ADVERTISEMENT

ഐഐസി ലക്ഷ്യയുടെ കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ കോൺവെക്കേഷൻ സെറിമോണി, എക്സ്കോമിയം 2024, കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ വച്ച് ഓഗസ്റ്റ് 10 നു നടന്നു. ഇന്ത്യയിലെ കൊമേഴ്സ് പ്രഫഷനൽ മേഖലയിൽ ഏറ്റവും വലിയ അനുമോദന ചടങ്ങിനു സാക്ഷ്യം വഹിച്ച സിയാൽ കൺവെൻഷൻ സെന്ററിൽ 2000 ത്തിലധികം വിദ്യാർഥികൾ ഇന്ത്യൻ കൊമേഴ്സ് മേഖലയുടെ ചരിത്രത്തിന്റെ ഭാഗമായി. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തത്തോടെ നടന്ന അനുമോദന ചടങ്ങിൽ കേരളത്തിലെ വ്യാവസായിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

വരും നാളുകളിൽ ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ വിജയങ്ങൾ സമ്മാനിക്കാനും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യക്കു കഴിയുമെന്ന് പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.

excomium-2024-convocation-cerimony-lakshya-pic1
ADVERTISEMENT

ഈ കോണ്‍വെക്കേഷന്‍ കേരളത്തിലെ നൂതന പ്രഫഷനല്‍ വിദ്യാഭ്യാസത്തിന് പുതിയൊരു യാഥാർഥ്യത്തിലേക്ക് എത്തിച്ചിരിക്കുന്നു.

‘‘ഇത്തരത്തിലൊരു ചടങ്ങ് ഇന്ത്യയിലെ കൊമേഴ്സ് പ്രഫഷനൽ കോഴ്‌സുകൾക്കുള്ള ചരിത്രം മാറ്റി ലക്ഷ്യ ഇതിനകം തന്നെ പുതിയൊരു മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ്,’’ ഐഐസി ലക്ഷ്യയുടെ അക്കാദമിക് വിദഗ്ധർ അഭിപ്രായപെട്ടു.

excomium-2024-convocation-cerimony-lakshya
ADVERTISEMENT

നവാസ് മീരാൻ, ചെയർമാൻ മീരാൻ ഗ്രൂപ്പ്, ഓർവൽ ലയണൽ, MD IIC Lakshya, സാജിദ് ഖാൻ, ഡയറക്ടർ ACCA India, ബാബു K A, റിട്ടയർഡ് എക്സിക്യൂട്ടീവ് V P ഫെഡറൽ ബാങ്ക് , അനൂപ് ജോബ്, ഡയറക്ടർ KPMG, ഹരി ജനാർദ്ദനൻ, എക്സിക്യൂട്ടീവ് ഡയറക്ടർ EY, മുഹമ്മദ് ആഷിർ, എക്സിക്യൂട്ടീവ് ഡയറക്ടർ EY, CA റാസി മൊയ്തീൻ, പാർട്ണർ MA മൊയ്തീൻ ആൻഡ് അസോസിയേറ്റ്സ്, അവിനാഷ് കുളൂർ ACCA, സ്ട്രാറ്റജിക് അക്കാദമിക് അഡ്വൈസർ IIC Lakshya എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ADVERTISEMENT
ADVERTISEMENT