Monday 11 July 2022 02:40 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ പങ്കാളി സെക്സ് അഡിക്റ്റ് ആണോ?; തിരിച്ചറിയാനുള്ള വഴികളും പരിഹാരങ്ങളും ഇതാ

sex-addiction

കംപ്യൂട്ടർ പ്രഫഷനൽ ആയ ദീപക്കിനെ കൂട്ടി മാതാപിതാക്കളാണ് ആശുപത്രിയിൽ എത്തിയത്. ദീപക് ഒരു രാജ്യാന്തര െഎടി കമ്പനിയിൽ ഉയർന്ന പദവിയിലായിരുന്നു. ഏൽപിച്ചിരുന്ന ചുമതലകൾ സമയബന്ധിതമായി പൂർത്തിയാക്കാതെ വന്നപ്പോൾ കമ്പനി അയാളെ നിരീക്ഷിച്ചു തുടങ്ങി. ഏറെ നേരം ഇന്റർനെറ്റിലെ അശ്ലീലചിത്രങ്ങളിൽ മുഴുകിയിരിക്കുകയാണ് ദീപക്കെന്ന് അവർ കണ്ടെത്തി. താക്കീത് കൊണ്ടും ഫലമില്ലാതെ വന്നപ്പോൾ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. അതോടെ ഭാര്യ കുഞ്ഞിനെയും എടുത്തു വീട്ടിലേക്കു മടങ്ങി. ഇപ്പോൾ വിവാഹമോചനക്കേസ് ഫയൽ ചെയ്തിരിക്കുകയാണ്.

ഇന്നത്തെക്കാലത്ത് ഒരുതവണയെങ്കിലും അശ്ലീലചിത്രങ്ങൾ കാണാത്തവരുണ്ടോ? കാമവികാരങ്ങളുണർത്തുന്ന ചിത്രങ്ങൾ കാണുന്നത് അത്ര വലിയ തെറ്റാണോ? അല്ല. പക്ഷേ, ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണോ എന്നു സ്വയം പരിശോധിച്ചു നോക്കണം.

െെലംഗികത െെനസർഗികമായ വികാരവിചാരം തന്നെയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ... സിനിമ, കല, സാഹിത്യം, കവിത, പരസ്യങ്ങൾ തുടങ്ങിയ എല്ലാത്തിലും െെലംഗികതയുടെ ലാഞ്ഛന അൽപമെങ്കിലും നിഴലിക്കുന്നതു കാണാം. എന്നാൽ െെലംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയും വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി െെലംഗിക പ്രവർത്തികളിൽ ഏർപ്പെട്ടുപോകുന്ന അവസ്ഥയാണ് സെക്സ് അഡിക്‌ഷൻ. ചുരുക്കിപ്പറഞ്ഞാൽ യാെതാരു നിയന്ത്രണവുമില്ലാതെ െെലംഗിക പ്രവർത്തികളിൽ ഏർപ്പെടുക. വേണ്ടെന്നുവച്ചാലും ഇഷ്ടങ്ങൾക്ക് വിപരീതമായി മനസ്സിലേക്കു കടന്നുവരുന്ന ചിന്തകളും പ്രേരണകളുമാണ് അടിസ്ഥാന കാരണം.

മുപ്പത്തഞ്ചു വയസ്സുകാരനും രണ്ടു കുട്ടികളുടെ പിതാവുമായ അൻവർ അമിതമായ സ്വയംഭോഗാസക്തിക്ക് ചികിത്സ തേടിയാണ് എത്തിയത്. ദാമ്പത്യകലഹത്തെ തുടർന്നു നാലഞ്ചു വർഷമായി ഭാര്യയെയും മക്കളെയും വേർപിരിഞ്ഞു താമസിക്കുകയാണ്. സ്വയംഭോഗം ചെയ്യാതെ അയാൾക്ക് ഒരു ദിവസം പോലും ഉറങ്ങാൻ കഴിയില്ല. വേണ്ടെന്ന് എത്ര തവണ തീരുമാനമെടുത്താലും സമയമാവുമ്പോൾ ആ ചിന്തകൾ മനസ്സിലേക്ക് ഇടിച്ചു കടന്നുവരികയും സ്വയംഭോഗം ചെയ്തുപോവുകയും ചെയ്യും. സ്വയംഭോഗാടിമത്തം (Masturbation addiction) ഉള്ളതിന്റെ വ്യക്തമായ ലക്ഷണമാണിത്.

അമിതലൈംഗികാസക്തിയോ?

രണ്ടായിരത്തി പന്ത്രണ്ടിലാണ് ഒാക്ക് ലാൻഡ് (Aukland) സർവകലാശാലയിലെ ബാരി റേയ് (Barry Reay), നീന അറ്റ് വുഡ് (Nina Attwood), ക്ലെയറി ഗുഡർ (Claire Gooder) എന്നിവർ തങ്ങളുടെ ഗവേഷണ റിപ്പോർട്ടിലൂടെ സെക്സ് അഡിക്‌ഷൻ എന്ന പദം പരിചയപ്പെടുത്തിയത്. ആയിരത്തിതൊള്ളായിരത്തി എൺപതുകളിൽ തന്നെ ഈ ആശയം അംഗീകരിക്കപ്പെട്ടു തുടങ്ങി. പോൺ അഡിക്‌ഷൻ (Porn Addiction), സ്വയംഭോഗാടിമത്തം (Masturbation Addiction), ഇന്റർനെറ്റ് അഡിക്ഷൻ തുടങ്ങിയ പദങ്ങൾ ഇപ്പോൾ ധാരാളമായി ഉപയോഗിച്ചു തുടങ്ങി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള ഒരു രോഗവിവരപ്പട്ടികയിലും സെക്സ് അഡിക്‌ഷൻ എന്ന പദം സ്ഥാനംപിടിച്ചിട്ടില്ല. അമിത െെലംഗികാസക്തി (Excessive Sexual Desire/Hyper Sexuality) എന്ന ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്താൻ കഴിയുന്നത്. അധികം താമസിയാതെ സെക്സ് അഡിക്‌ഷൻ എന്ന പദം രോഗവിവരപ്പട്ടികകളിൽ സ്ഥാനം പിടിക്കുമെന്നാണു കരുതുന്നത്.

സുനിലിന് വയസ്സ് 35, വിവാഹം കഴിഞ്ഞിട്ട് ഏഴു വർഷമായി. ഒരു കുട്ടിയുണ്ട്. രണ്ടാമതൊരു കുഞ്ഞിനുള്ള ശ്രമത്തിന്റെ ഭാഗമായി ഭാര്യ ആലീസ് െെഗനക്കോളജിസ്റ്റിന്റെ ചികിത്സയിലാണ്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ദിവസങ്ങളിൽ

െെലംഗികബന്ധത്തിലേർപ്പെടാൻ സുനിലിനു സാധിക്കുന്നില്ല. മരുന്നുകൾ കഴിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കൂടുതൽ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പിടികിട്ടിയത്. കിടപ്പറയിൽ ഊർജസ്വലനാകണമെങ്കിൽ ഇന്റർനെറ്റിലെ ഇക്കിളിപ്പെടുത്തുന്ന അശ്ലീലദൃശ്യങ്ങൾ ഏതാനും നിമിഷമെങ്കിലും കാണണം എന്നായിരിക്കുന്നു. സെക്സ് അഡിക്‌ഷന്റെ മറ്റൊരുദാഹരണം.

Young adult couple in bedroom

സെക്സ് അഡിക്‌ഷൻ പലതരത്തിലുണ്ട്.

∙ പോണോഗ്രഫി: അശ്ലീലചിത്രങ്ങളും സിനിമകളും കണ്ടാസ്വദിക്കുവാനുള്ള അടങ്ങാത്ത ആസക്തി.

∙ സ്വയംഭോഗാടിമത്തം: മനസ്സുവച്ചാലും നിയന്ത്രിക്കാൻ കഴിയാതെ വീണ്ടും വീണ്ടും സ്വയംഭോഗം ചെയ്തുപോവുകയും ബന്ധപ്പെട്ട പകൽകിനാവുകളിൽ മുഴുകിയിരിക്കുകയും ചെയ്യുക.

∙ വ്യഭിചാരം: െെലംഗിക ആഗ്രഹപൂർത്തീകരണത്തിനായി വീണ്ടും വീണ്ടും വ്യഭിചാരത്തിലേർപ്പെടുകയും മറ്റുള്ളവർക്ക് അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യുക.

∙ പങ്കാളികളുമായി മാറിമാറി െെലംഗികവേഴ്ച നടത്തുകയോ, കൂടെക്കൂടെ പങ്കാളിയെ മാറ്റുകയോ ചെയ്യുക.

∙ അപരിചിതരുമായി െെലംഗികബന്ധങ്ങളിലേർപ്പെടുക.

∙ ഫോൺ സെക്സ്, സെക്സ് ചാറ്റിങ്.

∙ സ്വന്തം നഗ്നത പ്രദർശിപ്പിക്കുക.

∙ മറ്റൊരാളുടെ െെലംഗികവേഴ്ച ഒളിച്ചിരുന്നു നോക്കുക.

∙ ഇണയെ വേദനിപ്പിച്ചോ, സ്വന്തം ശരീരം വേദനിപ്പിച്ചോ െെലംഗിക സാഫല്യമടയുക.

പങ്കാളി സെക്സ് അഡിക്റ്റോ?

ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവിന് സെക്സ് അഡിക്‌ഷൻ ഉണ്ടോ എന്ന് എങ്ങനെയാണ് കണ്ടെത്തുക എന്നു പലരും ചോദിക്കാറുണ്ട്. ഇതു വളരെ വിഷമമാണ്. വിശദമായ പരിശോധനകളിലൂടെ മാത്രമെ ഒരാൾ സെക്സ് അഡിക്റ്റാണോ എന്നു തിരിച്ചറിയാൻ കഴിയുകയുള്ളൂ. സസൂക്ഷ്മം നിരീക്ഷിച്ചാൽ ചില സിഗ്‌നലുകൾ കിട്ടാൻ ഇടയുണ്ട്. ചിലതൊക്കെ താഴെ കൊടുത്തിരിക്കുന്നു. ഇവ വ്യക്തിയുടെ

ജീവിതസാഹചര്യങ്ങളുമായി ചേർത്തു വിലയിരുത്തേണ്ടതാണ്.

∙ കൂടുതൽ രഹസ്യസ്വഭാവം

കാണിക്കുക.

∙ മൂകനായിരിക്കുക.

∙ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒഴിവാക്കി തനിച്ചിരിക്കാനുള്ള പ്രവണത.

∙ ഒറ്റപ്പെടൽ.

∙ ഉത്തരവാദിത്തങ്ങളിൽ നിന്ന്

ഒഴിഞ്ഞുമാറൽ.

∙ അനാവശ്യ ദേഷ്യം, ഉത്കണ്ഠ, വിഷാദം, ക്ഷീണം.

∙ തനിക്കു െെലംഗിക പ്രശ്നങ്ങളുണ്ടെന്ന് ഭാവിച്ച്

പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കുക.

ഇങ്ങനെയുള്ള സ്വഭാവ വ്യത്യാസങ്ങൾ കണ്ടാൽ

ഉടനെ സെക്സ് അഡിക്‌ഷനായി കണക്കാക്കരുത്. പക്ഷേ, അങ്ങനെയെന്തെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിക്കുക.

ചികിത്സ എങ്ങനെ?

മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള അടിമത്തത്തിനു സമാനമാണ് സെക്സ് അഡിക്‌ഷനും. ചികിത്സയും മേൽപറഞ്ഞവപോലെ തന്നെ വിഷമം പിടിച്ചതാണ്. ഇവർക്ക് പല ശാരീരിക മാനസിക െെവകാരിക പ്രശ്നങ്ങളും ഉണ്ടായിരിക്കാൻ ഇടയുണ്ട്. ഇവരിൽ കുറെ പേർക്കെങ്കിലും എച്ച്െഎവിയോ അതുപോലെയുള്ള മറ്റു െെലംഗിക പകർച്ചവ്യാധികളോ ഉണ്ടാകാം. അതിനുവേണ്ട ചികിത്സയും മുൻകരുതലും ആവശ്യമാണ്. മറ്റെന്തെങ്കിലും ശാരീരിക മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ ചികിത്സ നൽകുകയും വേണം.

അടുത്തപടി ശിഥിലമായ കുടുംബബന്ധങ്ങൾ നേരെയാക്കി എടുക്കാനുള്ള ശ്രമമാണ്. കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പി, ഫാമിലി തെറപ്പി, ഗ്രൂപ്പ് െെസക്കോ തെറപ്പി എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ചികിത്സാമാർഗങ്ങൾ. ഉത്കണ്ഠ, വിഷാദം, ആവർത്തനസ്വഭാവമുള്ള ചിന്തകൾ, പ്രവൃത്തികൾ എന്നിവ നിയന്ത്രിക്കാൻ ഒരു പരിധിവരെ മരുന്ന് സഹായിക്കും. വിദേശരാജ്യങ്ങളിൽ ആൽക്കഹോളിക് അനോണിമസിന്റെ മാതൃകയിൽ െസക്സഹോളിക്സ് അനോണിമസ് (Sexaholic Anonymous), സെക്സ് അഡിക്റ്റ്സ് അനോണിമസ് (Sex Addicts Anonymous), അസോസിയേഷൻ ഫോർ ദി ട്രീറ്റ്മെന്റ് ഒാഫ് സെക്‌ഷ്വൽ അഡിക്‌ഷൻ ആൻഡ് കംപൽസിവിറ്റി (Association for the Treatment of Sexual Addiction and Compulsivity) തുടങ്ങി പല സപ്പോർട്ട് ഗ്രൂപ്പുകളുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള രോഗിയുടെ ആഗ്രഹതീവ്രത അനുസരിച്ചിരിക്കും ആസക്തിയിൽ നിന്നുള്ള മോചനസാധ്യത.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. കെ. പ്രമോദ്,
ക്ലിനിക്കൽ സെക്സ് തെറപ്പിസ്റ്റ്,
ഡോ. പ്രമോദ്സ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്‌ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി