നവജാത ശിശുക്കളെ കോവിഡ് അധികം ബാധിക്കാറില്ല. കാരണം, കോവിഡ് വൈറസ് ഗേറ്റ്‌വേ ആയ ACe2 റിസപ്റ്റേഴ്സ് എന്ന പ്രോട്ടീന്റെ സാന്നിധ്യം കുഞ്ഞുങ്ങളിൽ വളരെ കുറവാണ്. കുഞ്ഞുങ്ങളെ കോവിഡ് ബാധിച്ചാൽ തന്നെ ചെറിയ ജലദോഷമോ, പനിയോ, തുമ്മലോ ആയി വന്നു പോകുകയേയുള്ളൂ. എങ്കിലും ജാഗ്രത കൈവിടരുത്. ഭയം വേണ്ട എന്നു മാത്രം.
കോവിഡ് കാലത്തു സന്ദർശകരെ പൂർണമായി ഒഴിവാക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. അഥവാ ആരെങ്കിലും വന്നാൽ കയ്യും കാലും സോപ്പിട്ടു കഴുകിയ ശേഷം പ്രവേശിപ്പിക്കുക. അമ്മയും കുഞ്ഞും കിടക്കുന്ന മുറിയിലല്ലാതെ, വായു സഞ്ചാരമുള്ള മറ്റേതെങ്കിലും മുറിയിലിരുന്ന് കുഞ്ഞിനെ കാണിക്കുക. കുഞ്ഞിനെ എടുക്കാനും ഓമനിക്കാനും കൈമാറേണ്ടതില്ല.
അമ്മയെയും കുഞ്ഞിനെയും കുളിപ്പിക്കാന്‍ ആളു വരുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കാൻ നിഷ്കർഷിക്കുക. ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. വീട്ടിലെ അംഗങ്ങൾ പുറത്തു പോകുമ്പോഴും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. പുറത്തു പോയി വന്നാലുടൻ സോപ്പുപയോഗിച്ച് കുളിക്കുക. കുഞ്ഞിനടുത്തേക്ക് മാസ്ക് ധരിച്ചു മാത്രം പോകുക...
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. മുരളീധരൻ,
കൺസൽറ്റന്റ് പീഡിയാട്രീഷൻ,
ജനറൽ ആശുപത്രി, മാഹി
കോവിഡ് കാലത്തെ ശിശുപരിപാലനം കൂടുതൽ വായിക്കാം വനിത ഒക്ടോബർ 2–15