ADVERTISEMENT

മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ഈറോഡ് ജില്ലയിലെ ഗോപിച്ചെട്ടിപ്പാളയത്തിലാണ് സംഭവം. കുളപ്പല്ലൂര്‍ ചെട്ടിപ്പാളയ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. ക്ഷേത്രത്തില്‍ പത്ത് പൂജാരികളുണ്ട്. അവരിലൊരാളായ 51 വയസുകാരന്‍ പളനിസാമിയാണ് പൂജയുടെ ഭാഗമായ ചടങ്ങിനിടെ മരണപ്പെട്ടത്.

25 വർഷത്തോളമായി കുളപ്പല്ലൂര്‍ ക്ഷേത്രത്തില്‍ പൂജാരിയാണ് പളനിസാമി. ക്ഷേത്രത്തിലെ സമയം കഴിഞ്ഞുള്ള സമയങ്ങളില്‍ വാൻ ഡ്രൈവർ ആയും ജോലി ചെയ്യുന്നുമുണ്ടായിരുന്നു പളനിസാമി. പാരമ്പര്യമായി ഇവരുടെ കുടുംബമാണു ക്ഷേത്രത്തിൽ പൂജ നടത്തുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ ഭക്തർ 20 ആടുകളെ നേർച്ചയ്ക്കായി എത്തിച്ചു ബലി കൊടുത്തിരുന്നു. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തിൽ ചേർത്തു കഴിക്കുന്നതു ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്.

ADVERTISEMENT

ചടങ്ങിനിടെ പളനിസാമിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ഉടനെ ക്ഷേത്ര ഭാരവാഹികൾ ഗോപിച്ചെട്ടിപ്പാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പളനിസാമിയുടെ മരണം ക്ഷേത്രഭാരവാഹികളെയും ഭക്തരെയും എല്ലാം ആശങ്കയിലും അഗാധദുഖത്തിലാക്കി. ഈ ഭാഗത്തെ പ്രധാന ക്ഷേത്രമാണ് കുളപ്പല്ലൂര്‍ ചെട്ടിപ്പാളയം. 

ADVERTISEMENT
ADVERTISEMENT