ADVERTISEMENT

പരമ്പരാഗത ഒാണസദ്യയെയും അതിൽ അന്തർലീനമായ ആരോഗ്യഭാവങ്ങളെയും കുറിച്ചു മനസ്സു തുറക്കുകയാണ് പഴയിടം മോഹനൻ നമ്പൂതിരി. തയാറാക്കുന്ന നൂറു പായസങ്ങളിൽ ആസ്വാദകരുടെ മനസ്സു കവർന്നത് ഏതാണെന്ന ചോദ്യത്തിന്റെ മറുപടി ഇതായിരുന്നു

‘ആളുകൾക്കു കൂടുതൽ ഇഷ്ടമായത് രണ്ടു തരം പായസങ്ങളാണ്. വെള്ള വഴുതനങ്ങ പായസവും കുമ്പളങ്ങ പായസവും. ഈ പായസങ്ങളുടെ ചേരുവ ആർക്കും മനസ്സിലായില്ല. ഈ പച്ചക്കറികൾക്കു പുറമെ ശർക്കരയും തേങ്ങാപ്പാലുമാണ് മറ്റു ചേരുവകൾ. ഈ പായസങ്ങൾ എനിക്കും ഒരുപാടിഷ്ടമാണ്. ശർക്കര ചേരുമ്പോൾ പായസത്തിന്റെ കാലറി കൂടും. ആ കൂടിയ കാലറി കുറയ്ക്കുന്നതിനാണു സദ്യയുടെ അവസാനം മോരും കൂട്ടി കഴിക്കണം, അല്ലെങ്കിൽ മോരു കുടിക്കണം എന്നു പറയുന്നത്. ഈ പായസങ്ങൾക്കു മറ്റു പായസങ്ങളുടെയത്ര കടുപ്പം ഉണ്ടാകില്ല. കുറച്ചു കൂടി നേർത്തതായിരിക്കും. വ്യത്യസ്തമായ ഒരു രുചിയാണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. പായസം കുടിച്ചാൽ പൊതുവെ ഒരു മന്ദത ആയിരിക്കും. ഈ പായസങ്ങൾ ആ മടുപ്പ് ഉളവാക്കുന്നില്ല.

pazhayidam-cover
ADVERTISEMENT

വിശദമായി വായിക്കുവാൻ മനോരമ ആരോഗ്യം സെപ്റ്റംബർ ലക്കം കാണുക.

ADVERTISEMENT
ADVERTISEMENT