിവ കാത്സ്യം ആഗിരണത്തെ തടസ്സപ്പെടുത്തുന്നു.

∙ കാപ്പിയും ചായയും മരുന്നുകളുടെ ഗുണം കുറയ്ക്കുമോ? ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

കാപ്പിയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന ഘടകം ചില മരുന്നുകളുമായി (ഉദാ: ഫെനോതിയസിൻ) കൂടിച്ചേർന്ന്, മരുന്നിന്റെ ആഗിരണം കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാൻ മരുന്നു കഴിക്കുന്നതിന്റെ ഒരു മണിക്കൂർ മുൻപും മരുന്നിനു ശേഷമുള്ള രണ്ടു മണിക്കൂറും കാപ്പി കുടിക്കാൻ പാടുള്ളതല്ല.

ഡോ, സുനിൽ നട്ടാത്ത്

തലവൻ, അഡീഷനൽ പ്രഫസർ, ഫാർമക്കോളജി വിഭാഗം, ജിഎംസി പാലക്കാട്, കോ–ഒാഡിനേറ്റർ, ഫാർമക്കോവിജിലൻസ് പ്രോഗ്രാം ഒാഫ് ഇന്ത്യ

Tags:
  • Manorama Arogyam