ബ്രെഡ് കാലങ്ങളായി നമ്മുടെ വീടുകളിലെ ഒരു പ്രധാന വിഭവമാണ്. പ്രഭാതഭക്ഷണം മുതൽ അത്താഴം വരെയുള്ള എല്ലാ ഭക്ഷണത്തിനും അനുയോജ്യമായ ഒന്നാണ് ബ്രെഡ്. ടോസ്റ്റ് ചെയ്തോ രുചികരമായ രീതിയിൽ ചേരുവകൾ ചേർത്ത് പാചകം ചെയ്തോ ബ്രെഡ് സൗകര്യാനുസൃതമായി ആളുകൾ കഴിക്കുന്നു.
പരമ്പരാഗത രീതിയിൽ അരികൊണ്ടുണ്ടാക്കിയ പത്തിരിയും അപ്പവും ഇപ്പോഴും കേരള വീടുകളിൽ പ്രധാന വിഭവമാണെങ്കിലും ബ്രെഡിന്റെ സൗകര്യവും വ്യത്യസ്തമായ രുചികളും ബ്രെഡ് മലയാളിക്ക് പ്രിയപ്പെട്ടതാക്കുന്നു. ബ്രെഡുകളുടെ കൂട്ടത്തിൽ പൂർണമായും ഗോതമ്പിൽ നിർമിച്ച ബ്രെഡുകൾക്ക് ഗുണങ്ങൾ ഏറെയാണ്. മൈദയും പാം ഓയിലും ഇല്ലാതെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്ന് മാത്രമല്ല, അതീവ ആരോഗ്യകരവുമാണ്. മോഡേണിന്റെ 100% ഹോൾ ഗോതമ്പ് ബ്രെഡിന്റെ വെറും 4 കഷണങ്ങൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ആവശ്യമായ നാരുകളുടെ 24% നൽകുന്നു.
''മലയാളികളുടെ തിരക്കേറിയ ജീവിതശൈലിയിൽ ബ്രെഡ് എന്നത് സമയ നഷ്ടം ഒഴിവാക്കുന്ന ഒരു വിഭവമായി മാറിയിരിക്കുന്നു. മുട്ട പോലുള്ള ചേരുവകൾക്കൊപ്പം ക്ലാസിക് രുചിയോടെ യാത്രകളിൽ പോലും കഴിക്കാൻ കഴിയുന്ന ഒന്നാണ്. ദിവസത്തിൽ എപ്പോൾ വേണമെങ്കിലും കഴിക്കാൻ കഴിയുന്നതും മറ്റ് ഭക്ഷണ പദാർത്ഥങ്ങളുമായി ചേർന്ന് പോകുന്നതുമായ ഒന്നാണ് ബ്രെഡ്. അതിനാൽ തന്നെ ആധുനിക ദിനചര്യകളുമായി ഇത് ചേർന്ന് പോകുന്നു'' സർട്ടിഫൈഡ് ന്യൂട്രീഷനിസ്റ്റായ ആതിര സേതുമാധവൻ പറയുന്നു.

പ്രഭാതഭക്ഷണത്തിന് വാഴപ്പഴവും തേങ്ങാ ചട്ണിയും ചേർത്ത് ഒരു ഗോൾഡൻ ടോസ്റ്റ് അല്ലെങ്കിൽ ഒരു ഫ്ലഫി ഓംലെറ്റ് സാൻഡ്‌വിച്ച് തയ്യാറാക്കാം. ഉച്ചഭക്ഷണത്തിന്, മസാലകൾ നിറഞ്ഞ മുട്ട കറിയോ ഒരു ദ്രു പച്ചക്കറി സ്റ്റഫ് ചെയ്ത സാൻഡ്‌വിച്ചോ ഉപയോഗിച്ചോ ഉണ്ടാക്കാം. വൈകുന്നേരം ചായയ്‌ക്കൊപ്പം ക്രിസ്പി ബ്രെഡ് പക്കോഡകളായോ അല്ലെങ്കിൽ സ്റ്റൂസിനൊപ്പം മോഡേണിന്റെ 100% ഹോൾ ഗോതമ്പ് ബ്രെഡ് ആസ്വദിച്ചു കഴിക്കാം.

സാൻഡ്‌വിച്ചുകൾക്ക് പുറമേ, ബ്രെഡ് മസാല , ബ്രെഡ് ഉപ്പുമ പോലുള്ള പ്രാദേശിക വിഭവങ്ങളാക്കിയും കഴിക്കാവുന്നതാണ്. ബ്രെഡ് കഷ്ണങ്ങൾ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തൈര്, ഒരു തുള്ളി വെള്ളം, മസാല എന്നിവ ചേർത്ത് ആവിയിൽ വേവിച്ച് മൃദുവും പോഷകസമൃദ്ധവുമായ ബ്രെഡ് ഇഡ്ഡലി ഉണ്ടാക്കാവുന്നതാണ്. സമാനമായ രീതിയിൽ ബ്രെഡ് പുട്ട് ഉണ്ടാക്കാം. ബ്രെഡ്ക്രംബ്സ്, തേങ്ങ, ശർക്കര ചേർത്താണ് രുചികരമായ ഈ വിഭവമുണ്ടാക്കുന്നത്. വിശപ്പകറ്റുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള അവസരം കൂടിയാണ് ഒരുക്കുന്നത്.