ADVERTISEMENT

35 വയസ്സുള്ള യുവതിയാണ്. അടുത്തിടെ കടുത്ത മുടി കൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. മാത്രമല്ല ശരീരഭാരം 59–ൽ നിന്ന് 66 ആയി കൂടി. കടുത്ത ക്ഷീണവും ഉണ്ട്. ഞാൻ ലാബിൽ പോയി TSH പരിശോധിച്ചു. 7 എന്നാണു ഫലം വന്നത്. ഇതു തൈറോയ്ഡ് രോഗം ആണോ? മരുന്നു കഴിക്കാൻ തുടങ്ങണോ? മറ്റു പരിശോധനകൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?

അർച്ചന പി., അടൂർ

ADVERTISEMENT

 

A നിങ്ങൾ കത്തിൽ പറയുന്ന രോഗലക്ഷണങ്ങളും ടിഎസ്‌ എച്ചിന്റെ പരിശോധന ഫലവുമായി ചേർന്നു പോകുന്നതല്ല. ടി എസ്എച്ച് സാധാരണയായി 0.5 മുത ൽ 4.2 വരെ ആയിരിക്കും. ടിഎസ്‌എച്ച് സാധാരണ അളവായ ആയ 4.2–ൽ കൂടിയാൽ അസുഖത്തിന്റെ ആരംഭമാണ് എന്നു പറയാം. പക്ഷേ, ടിഎസ്‌ എച്ച് കൂടുന്നതിനൊപ്പം T4 എന്ന തൈറോയ്ഡ് ഹോർമോണും കുറഞ്ഞാൽ മാത്രമെ ഹൈപ്പോതൈറോയ്ഡിസം എന്ന അസുഖം വരുകയുള്ളു. ശരീരത്തിൽ പ്രവൃത്തിക്കുന്നതു തൈറോയ്‌ ഡ് ഹോർമോണുകളായ T3 യും T4 ഉം ആണ്. ഇവ നോർമലിൽ നിന്നു കുറ ഞ്ഞാലെ ഹൈപ്പോതൈറോയ്ഡിസത്തിന്റെ രോഗലക്ഷണങ്ങൾ ഉണ്ടാകുകയുള്ളൂ.

ADVERTISEMENT

T3 യും T4 ഉം നോർമൽ അളവിൽ നിൽക്കുകയും ടിഎസ്എച്ച് 5.00–ൽ കൂടി നിൽക്കുകയും ചെയ്യുന്ന അവസ്ഥയെ സബ് ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം എന്നു പറയും. ഈ അവസ്ഥയിൽ രോഗിക്കു കാര്യമായ ലക്ഷണങ്ങൾ കാണില്ല. അതുപോലെ സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയ്ഡിസം ഉള്ളവർക്കു ടിഎസ്‌ എച്ച് 10.00 mu/l, താഴെ ആണെങ്കിൽ ചികിത്സ തുടങ്ങണ്ട എന്നു ലോകത്തിലെ ഒട്ടുമിക്ക തൈറോയ്ഡ് സ്പെഷലിസ്റ്റുകൾ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടു മുടി കൊഴിച്ചിലും, വണ്ണം കൂടുന്നതും ടിഎസ്എച്ച് 7.00, നിൽക്കുന്നതുകൊണ്ടാണ്, തൈറോയ്ഡിന്റെ അ സുഖം കൊണ്ടല്ല.

ഈ ടിഎസ്എച്ചിന് ഇപ്പോൾ ചികിത്സയൊന്നും വേണ്ട, മൂന്നു മാസം കഴിഞ്ഞിട്ടു T4 & TSH അളവുകൾ ഒന്നു കൂടി പരിശോധിച്ചിച്ചു തീരുമാനം എടുക്കാം. നിങ്ങളുടെ ബുദ്ധിമുട്ടുകൾ, വേറെ രോഗങ്ങൾ കൊണ്ടുമാകാം. മാസമുറകൾ ശരിയായി നടക്കുന്നുണ്ടോ, മുഖത്തു രോമങ്ങൾ കൂടുതലായി കാണുന്നുണ്ടോ, മുഖക്കുരുകൾ അധികമായിട്ടുണ്ടോ? ഇവ പരിശോധിച്ചാൽ പിസിഒഡി ഉണ്ടോ എന്നു കണ്ടുപിടിക്കാം. ഈ രോഗമുള്ളവർക്ക് അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകാം, വണ്ണം കൂടുതൽ വയ്ക്കാം. ഒരു എൻഡോക്രൈനോളജിസ്റ്റിനെ കണ്ടു പരിശോധനകൾ നടത്തുക.

ADVERTISEMENT
ADVERTISEMENT