ADVERTISEMENT

വാച്ചുകൾ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് ? സമയം നോക്കുക എന്നതിലുപരിയായി ആഡംബരത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി വാച്ചുകൾ മാറിക്കഴിഞ്ഞു. ഉപഭോക്താക്കളുടെ മാറുന്ന അഭിരുചികൾക്കനുസൃതമായി വാച്ചുകൾ അവതരിപ്പിക്കുകയാണ് ടൈറ്റാൻ.

titanraga-2-JPG

എങ്ങും എപ്പോഴും തിളങ്ങാൻ, വ്യത്യസ്തതയിൽ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി ടൈറ്റാൻ രൂപകൽപന ചെയ്‌തിരിക്കുന്ന അൾട്രാ-ഗ്ലാം പാർട്ടി വെയർ കളക്ഷൻസ് ആണ് രാഗ കോക്ക്‌ടെയ്ൽസ്. പാർട്ടി വെയർ വാച്ചുകളുടെ ഒരു വിശിഷ്ട ശ്രേണിയായ രാഗ കോക്ക്‌ടെയ്ൽസ് അത് ധരിക്കുന്നവരെ ഗ്ലാമറിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്നു.

ADVERTISEMENT

ആകർഷകമായ ക്രിസ്റ്റലുകളും ബോൾഡ്, സ്റ്റേറ്റ്മെന്റ് ഡിസൈനുകളും കൊണ്ട് അലങ്കരിച്ച ഈ വാച്ചുകൾ എല്ലാ ആഘോഷങ്ങൾക്കും അനുയോജ്യമായ ഒന്നാണ്.പ്രധാനമായും മൂന്നു വ്യത്യസ്ത മോഡലുകളിലാണ് രാഗ കോക്ക്‌ടെയ്ൽസ് വിപണിയിലെത്തുന്നത്. 42,995/- രൂപ മുതൽ 49,995/- രൂപ വരെയാണ് ഇവയ്ക്ക് വില വരുന്നത്.

titanraga-3-JPG

പ്രീമിയം ക്രിസ്റ്റൽസ്, സൺറെ ഡയൽ, ഹിഡൻ ക്ളാസ്പ് എന്നിവയാണ് 42,995/- രൂപ വിലമതിക്കുന്ന Case : 95318 എന്ന മോഡലിന്റെ പ്രത്യേകതകൾ 7.10 mm കേസ് തിക്ക്നെസ്സ് ആണുള്ളത്. പ്രീമിയം ക്രിസ്റ്റൽസ്, സൺറെ ഡയൽ, ബട്ടർഫ്‌ളൈ ക്ളാസ്പ് എന്നിവ 42,495/- രൂപ മുതൽ 46,495/- രൂപ വരെ വിലവരുന്ന Case : 95319 എന്ന മോഡലിന്റെ പ്രത്യേകതകളാണ്.8.15 mm കേസ് തിക്ക്നെസ്സ് ആണുള്ളത്. പ്രീമിയം ക്രിസ്റ്റൽസ്, സൺറെ ഡയൽ, ബട്ടർഫ്‌ളൈ ക്ളാസ്പ് എന്നിവ കുറെ കൂടി വലിയ കേസ് സൈസ് ,8.05 mm കേസ് തിക്ക്നെസ്സ് എന്നിവയിൽ വരുന്നവയാണ് 49,995/- രൂപ വിലവരുന്ന Case : 95320 എന്ന മോഡൽ.വാട്ടർ റെസിസ്റ്റൻസ്, P2H ഫങ്ഷൻ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്.

ADVERTISEMENT

പോകുന്നിടത്തെല്ലാം ശ്രദ്ധാകേന്ദ്രമാകുന്ന യുണീക് സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ രാഗ കോക്ക്ടെയ്ൽസ് കളക്‌ഷനിലുണ്ട്. കൊച്ചിയിലെ മാരിയട്ട് ഹോട്ടലിൽ സ്വിസ് ടൈം ഹൗസിന്റെ സഹകരണത്തോടെ നടന്ന രാഗ രാഗ കോക്ക്ടെയ്ൽസ് കളക്ഷൻസ് ലോഞ്ച് ഏറെ ശ്രദ്ധേയമായിരുന്നു. രാഗ കളക്ഷൻസിന്റെ പ്രൗഢി പൂർണമായും പ്രതിഫലിപ്പിക്കുന്നതും സ്റ്റൈൽ പ്രകടമാക്കുകയും ചെയ്യുന്ന ഒന്നായിരുന്നു #StirUpTheNight എന്ന പേരിൽ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ രാത്രിയിൽ നടന്ന ലോഞ്ച്. വാച്ചുകളുടെ ഗ്ലാമർ നേരിട്ട് കാണാനും മനസിലാക്കാനും ഇത് അവസരം നൽകി. സ്ത്രീകൾക്ക് ഉതകുന്ന, കൂടുതൽ കരുത്തോടെ അവരെ പ്രതിഫലിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നിർമിക്കുക എന്നത് ബ്രാൻഡിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൂടി ഭാഗമാണെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ മൾട്ടി ബ്രാൻഡ് റീട്ടെയിൽ നാഷണൽ സെയിൽസ് ഹെഡ് രാഹുൽ പാണ്ഡെ അഭിപ്രായപ്പെട്ടു.

‘‘രാഗ കോക്ക്ടെയിൽസ് കളക്ഷൻസ് പാർട്ടികളെ സ്നേഹിക്കുന്ന സ്ത്രീകൾക്കുള്ളതാണ്. ഇവ വെറും വാച്ചുകളല്ല, ആത്മവിശ്വാസത്തിന്റെയും സ്റ്റൈലിന്റെയും പ്രതീകങ്ങൾ കൂടിയാണ്. ഞങ്ങളുടെ വിശ്വസ്ത പങ്കാളിയായ സ്വിസ് ടൈം ഹൗസിനൊപ്പം രാഗ കോക്ക്ടെയ്ൽസ് ജനങ്ങളിലേക്കെത്തിക്കുന്നതിലും കഴിവുറ്റ നടിയായ അനാർക്കലി അതിന്റെ ഭാഗമായതിലും സന്തോഷമുണ്ട്’’ .–രാഹുൽ പാണ്ഡെ കൂട്ടിച്ചേർത്തു

ADVERTISEMENT

‘‘വർഷങ്ങളായി ടൈറ്റനുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. മുമ്പും നിരവധി ലോഞ്ചുകളുടെ ഭാഗമായിട്ടുണ്ട്, ഇന്ന് ഞങ്ങളുടെ വനിതാ ഉപഭോക്താക്കൾ തീർച്ചയായും സ്വന്തമാക്കാനും അണിയാനും ആഗ്രഹിക്കുന്ന ഒരു മികച്ച കളക്ഷനുമായി ഒരു പുതിയ തുടക്കം കുറിക്കുകയാണ്’’.– സ്വിസ് ടൈം ഹൗസ് ഡയറക്ടർ അബ്ദുൾ കരീം അഭിപ്രായപ്പെട്ടു.

ADVERTISEMENT