ADVERTISEMENT

മനോരമ ട്രാവലർ– ഫോർച്യൂൺ ടൂർസും ചേർന്ന് സഞ്ചാരികൾക്കായി സംഘടിപ്പിക്കുന്ന ദ്വിദിന ട്രാവല്‍ മാര്‍ട്ടിന്  ശനിയാഴ്ച തുടക്കമാവും. പനമ്പിള്ളി നഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ അശോക ഹാളിൽ  നടക്കുന്ന സഞ്ചാരമേളയിൽ പരിചയസമ്പന്നരായ യാത്രികർ ഒത്തുകൂടും. സഞ്ചാരരംഗത്തെ സാധ്യതകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചാണ് ട്രാവൽ മാർട്ട് ഒരുക്കുന്നത്.

മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ച സഞ്ചാരി,സന്തോഷ് ജോർജ് കുളങ്ങര ട്രാവൽ മാർട്ട് ശനിയാഴ്ച രാവിലെ 11–ന്  ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍  സഞ്ചാരത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവര്‍ പങ്കെടുക്കും. ചലചിത്ര താരങ്ങളായ മിയയും ഗോവിന്ദ് പത്മസൂര്യയും സഞ്ചാരാനുഭവങ്ങള്‍ പങ്കു വയ്ക്കും.

travel-mart

ലോകത്ത് ഏഴ് ഭൂഖണ്ഡങ്ങളിലായി ഏറ്റവും ഉയരം കൂടിയ ഏഴു കൊടുമുടികൾ കീഴടക്കിയ മലയാളി ഷെയ്ഖ് ഹസൻ, പർവതാരോഹകയും 40 രാജ്യങ്ങൾ സന്ദർശിച്ച സ‍ഞ്ചാരിയുമായ കവിത സലീഷ് എന്നിവരുടെ സാഹസിക സഞ്ചാരകഥകൾ  സിനിമാക്കഥ പോലെ ത്രില്ലടിപ്പിക്കും.

travel-mart-3

അപ്പൂപ്പൻത്താ‌ടി എന്ന സ്ത്രീസൗഹൃദക്കൂട്ടായ്മയിലൂടെ വനിതകളെ പേടികൂടാതെ സഞ്ചരിക്കാൻ സഹായിച്ച സജ്ന അലി, ഇന്ത്യയിലും 27വിദേശരാജ്യങ്ങളിലും സഞ്ചരിച്ച  രമ്യ എസ് ആനന്ദ്,ഏഴു രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും120 ദിവസം നീണ്ടു നിന്ന ഇന്ത്യൻ സഫാരിയുടെ അപൂര്‍വ നിമിഷങ്ങളെ മനോഹരമായി പകർത്തിയ   അരുൺ കളപ്പില തുടങ്ങിയവർ ഒരുമിക്കുന്ന സെഷൻ, ഭക്ഷണ വൈവിധ്യങ്ങൾ തേടി യാത്ര പോകുന്ന എബിൻ ജോസ് ,ആർത്തലയ്ക്കുന്ന കടലിന്റെ ശക്തിയെ പായ്‌വഞ്ചിയിലേറി തോൽപ്പിച്ച അമൃത ജയചന്ദ്രൻ , മലകളും താഴ്‌വരകളും പ്രണയിച്ച് മീശപ്പുലിമല മുതൽ മേഘാലയ വരെ സഞ്ചരിച്ച നിഷിത ചന്ദ്രൻ പൊതുവാൾ ,സഞ്ചാരിയും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ ഡേവിഡ് രാജുവും   ട്രാവൽ പാഷനേറ്റ് ഷൈജു കേളന്ത്രയും പതിവ് യാത്രാവഴികളെ മാറി ചിന്തിക്കാൻ പഠിപ്പിക്കും.

പതിനൊന്ന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങളുടെ എക്സിബിഷനും ട്രാവൽ മാർട്ടിന്റെ ഭാഗമായുണ്ട്. വിവിധ ട്രാവൽ ഏജൻസികൾ, റിസോർട്ടുകൾ, ആധുനികക്യാമറ സംവിധാനത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ,വിവിധ സംസ്ഥാനങ്ങളിലെ  ടൂറിസം ഡവലപ്മെന്റ് കോർപറേഷനുകളുടെയും സഞ്ചാരരംഗത്തെ വിവിധ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും  ട്രാവൽ മാർട്ടിൽ യാത്രാ പ്രേമികൾക്ക് മികച്ച അവസരങ്ങളൊരുക്കുന്നു.

കൂടാതെ ട്രാവൽ മാർട്ട് സ്റ്റാളിൽ നിന്നും മനോരമ ട്രാവലർ വരിക്കാരാവുന്ന രണ്ട് ഭാഗ്യശാലികൾക്ക് കുടുംബസമേതം അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ തിരഞ്ഞെടുക്കപ്പെടുന്ന റിസോർട്ടിൽ ഒരു രാത്രി തങ്ങാൻ അവസരം .കേരളത്തിലുടനീളം പത്തിലേറെ റിസോര്‍ട്ടുകള്‍ അബാദ് ഗ്രൂപ്പിനുണ്ട്.

travel-mart-2

ട്രാവൽ മാർട്ടിൽ നിന്നും  ആറുമാസത്തെ മനോരമ ട്രാവലർ സബ്സ്ക്രിപ്ഷൻ വെറും399 രൂപയ്ക്ക് സ്വന്തമാക്കാം.ഇതോടൊപ്പം കേരളത്തിലെ 16ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന 150രൂപ വിലവരുന്ന പുസ്തകം തികച്ചും സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്.

travel-mart-6

രാവിലെ 11മുതൽ എട്ട് വരെ നടക്കുന്ന  ട്രാവൽ മാർട്ടിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്,വാട്സാപ് – 9562704820

ADVERTISEMENT