ഒന്നര പതിറ്റാണ്ടിന്റെ സേവനമികവ്
വയോജന പരിപാലന രംഗത്തു കേരളത്തിൽ ട്രാവൻകൂർ ഫൗണ്ടേഷൻ കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി സേവനമികവിന്റെ മുദ്ര പതിപ്പിച്ചിരിക്കുന്നു .ഇന്ന് മൂന്നു വ്യത്യസ്‍ത കേന്ദ്രങ്ങളിലായി നൂറ്റമ്പതില്പരം ഗുണഭോതാക്കൾക് ട്രാവൻകൂർ ഫൗണ്ടേഷന്റെ തനതായ സേവനമേൽമകൾ ലഭ്യമാക്കി വരുന്നു.

2009 സെപ്റ്റംബർ 17 ൽ സഥാപിതമായ ട്രാവൻകൂർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് തങ്ങളുടെ സേവനമികവിന്റെ അംഗീകാരമായ പ്ലാറ്റിനം അക്ക്രെഡിറ്റേഷൻ ഫോർ സീനിയർ ലീവിങ് 2022 ജൂൺ 16 ,Mr. R Subramanyam, സെക്രട്ടറി ടു ഗവ .ഇൻഡ്യ മിനിസ്ടറി ഓഫ് സോഷ്യൽ ജസ്റ്റിസ് സെൻട്രൽ സെക്രെട്ടറിയേറ്റ് ന്യൂഡൽഹിയിൽ നിന്നും നേടുകയുണ്ടായി. വീണ്ടും 2025 നാഷണൽ എക്സ്സെലെൻസ് അവാർഡ് ഇൻ സീനിയർ കെയർ സർവീസ് ശ്രീ .ജഗത് പ്രകാശ് നഡ്ഡ യൂണിയൻ മിനിസ്റ്റർ ഫോർ ഹെൽത്ത് ഫാമിലി വെൽഫയർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ ന്യൂഡൽഹിയിൽ നിന്നും സ്വീകരിക്കുകയുണ്ടായി .
കേരളത്തിൽ അഞ്ചു വ്യത്യസ്‍ത ഇടങ്ങളിൽ സ്ഥാപനത്തിനു നിലവിൽ പ്രൊജെക്ടുകൾ സജീവമാണ് . ഇന്ന് വിവിധ പ്രൊജെക്ടുകളിലായി ഇരുനൂറ്റിഅൻപത്തിൽ പരം പരിശീലനം നേടിയ ജീവനക്കാർ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ് . എല്ലാ പ്രൊജെക്ടുകളിലും റെസിഡന്റ് മാനേജ്മെന്റിന്റെ സാന്നിധ്യം സേവനമികവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.
