Wednesday 17 January 2024 05:18 PM IST : By സ്വന്തം ലേഖകൻ

പുഷ് അപ് വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം

gym43534

ജിമ്മിലെ ഉപകരണങ്ങളും വലിയ ഭാരവുമൊക്കെ ഉപയോഗിച്ചാലേ മികച്ച വ്യായാമങ്ങൾ ചെയ്യാനാവൂ എ ന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഉപകരണങ്ങളുടേയോ വെയ്റ്റിന്റെയോ സഹായമില്ലാതെ തന്നെ മികച്ച വെയ്റ്റ് ട്രെയിനിങ്ങുകളും ആയാസമേറിയ ജിം വർക്കൗട്ടുകളും സാധ്യമാണ്. അത്തരത്തിലുള്ള ചില വ്യായാമങ്ങൾ പരിചയപ്പെടാം. ഇത്തവണ പുഷ് അപ്സ്.

പുഷ് അപ്സ്: നെഞ്ച്, തോളുകൾ,വയർ എന്നീ ഭാഗങ്ങളിലെ പേശികൾക്കും കയ്യിലെ ട്രൈസെപ്സ് പേശികൾക്കും ആയാസം നൽകുന്ന മികച്ച വ്യായാമമാണ് പുഷ് അപ് വ്യായാമങ്ങൾ. മേൽ ശരീരത്തിന്റെ കരുത്തിന് ഉത്തമം.. ∙ പുഷ് അപ ്ചെയ്യുന്ന സമയത്തു തറയിൽ കൈകൾ വയ്ക്കുന്നതു തോളുകളേക്കാൾ അൽപം കൂടി അകലത്തിലാവുന്നതാണ് ഉത്തമം.

∙ തറയിൽ പാദങ്ങൾ തമ്മിൽ സൗകര്യപ്രദമായ അകലത്തിൽ വയ്ക്കാം.

∙ ശരീരം ഒരു നേർരേഖയിൽ നിലനിർത്തണം. വയര്‍ എൻഗേജ് ചെയ്യിക്കണം.

∙ പുഷം അപ് ചെയ്ത് ഉയരുമ്പോൾ കൈകൾ പൂർണമായും നിവരണം.

∙ താഴേക്കു താഴ്ന്നു വരുമ്പോൾ കൈമുട്ട് 90 ഡിഗ്രിയോ അതിൽ കുറവോ ആയി മടങ്ങണം.

∙ 10Ð15 പുഷ് അപ്സ് വീതം മൂന്നു സെറ്റുകളായി ചെയ്യാം.

പിഴവുകൾ തിരുത്താം:

∙ പുഷ് അപ് ചെയ്യുന്നവർ ഏറ്റവും കൂടുതൽ തെറ്റുവരുത്തുന്നതു കൈമുട്ടുകളുെട പൊസിഷനിലാണ്. കൈമുട്ടുകൾ ശരീരത്തിൽ നിന്നും അധികം അകന്നു പോകാതിരിക്കാൻ ശ്രദ്ധിച്ചാൽ ഈ പിഴവു മാറ്റാം.

∙ മൂക്കോ നെറ്റിയോ തറയിൽ മുട്ടുന്നതാണ് ഒരു പ്രധാന പിഴവ്. ശരീരം താഴ്ന്നു വരുമ്പോൾ‌ താടിയായിരിക്കണം ആദ്യം തറയിൽ തൊടുന്ന ഭാഗം എന്ന നിലയിൽ വേണം മുന്നോട്ടുള്ള നോട്ടം.

∙ വേണ്ടത്ര പുഷ് അപ് ചെയ്ത് പേശികൾക്കു ഉറപ്പു വരുത്താതെ പുഷ് അപ് ന്റെ വിവിധ വേരിയന്റുകൾ ചെയ്യരുത്.

∙ പുഷ് അപ് ആവർത്തനം പൂർത്തിയാക്കാതിരിക്കുന്നതും തെറ്റാണ്.

ജിമ്മി ദാസ്

ഫിറ്റ്നസ് കൺസൽറ്റന്റ്, കോർ ഫിറ്റ്നസ്, ആലപ്പുഴ

jimmydas33@gmail.com

Tags:
  • Manorama Arogyam