ADVERTISEMENT

ദിയ കൃഷ്ണയുടെ പ്രസവവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നപ്പോൾ എല്ലാവരും അന്വേഷിച്ചത് ആശുപത്രിയെക്കുറിച്ചാണ്. എല്ലാവിധി സുഖ സൗകര്യങ്ങളോടും കൂടിയ ആശുപത്രി എവിടെയാണ്, ഹോസ്പിറ്റൽ ബിൽ എത്രയായി, ദിയയുടെ കുടുംബാഗങ്ങൾക്കെല്ലാം അവിടെ താമസിക്കാൻ സാധിച്ചോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളും പിന്നാലെയെത്തി. ഇപ്പോഴിതാ കുടുംബത്തിലേക്ക് കുഞ്ഞു കൺമണിയെത്തിയ വിശേഷവും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി കിംസിലായിരുന്നു ദിയയുടെ പ്രസവം.

കാലം മാറുമ്പോൾ പഴയതിൽ നിന്നും മാറി ആശുപത്രിയിലെ സൗകര്യങ്ങളും മെച്ചപ്പെട്ടുവെന്ന് സിന്ധു പറയുന്നു. സ്യൂട്ട് റൂമാണ് തങ്ങൾക്ക് അനുവദിച്ചു കിട്ടിയത്. ഡെലിവറി നടക്കുന്ന റൂമിനോടു ചേർന്നുള്ള സ്യൂട്ട് റൂമാണിത്. ഈ ആശുപത്രിയിൽ അങ്ങനെയുള്ള രണ്ടെണ്ണമുണ്ട്. ഡെലിവറി നടക്കുന്ന ഓപ്പേറേഷൻ തീയറ്ററിലെ ഫ്ലോറിൽ തന്നെയുള്ള റൂമാണിത്. ഡെലിവറി നടക്കുന്ന സമയം ഫാമിലി മെമ്പേഴ്സ് കൂടെ വേണം എന്നുണ്ടെങ്കിൽ നമുക്ക് തിരഞ്ഞെടുക്കാവുന്ന റൂമാണിതെന്നും സിന്ധു കൃഷ്ണ പറയുന്നു.

ADVERTISEMENT

‘പ്രസവ സംബന്ധമായ വിഡിയോയൊന്നും ഞാൻ കണ്ടിട്ടില്ല. പക്ഷേ ഓസിയുടെ (ദിയ) കാര്യത്തിൽ ഇത് ആദ്യത്തെ അനുഭവമായിരുന്നു. ഡെലിവറി നേരിട്ട് കാണാൻ പറ്റി. ഇതൊരു മാജിക്കൽ ഫീലായിരുന്നു. വേദന വരാതിരിക്കാനുള്ള ഇൻജക്ഷൻ എടുത്തതു കൊണ്ടു തന്നെ ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടി വന്നില്ല.

ഇന്റർനാഷണൽ ആശുപത്രികളിൽ കിട്ടുന്ന വളരെ നല്ല സൗകര്യങ്ങളൊക്കെ ഈ ആശുപത്രിയിൽ കിട്ടുന്നുണ്ട്. നമ്മൾ വന്നിറങ്ങിയതു മുതൽ സെക്യൂരിറ്റി മുതൽ ഓരോ ജീവനക്കാരും വളരെ നന്നായി ബിഹേവ് ചെയ്തു.

ADVERTISEMENT

പിന്നെ നമ്മുടെ നാട്ടിൽ ആകുമ്പോൾ ഉള്ള പ്രത്യേകത, നമുക്ക് പരിചയമുള്ള ധാരാളം ആൾക്കാരുണ്ട്, നമ്മളെ പരിചയമുള്ളവരും ഒരുപാട് ഉണ്ട്. അപ്പോൾ വ്യക്തിപരമായി കിട്ടുന്ന ഒരു പരിചരണം വളരെ കൂടുതൽ ആയിരിക്കും.’– സിന്ധു കൃഷ്ണ പറയുന്നു.

ഒരു ഫൈവ്സ്റ്റാർ ഹോട്ടലിൽ കയറിയതി പോലൊരു അനുഭവമായിരുന്നു. എന്നുകരുതി നമുക്ക് താങ്ങാവുന്നതിനും അപ്പുറമുള്ള തുക ഇതിന് ആയിട്ടുമില്ല. ബെർത് സ്യൂട്ട് റൂമിന് 12000 രൂപയാണ് ആയത്. ഡെലിവറിക്കു എത്തുന്ന പെൺകുട്ടിക്കും അവരുടെ ഫാമിലിക്കും ഇവിടെ കിട്ടുന്ന ഫീൽ പറയാൻ വാക്കുകളില്ലാത്തതാണ്. സാധാരണ പ്രസവം നടക്കുന്ന ആശുപത്രിയിൽ നിന്ന് ഒരു മുപ്പത് മുതൽ നാൽപ്പതിനായിരം രൂപയുടെ വ്യത്യാസമേ ഉള്ളൂ. ഇത്തരം ഒരു സൗകര്യം ഉള്ളതുകൊണ്ട് പ്രസവിക്കാൻ കിടക്കുന്ന കുട്ടിക്കും അവളുടെ കുടുംബത്തിനും കിട്ടുന്ന സമാധാനം വളരെ വലുതാണ്. ഇവിടെ ഓസിയെ നോക്കിയ ഡോക്ടറിനും മോളെ പരിചരിച്ച നഴ്‌സ്മാർക്കും ഒരുപാട് നന്ദി. വളരെ സ്നേഹത്തോടെയും കരുതലോടുമാണ് അവർ ഓസിയെ നോക്കിയത്.’’–സിന്ധു കൃഷ്ണ പറയുന്നു.

ADVERTISEMENT
ADVERTISEMENT