Friday 13 December 2024 04:11 PM IST : By Manorama Arogyam

ഗര്‍ഭകാലത്ത് ഒാക്കാനവും ഛര്‍ദിയും- പരിഹാരത്തിന് ഇഞ്ചി ചായ മുതല്‍ മരുന്നുകള്‍ വരെ

pregnancy4343

ഗർഭിണികളിൽ വളരെ സാധാരണമായതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവസ്ഥയാണു ഗർഭകാലത്തെ ഛർദിയും ഓക്കാനവും. മോണിങ് സിക്നസ് (Morning sickness) എന്നറിയപ്പെടുന്ന ഈ ബുദ്ധിമുട്ട് 80% ഗർഭിണികളിലും കാണപ്പെടുന്നു. എന്നാൽ മോണിങ് സിക്നസ് കൊണ്ടു നിർജ്ജലീകരണമോ ഭാരം കുറയലോ ഉണ്ടാകാറില്ല. മാത്രമല്ല ഗർഭിണികൾക്കു ഭക്ഷണവും വെള്ളവും കഴിക്കാനും സാധിക്കും. സാധാരണഗതിയിൽ ആദ്യ മൂന്നു മാസങ്ങൾക്കു ശേഷം ഈ ബുദ്ധിമുട്ടുകൾ ക്രമേണ കുറയും. എന്നാൽ ചുരുക്കം ചിലർക്കു പിന്നെയും ഈ വിഷമതകൾ ഉണ്ടാകാം. 

ഇരട്ടക്കുട്ടികൾ ആണോ? 

ഗർഭിണികളിൽ ഉണ്ടാകുന്ന എച്ച് സി ജി അഥവാ ഹ്യൂമൻ കൊറിയോണിക് ഗൊണാഡോട്രോപ്പിൻ എന്ന രാസപദാർഥത്തിന്റെ സ്വാധീനം കാരണമാണു ഗർഭകാലത്ത് ഓക്കാനവും ഛർദിയും വരുന്നതെന്നു ഗവേഷണങ്ങൾ പറയുന്നു. എന്നാൽ മറ്റു പല സാഹചര്യങ്ങളും ഇതിനെ ബാധിക്കും. 1. അമിത ക്ഷീണം 2. ചിലതരം ഭക്ഷണപദാർഥങ്ങൾ 3. സ്ട്രെസ്സ് അഥവാ സമ്മർദം 4. കാലാവസ്ഥ (ചൂടുകാലാവസ്ഥ) 5. ഉറക്കമില്ലായ്മ 6. മൈഗ്രെയ്‌ൻ 7. ഇരട്ടക്കുട്ടികളെ ഗർഭം ധരിക്കുക ഇവയെല്ലാം ഗർഭകാലത്തെ ഛർദിക്കു കാരണമാകും. ഛർദി ക്രമാതീതമാകുകയാണെങ്കിൽ അതു നിർജലീകരണത്തി ലേക്കു നയിക്കും. അതിനാൽ ഡോക്ടറെ കാണേണ്ടത് ആ വശ്യമാണ്. 

ഡോക്ടറുടെ സഹായം തേടേണ്ടത്? 

1. പലതവണ ഛർദിക്കുക 2. ഭക്ഷണമോ ജലമോ കഴിക്കാൻ കഴിയാതെ വരിക 3. ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുക 4. ശരീരത്തിൽ ദ്രാവകം നിലനിർത്താൻ കഴിയാതിരിക്കുക എന്നീ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. കഠിനമായ ഛർദിയുമായി ഡോക്ടറെ സമീപിക്കുമ്പോൾ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടുള്ള ഛർദിയാണോ എന്നു കൂടി വിശദമായി പരിശോധിക്കേണ്ടി വരുന്നു.

അതായത് 1.ഭക്ഷ്യവിഷബാധ – ഇതിന്റെ ഭാഗമായി തലവേദന,  പനി, ശരീരവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ കൂടി  കാണാ റുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ പാകപ്പെടുത്തിയതോ സംഭരിച്ചതോ ആയ ഭക്ഷണം കഴിക്കുന്നതിൽ നിന്നാണു ഭ ക്ഷ്യവിഷബാധ ഉണ്ടാകാറുള്ളത്.

2. മൂത്രത്തിലെ അണുബാധ 3. പിത്താശയക്കല്ലുകൾ 4. അൾസർ 5. അപ്പെൻഡിസൈറ്റിസ് എന്നിവയും കാരണമാകാം. 

എങ്ങനെ പരിഹരിക്കാം?

1. ധാരാളം െവള്ളം കുടിക്കുക. ഇതു ശരീരത്തിലെ ജലാംശം കുറയാതിരിക്കുന്നതിനു സഹായിക്കും. ശീതളപാനീയ ങ്ങളായോ ജൂസ് ആയോ, ത ണ്ണിമത്തൻ, കുക്കുംബർ തുടങ്ങിയ ജലാംശമുള്ള ഫലങ്ങളായോ കഴിക്കാം. 2. നിശ്ചിത അളവിൽ നിശ്ചി ത സമയത്ത് ആഹാരം  കഴി ക്കുക. 3. അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കുക 4.പോഷകസമൃദ്ധമായ ആഹാരരീതി പിന്തുടരുക. 5. കൊഴുപ്പേറിയതും സുഗന്ധവ്യഞ്ജനങ്ങളും മസാലകളും ചേർന്നതുമായ ഭക്ഷണം ഒഴിവാക്കുക. 6. ഇഞ്ചിയടങ്ങിയ ബിസ്ക്കറ്റ്, ബ്രഡ്, ചായ എന്നിവ കഴിക്കുന്നതു ഛർദിക്കു ശമനമേകാൻ സഹായിക്കും. 

ജീവിതശൈലിയിലെ മാറ്റങ്ങൾ

 1. ആവശ്യത്തിനു വിശ്രമിക്കുക 2. വായുസഞ്ചാരമുള്ള മുറികൾ ഉപയോഗിക്കുക. 3. ഭക്ഷണം കഴിഞ്ഞ് ഉടനെ കിടക്കുന്നത് ഒഴിവാക്കുക. 4. നാരങ്ങ, ഓറഞ്ച്, പുതിന എന്നിവയുടെ ഗന്ധം ഛർദിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു. 5. ഛർദിച്ചു കഴിഞ്ഞാൽ ഉടനെ മൗത്ത്‌വാഷ് ഉപയോഗിച്ച് വായ് കഴുകുന്നതു ദന്ത ക്ഷയത്തെ പ്രതിരോധിക്കും. 6. ഗർഭകാല വ്യായാമങ്ങളും യോഗയും പല ശാരീരികാസ്വാസ്ഥ്യങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും. 

ഭക്ഷണരീതികൊണ്ടും ജീവിതശൈലീ മാറ്റങ്ങൾ കൊ ണ്ടും ഛർദി കുറയുന്നില്ലെങ്കി ൽ മരുന്നുകൾ കഴിക്കുന്നതി ൽ തെറ്റില്ല. എന്നാൽ ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിച്ചതിനുശേഷം മാത്രം മരുന്നുകൾ കഴിക്കുക. എല്ലാ മരുന്നുകളും ഗർഭിണികളിൽ സുരക്ഷിതമാകില്ല. നിർജലീകരണം ശ്രദ്ധിക്കാം കഠിനമായ ഛർദി കാരണം നിർജലീകരണമോ ഭാരനഷ്ടമോ ഉണ്ടെങ്കിൽ ജലാംശം പുഃനസ്ഥാപിക്കുന്നതിനായി ഡ്രിപ്പിലൂടെ ദ്രാവകം നൽകേണ്ടി വരുന്നു. ചുരുക്കത്തിൽ ഗർഭകാലത്തു ഭൂരിഭാഗം സ്ത്രീകൾക്കും ‘മോണിങ് സിക്‌നസ്’ അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ലഘൂകരിക്കുന്നതിനു പ്രതിരോധനടപടികൾ സ്വീകരിക്കാം. നിർജലീകരണ ലക്ഷണങ്ങൾ ഉണ്ടായാൽ തീർച്ചയായും വൈദ്യസഹായം തേടണം. 

 ഡോ. ദിവ്യാ വിഷ്ണു 

സ്പെഷലിസ്‌റ്റ് ഒബ്സ്‌റ്റട്രീഷ്യൻ ആൻഡ് 

ഗൈനക്കോളജിസ്‌റ്റ് 

അഹല്യാ ഹോസ്പിറ്റൽ, 

 അബുദബി 

Tags:
  • Manorama Arogyam