Friday 24 September 2021 05:11 PM IST

വയറിന് പതിവായുണ്ടാകുന്ന അസ്വസ്ഥതകൾ സൂചനയാകാം; അണ്ഡാശയ കാൻസർ തിരിച്ചറിയാൻ ലക്ഷണങ്ങൾക്ക് വിഡിയോ കാണാം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

ovarianretret

ഇന്ത്യയിൽ രണ്ടാമതായി കാണുന്ന ഗൈനക്കോളജിക്കൽ കാൻസർ ഏത് എന്നു ചോദിച്ചാൽ അതിനുത്തരം ഒവേറിയൻ കാൻസർ അഥവാ അണ്ഡാശയ കാൻസർ എന്നാണ്. അണ്ഡാശയങ്ങളിൽ പലതരം മുഴകൾ ഉണ്ടാകാം.

ഏകദേശം പത്തു ശതമാനത്തോളം സ്ത്രീകളിൽ അണ്ഡാശയപ്രശ്നങ്ങളുണ്ടാകാം എന്നു പറയപ്പെടുന്നു. എന്നാൽ അണ്ഡാശയത്തിലെ 20 ശതമാനം മുഴകൾ മാത്രമേ കാൻസർ ആയി മാറുന്നുള്ളൂ.

അണ്ഡാശയത്തിലെ വിവിധങ്ങളായ മുഴകൾ, അവയുടെ ചികിത്സ, കാൻസറസ് ആയ അണ്ഡാശയ മുഴകൾ എങ്ങനെ മനസ്സിലാക്കാം, അണ്ഡാശയ മുഴകളുടെ റിസ്ക് ഫാക്‌റ്ററുകൾ, അണ്ഡാശയ കാൻസറിന്റെ കാരണങ്ങളും ലക്ഷണങ്ങളും , അണ്ഡാശയ കാൻസർ വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ , രോഗ നിർണയം , ശസ്ത്രക്രിയയും കീമോതെറപ്പിയും ഉൾപ്പെടുന്ന ചികിത്സ ...

ഇതേക്കുറിച്ച് നമ്മോടു സംസാരിക്കുന്നത് കോട്ടയം ഗവ. മെഡിക്കൽ കോളജിലെ ഒബ്സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം അഡീഷനൽ പ്രഫസറായ ഡോ. അക്ക പ്രിയ വർഗീസ് ആണ്. വിഡിയോ കാണാം.

Tags:
  • Manorama Arogyam
  • Health Tips