മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ്.ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയേഷ് ആശുപത്രിയിൽ നിന്നു വീണ് തലയ്ക്ക് മാരകമായ പരുക്കേറ്റതാണ് മരണകാരണം.
സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ചേർന്ന് പണം സമാഹരിച്ച് ജയേഷിന് മികച്ച ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഒക്കെയും വിഫലമാക്കി ജയേഷ് പോയി.
മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി എന്നീ കഥാസമാഹാരങ്ങള്‍ ജയേഷിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒപ്പം തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ കൃതികളും വിദേശത്തു നിന്നുള്ള മികച്ച കൃതികളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.