ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (HCIL) ഉപഭോക്താക്കൾക്കായി ഉത്സവകാല കാമ്പയിനിന് തുടക്കം കുറിക്കുകയാണ്. ഈ ഉത്സവകാലം വാഹന പ്രേമികൾക്ക് ആഘോഷകാലമാക്കി മാറ്റുകയാണ് ഹോണ്ട കാർസ് ലക്ഷ്യമിടുന്നത്. ‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ എന്ന കാമ്പയിനിലൂടെ ആകർഷകമായ ആനുകൂല്യങ്ങളിലൂടെ ഹോണ്ടാ കാറുകൾ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുകയാണ്. ‘Get.Fest.Go’ എന്ന തീമിലാണ് ‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ കാമ്പയിൻ ആരംഭിക്കുന്നത്. അമേസ്, സിറ്റി, എലിവേറ്റ് എന്നിവയുൾപ്പെടെയുള്ള ഹോണ്ട കാറുകൾക്ക് ആകർഷകമായ സ്കീമുകളും ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്,
ഈ ഉത്സവസീസണിൽ ഉപഭോക്താക്കളെ വാഹന വിപണിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി ഹോണ്ട എലിവേറ്റിനും അമേസിനും വേണ്ടി കമ്പനി 360° സറൗണ്ട് വിഷൻ ക്യാമറ സൊല്യൂഷൻ അവതരിപ്പിച്ചിരിക്കുന്നു.പുതുതായി അവതരിപ്പിച്ച 360° സറൗണ്ട് വിഷൻ ക്യാമറയും റിഥമിക് 7 കളർ ആംബിയന്റ് ലൈറ്റിംഗും ഉൾക്കൊള്ളുന്ന ഒരു എക്സ്ക്ലൂസീവ് 'എലൈറ്റ് പായ്ക്ക്' ഈ പ്രത്യേക കാലയളവിൽ എലിവേറ്റിന്റെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ മിതമായ വിലക്ക് ലഭ്യമാകും.
‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ ആരംഭിക്കുന്നതോടെ ഉത്സവ സീസൺ കൂടുതൽ ആഘോഷകരമാക്കാൻ സാധിക്കും.വാഹനപ്രേമികൾക്ക് ഓരോ ഡ്രൈവിലും കൂടുതൽ മൂല്യവും സുഖവും സുരക്ഷയും ഉറപ്പാക്കിക്കൊണ്ടാണ് എലിവേറ്റ്, അമേസ് എന്നിവയ്ക്കായുള്ള നൂതന ആക്സസറികൾ ഞങ്ങൾ പരിചയപ്പെടുത്തുന്നത്. നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഈ കാലഘട്ടത്തിൽ ഇഷ്ടവാഹനം സ്വന്തമാക്കാൻ അടുത്തുള്ള ഹോണ്ട ഡീലർഷിപ്പ് സന്ദർശിക്കുക'' ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് & സെയിൽസ് വൈസ് പ്രസിഡന്റ് കുനാൽ ബെഹൽ പറഞ്ഞു.
‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ പ്രകാരമുള്ള ഓഫറുകൾ രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹോണ്ട ഡീലർഷിപ്പുകളിലും നിശ്ചിത കാലയളവിലേക്ക് ലഭ്യമാണ്. തേഡ് പാർട്ടി ആക്സസറികൾ ഡീലർഷിപ്പിൽ വച്ച് വാഹനത്തിൽ ഘടിപ്പിക്കാൻ കഴിയും. വാങ്ങിയ തീയതി മുതൽ രണ്ടു വർഷക്കാലമാണ് ഇതിന്റെ കാലാവധി. ഹോണ്ടാ ആക്സസറികളുടെ വാറന്റി വാങ്ങിയ തീയതി മുതൽ 1 വർഷത്തേക്ക് മാത്രമാണ്.
ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പാസഞ്ചർ കാർ മോഡലുകളും സാങ്കേതികവിദ്യകളും ഇന്ത്യക്കാർക്ക് ലഭ്യമാക്കിക്കൊണ്ട് 1995 ഡിസംബറിൽ സ്ഥാപിതമായി.HCIL ന്റെ കോർപ്പറേറ്റ് ഓഫീസ് യുപിയിലെ ഗ്രേറ്റർ നോയിഡയിലാണ്. രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ തപുകരയിലാണ് നിർമാണ യുണിറ്റ് ഉള്ളത്. ഈട്, വിശ്വാസ്യത, സുരക്ഷ, ഇന്ധനക്ഷമത എന്നിവയാണ് ഹോണ്ടയുടെ എടുത്ത് പറയേണ്ട മേന്മകൾ.രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ശക്തമായ വിൽപ്പന- വിതരണ ശൃംഖല ഹോണ്ടയ്ക്കുണ്ട്. ഹോണ്ടയുടെ ബിസിനസ് ഫംഗ്‌ഷനായ ഹോണ്ട ഓട്ടോ ടെറസിലൂടെ പ്രീ-ഓൺഡ് കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു.