തിരുവനന്തപുരം പാറശ്ശാല പരശുവക്കലില്‍ 4 വയസ്സുകാരനു ദാരുണാന്ത്യം. പനയറക്കല്‍ സ്വദേശികളായ രജിന്‍ - ധന്യ ദമ്പതികളുടെ മകനായ ഇമാന്റെ മരണമാണ് നാടിനും വീടിനും ഒന്നാകെ വേദനയാകുന്നത്. ഇമാനുമായി പിതാവ് നഴ്സറിയിൽ പോകാനിറങ്ങുമ്പോഴായിരുന്നു ദാരുണമായ വിധി.
കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴേക്ക് വീണു. ഈ സമയത്താണ് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്. താഴെ വീണ് പരുക്കേറ്റ ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.