ADVERTISEMENT
കൊച്ചി നഗരത്തിൽ സ്കൂൾ ബസിനു തീ പിടിച്ചു. കുണ്ടന്നൂർ ജം‌ക്‌ഷനിലെ എസ്എച്ച് സ്‌കൂളിന്റെ ബസിലാണു തീ പടർന്നത്. അപകട സമയത്തു കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സ്കൂളിലേക്കു കുട്ടികളെ എടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. ബസിൽനിന്നു പുക ഉയരുന്നതു കണ്ടു ഡ്രൈവർ പുറത്തിറങ്ങി. ഈ സമയം ഇതിലൂടെ കടന്നുപോയ കുടിവെള്ള ടാങ്കറിൽനിന്നു ബസിലേക്കു വെള്ളമൊഴിച്ചു. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. ബസ് മുഴുവനായും കത്തിനശിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT