ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള വനിതാ പ്രസിദ്ധീകരണമായ ‘വനിത’യും ലക്ഷ്മി സിൽക്സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘വനിത പൊന്നോണക്കാഴ്ച’ ഈ മാസം30 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഓണാഘോഷത്തിനു നിറപ്പകിട്ടേകുന്ന പൊന്നോണക്കാഴ്ചയോടനുബന്ധിച്ചു പൂക്കള മത്സരവും മലയാളി മങ്ക മത്സരവും അരങ്ങേറും.

പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന്25,000 രൂപയാണു സമ്മാനം.രണ്ടാം സ്ഥാനം നേടുന്ന ടീമിന് 15,000രൂപയും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 10,000രൂപയും സമ്മാനമായി ലഭിക്കും.തിരഞ്ഞെടുക്കപ്പെടുന്ന മികച്ച അഞ്ചു ടീമുകൾക്ക്5,000 രൂപ വീതം പ്രോത്സാഹനസമ്മാനമായി ലഭിക്കും.അഞ്ചു േപർ അടങ്ങുന്ന ടീമിനാണു പൂക്കളമത്സരത്തിൽ പങ്കെടുക്കാനാവുക.ഓേരാ ടീമിലും മൂന്ന് അംഗങ്ങളെങ്കിലും സ്ത്രീകളാകണം.

18വയസ്സ് മുതൽ 35വയസ്സ് വരെ പ്രായമുള്ള യുവതികൾക്കാണു മലയാളി മങ്ക മത്സരത്തിൽ പങ്കെടുക്കാനാകുക.ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് പതിനയ്യായിരം രൂപയാണു സമ്മാനം.രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക്10,000 രൂപയും മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 7,500രൂപയുമാണു സമ്മാനമായി ലഭിക്കുക.

കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും ബന്ധപ്പെടുക : 9495080006
