Thursday 10 January 2019 04:12 PM IST : By സ്വന്തം ലേഖകൻ

കുട്ടികൾക്കായി അഖിലകേരള ബാലചിത്രരചനാ മത്സരം; ഒന്നാം സമ്മാനം 10,000 രൂപ!

balachithrarachana1245

ഒഡീസിയയുടെയും വൈഎംസിഎയുടെ സഹകരണത്തോടെ 
ബാലരമ കുട്ടികൾക്കായി അഖിലകേരള ബാലചിത്രരചനാ മത്സരം
സംഘടിപ്പിക്കുന്നു. 2019 ജനുവരി 12 ശനിയാഴ്ച രാവിലെ 10 മണി
ക്കാണ് മത്സരം. തിരഞ്ഞെടുക്കപ്പെട്ട 300 കേന്ദ്രങ്ങളിൽവച്ച് മത്സരം നടക്കും. പതിനഞ്ചു വയസ്സിൽ താഴെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

വിഷയം : പ്രളയത്തെ ജയിച്ച നവകേരളം

· പ്രവേശനഫീസില്ല. പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പായി തിരിച്ചാണ് മത്സരം.

· 5 വയസ്സുവരെ ഗ്രൂപ്പ് 1 (കളിക്കുടുക്ക ഗ്രൂപ്പ്)

· 5 മുതൽ 7വയസ്സു വരെ ഗ്രൂപ്പ് 2

· 7 മുതൽ 9 വയസ്സു വരെ ഗ്രൂപ്പ് 3

· 9 മുതൽ 12 വയസ്സു വരെ ഗ്രൂപ്പ് 4

· 12 മുതൽ 15 വയസ്സു വരെ ഗ്രൂപ്പ് 5

വാട്ടർ കളർ, ക്രയോൺസ്, സ്കെച്ച് പെൻ എന്നിവ വരയ്ക്കാൻ
 ഉപയോഗിക്കാം. ഓയിൽ പെയിന്റ് ഒഴിവാക്കണം. കളിക്കുടുക്ക 
ഗ്രൂപ്പിന് കളറിംഗ് മത്സരമായിരിക്കും. കളറിംഗിനായി,
അച്ചടിച്ച ചിത്രങ്ങൾ മത്സരസ്ഥലത്തു നൽകും. ബ്രഷും
 ചായങ്ങളും അവരവർ തന്നെ കൊണ്ടുവരണം. വരയ്ക്കാനുള്ള കടലാസ് നൽകും. മുൻകൂർ രജിസ്ട്രേഷൻ ആവശ്യമില്ല. മത്സര ദിവസം 
9.30 ന് തൊട്ടടുത്തുള്ള മത്സരകേന്ദ്രത്തിൽ എത്തിയാൽ
 മതി. മത്സരകേന്ദ്രങ്ങളുടെ വിവരങ്ങൾ ജനുവരി 12 നു
 മുമ്പായി മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. രാവിലെ 10 ന് മത്സരം തുടങ്ങും. മൂന്നു മണിക്കൂറാണ് മത്സരസമയം. അതായത് ഒരു മണി വരെ. 2019 ജനുവരി 12 ന് എത്ര വയസ്സായി എന്നതനുസരിച്ചാണ് ഗ്രൂപ്പ്
 നിർണ്ണയിക്കുക. 

മത്സരസ്ഥലത്ത് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാൽ, വിജയികളാകുന്നവർ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി കവിഞ്ഞ വിജയികളെ അയോഗ്യരായി കണക്കാക്കും. പ്രാദേശികകേന്ദ്രങ്ങളിൽ ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക്  സർട്ടിഫിക്കറ്റും മെഡലും നൽകും. ഈ ചിത്രത്തിൽ നിന്നാണ് സംസ്ഥാനതലവിജയികളെ കണ്ടെത്തുന്നത്. സംസ്ഥാനതല വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. കൂടാതെ ഈ വർഷം YMCA സബ് റീജിയൺ തലത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും.  

സംസ്ഥാനതലത്തിൽ; 

· ഒന്നാം സമ്മാനം: 10,000 രൂപ

· രണ്ടാം സമ്മാനം: 7500 രൂപ

· മൂന്നാം സമ്മാനം:  5000 രൂപ