ADVERTISEMENT

ക്ലാസിക് ലുക്ക് ആഗ്രഹിക്കുന്നവർക്ക്  ഏറ്റവും സ്വീകാര്യമായ ഫാബ്രിക്  ഏത്  എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു, ലിനൻ. പല നാട്ടിൽ നിന്നുള്ള ലിനൻ ഫാബ്രിക്കിൽ ഐറിഷ് ലിനൻ മുന്തിയ സ്ഥാനം വഹിക്കുന്നു. ആഗോളമായി ഏറ്റവും മികച്ച ഐറിഷ് ഹെറിറ്റേജ്  ലിനൻ ഫാബ്രിക് നൽകുന്ന കമ്പനികളിലൊന്ന് കൊച്ചു കേരളത്തിലെ കൊച്ചിയിലാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സത്യമാണ്.  1912-ൽ അയർലണ്ടിൽ സ്ഥാപിതമായ ഡബ്ല്യുഎഫ്‌ബി  ബെയേർഡ് കമ്പനി ലിമിറ്റഡിന്റെ  ഇന്ത്യൻ മാനുഫാക്ചറിങ് യൂണിറ്റ് പ്രവർത്തിക്കുന്നത് കൊച്ചിയിൽ കാക്കനാട് സ്പെഷ്യൽ  ഇക്കണോമിക് സോണിലാണ്.

2005 ൽ ഇന്ത്യയിൽ മാനുഫാക്ചറിങ് കമ്പനി തുടങ്ങിയ ശേഷം പരിവർത്തനങ്ങളിലൂടെയും നൂതന സാധ്യതകൾ കണ്ടെത്തിയും ഇന്ത്യൻ മണ്ണിൽ വേരാഴ്ത്തി വളർന്ന ഡബ്ല്യുഎഫ്‌ബി  ബെയേർഡ് ആൻഡ് കമ്പനി ലിമിറ്റഡ് ഇന്ന് വിജയത്തിന്റെ പാതയിലാണ്. സ്ത്രീകൾക്കായി കൂടി ലിനൻ വസ്ത്ര ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ള ബർഗോയ്ൻ ഏറ്റവും ട്രെൻഡി –ക്ലാസിക് കലക്ഷനുമായാണ് ഇത്തവണ ഓണത്തെ വരവേൽക്കുന്നത്.  കമ്പനിയുടെ എല്ലാ വിജയ ചുവടുകൾക്കും ചുക്കാൻ പിടിക്കുന്നതോ, മലയാളി വനിതയായ സുചിത്ര മേനോനും. ബെയേർഡ് കമ്പനി ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമാണ് കോഴിക്കോട്ടുകാരിയായ സുചിത്ര മേനോൻ.

Burgoyne-5
ADVERTISEMENT

ഐറിഷ് ലിനന് മലയാളി  സിഇഒ

2013 ൽ തങ്ങളുടെ  സാമ്പത്തിക വിഭാഗത്തിലെ, ടെക്സ്റ്റൈൽ പശ്ചാത്തലം തീരെയില്ലാത്ത വനിതയെ കമ്പനിയുടെ സിഇഒ ആക്കുമ്പോൾ ബെയേർഡ് കമ്പനി ഉടമ ജയിംസ് ബെയേർഡ് വലിയ വളർച്ച തന്നെയാണ്  മുന്നിൽ കണ്ടത്. ഇന്ന്  ലക്ഷ്യപ്രാപ്തിയുടെ സുവർണ ഘട്ടത്തിലാണ് ബെയേർഡ് ആൻഡ് കമ്പനി. തനിക്ക് പരിചയമില്ലാത്ത മേഖലയെക്കുറിച്ച് പഠിച്ച്, ദൃഢനിശ്ചയത്തോടെ കമ്പനിയെ നയിച്ച സുചിത്ര മേനോൻ കമ്പനിയുടെയും തന്റെയും വിജയ യാത്രയെക്കുറിച്ച് പറയുന്നത് ഇങ്ങനെ. "അടിസ്ഥാനപരമായി ഞാനൊരു ചാർട്ടേഡ് അക്കൗണ്ടന്റാണ്.  കഴിഞ്ഞ 23 വർഷമായി കൊച്ചിയിൽ ജോലി ചെയ്യുന്ന ഞാൻ  ബെയേർഡ് കമ്പനിയിൽ ചേരുന്നതിന് മുൻപ് ഹാരി സൺസ് മലയാളം ലിമിറ്റഡിന്റെ കോർപ്പറേറ്റ് ഫിനാൻസിന്റെ നേതൃത്വം വഹിക്കുകയായിരുന്നു.

ADVERTISEMENT

ബെയേർഡിലെ എന്റെ യാത്ര 2011 ൽ ആരംഭിക്കുന്നത്  ധനകാര്യ വകുപ്പിന്റെ തലപ്പത്തു നിന്നാണ്. അന്ന് ബെയേർഡ് 100% എക്സ്പോർട്ടിങ് കമ്പനിയായിരുന്നു. ഡൊമസ്റ്റിക് സെയിൽ  ഇല്ല.  കമ്പനി ചെയർമാന്റെ പ്രേരണയാൽ വിൽപന വിഭാഗത്തിലേക്കു കൂടി പിന്നീട് കടന്നു പ്രവർത്തിച്ചു തുടങ്ങി. ഡൊമസ്റ്റിക് സെയിൽസിന് തുടക്കം കുറിച്ചു. പിന്നീട് സിഇഒ എന്ന പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Burgoyne-6

വെല്ലുവിളികൾ നിറഞ്ഞതായിരുന്നു പുതിയ സ്ഥാനത്തേക്കുള്ള കടന്നു വരവ്.  ടെക്സ്റ്റൈൽ മേഖല പൊതുവേ പുരുഷന്മാർ കൈയ്യാളുന്ന ഒന്നാണ്.  ഞാനാണെങ്കിലോ സാമ്പത്തിക പശ്ചാത്തലത്തിൽ നിന്നും വരുന്ന വ്യക്തിയും. ടെക്സ്റ്റൈൽ എന്ന ചിന്ത തന്നെ  എനിക്ക് അന്യമായിരുന്നു. എന്റെ ലോകം തുണിത്തരങ്ങളായിരുന്നില്ല, അക്കങ്ങളായിരുന്നു.    ഫാബ്രിക്കിനെക്കുറിച്ചുള്ള അറിവ് എനിക്ക് കാര്യമായി  ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വെല്ലുവിളികള്‍ നിരവധി നേരിടേണ്ടിവന്നു. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ പലരും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. ഇത് മുന്നോട്ടുള്ള യാത്രയില്‍ എനിക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു.

ADVERTISEMENT

കമ്പനി ഉടമകൾ എന്നിൽ അങ്ങേയറ്റം വിശ്വാസം അർപ്പിച്ചു എന്നതായിരുന്നു ഏറ്റവും ‘പോസിറ്റീവ്’ ആയ കാര്യം.  സമചിത്തതയോടെ സാഹചര്യങ്ങളെ നേരിടാൻ എനിക്ക് കഴിഞ്ഞു. ചണ (Flax Plant)  ചെടിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന  ലിനൻ എന്ന  ഉൽപ്പന്നത്തെ കൂടുതലറിയാനും ഫോർമൽ–കാഷ്വൽ വെയറുകളിലുള്ള അതിന്റെ പ്രാധാന്യം മനസ്സിലാക്കാനും  ഫാഷൻ  വിപണിയെ അറിയാനും  കുറഞ്ഞ സമയത്തിനുള്ളിൽ സാധിച്ചു. വിജയ ഫോർമുലകൾ പലതും  ആവിഷ്ക്കരിക്കാനും ലാക്മെ ഫാഷൻ വീക്ക് പോലുള്ള അഭിമാനകരമായ പരിപാടികളിൽ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ  സാന്നിധ്യം ഉറപ്പിക്കാനും കഴിഞ്ഞു. വിമൻസ് വെയറിലേക്കുള്ള കാൽവയ്പ്പ് അത്തരം മുന്നേറ്റങ്ങളിൽ ഒന്നാണ്.

Burgoyne-5

അയർലണ്ടിൽ നിന്നും കൊച്ചിയിലേക്ക്

മൂന്നു തലമുറയായി അയർലണ്ടിൽ ഐറിഷ് ലിനൻ നിർമിക്കുന്ന ബർഗോയ്ൻ കുടുംബമാണ് ഡബ്ല്യുഎഫ്‌ബി  ബെയേർഡ് ആൻഡ് കമ്പനി ലിമിറ്റഡിന്റെ സാരഥികൾ. ലിനനും ലിനൻ ബ്ലെൻഡ് ഫാബ്രിക്കുമാണ് അവർ നെയ്യുന്നത്. സ്യൂട്ടിനൊപ്പം ധരിക്കുന്ന ലിനൻ കൈലേസുകൾ നിർമിച്ചു കൊണ്ടായിരുന്നു തുടക്കം. ‘പോക്കറ്റ് സ്ക്വയേഴ്സ്’ എന്നു പറയപ്പെടുന്ന വിഭാഗത്തിൽ നിന്നും അപ്പാരൽ വിഭാഗത്തിലേക്ക് കടക്കുന്നത് വില്യം ജെയിംസ് ബർഗോയ്ൻ ബയേഡ് ഡയറക്ടർ സ്ഥാനത്തേക്ക് വരുമ്പോഴാണ്. പീറ്റ‍ർ മക്നട്ട് എന്ന ഡിസൈനർ കമ്പനിയുമായി  കൈകോർത്തു കൊണ്ടായിരുന്നു ആ ചുവടുവയ്പ്.

യുഎസ്, യുകെ, യൂറോപ്പ് എന്നീ മാർക്കറ്റുകളിൽ സ്ഥാനം നേടിയെടുത്ത കമ്പനിയുടെ ലോ കോസ്റ്റ് മാനുഫാക്ചറിങ് എന്ന ആശയമാണ് ഇന്ത്യയിലേക്ക് അവരെ ആകർഷിക്കുന്നത്.  കേരളത്തിലെ ശുദ്ധജല ലഭ്യതയാണ് തങ്ങളുടെ ഫാക്റ്ററി ഇവിടെ തുടങ്ങുന്നതിന് കാരണമെന്നും ഉൽപാദനക്ഷമതയിൽ കേരളം യൂറോപ്പിനു തുല്യമാണെന്നും ഡബ്ല്യുഎഫ്‌ബി  ബെയേർഡ് ചെയർമാൻ ജയിംസ് ബർഗോയ്ൻ ബെയേർഡ് പറയുന്നു.

ബെയേർഡ് കമ്പനിയുടെ വിറ്റുവരവ് ഇന്ന്  10 കോടി ഡോളർ  (850 കോടി രൂപ) കവിഞ്ഞു എന്നത് വളർച്ചയിലെ നാഴികക്കല്ലാണ്. അടുത്തയിടെ ഈറോഡിലേക്കും പ്രൊഡക്ഷൻ വികസിപ്പിച്ചു. എങ്കിലും ഉൽപാദനത്തിന്റെ 60 ശതമാനവും കൊച്ചിയിൽ നിന്നാണ്. ‘‘1.6 കോടി മീറ്റർ ലിനൻ തൂണിയാണ് വാർഷിക ഉൽപാദനം. അടുത്ത വർഷം അതു  2 കോടിയായി ഉയർത്തുകയാണ്  ലക്ഷ്യം. 5 വർഷത്തിനകം വിറ്റുവരവ് ഇരട്ടിയാക്കണമെന്ന  ലക്ഷ്യവുമുണ്ട്.’’ സുചിത്ര മേനോൻ പറയുന്നു. കോവിഡിനു ശേഷം പ്രതിവർഷം 20 % - 25% വളർച്ച നിരക്കു നേടിയാണ് ഡബ്ല്യുഎഫ്‌ബി  ബെയേർഡ് കമ്പനി ഇന്ത്യൻ വിപണിയിൽ വളർന്നത്.  ആയിരത്തിലധികം  വ്യക്തികൾക്ക് മികച്ച തൊഴിലവസരം നൽകുന്നു എന്നതും ശ്രദ്ധേയമാണ്.

Burgoyne-8
ജയിംസ് ബർഗോയ്ൻ ബെയേർഡ്

ഫ്രം ബി 2ബി ടു കസ്റ്റമേഴ്സ്

ലോകത്തെ പ്രമുഖ റീടെയ്ൽ ബ്രാൻഡുകളായ പോളോ റാൽഫ് ലോറൻ, ലിവൈസ്, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ തുടങ്ങിയവരെല്ലാം തന്നെ  വസ്ത്രനിർമാണത്തിനായി ഡബ്ല്യുഎഫ്‌ബി  ബെയേർഡ് കമ്പനി ലിനൻ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ബ്രാൻഡുകളായ അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, റിലയൻസ്, ബ്ലാക്ബെറി തുടങ്ങിയവർക്കും ഡബ്ല്യുഎഫ്‌ബി  ബെയേർഡ് കമ്പനി  ലിനൻ നൽകുന്നു. അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളാണ് ബെയേർഡ് കമ്പനിയുടെ ഏറ്റവും വലിയ മാർക്കറ്റ്. 

ബി 2സി (ബിസിനസ് ടു  കസ്റ്റമർ) രംഗത്തും ബർഗോയ്ൻ ലിനൻ അപ്പാരലുകൾ  ഇടം പിടിച്ചു കഴിഞ്ഞു.  പുരുഷന്മാരുടെ അപ്പാരൽ കളക്ഷനിൽ  സ്ട്രീറ്റ് വെയർ, കാഷ്വൽ വെയർ, ഫോർമൽ വെയർ, ഒക്കേഷണൽ വെയർ, സെറിമോണിയൽ വെയർ എന്നീ വിഭാഗങ്ങളെല്ലാം ലഭ്യമാണ്. അതേ വിഭാഗങ്ങളിൽ സ്ത്രീകൾക്കുള്ള അപ്പാരലുകളും ഇന്ന് ബെയേർഡ് കമ്പനി അവതരിപ്പിക്കുന്നു.  ഇന്ത്യയാകെ 3000 ത്തിലധികം ടെക്സ്റ്റൈൽ ഷോപ്പുകളിൽ ബർഗോയ്ൻ ബ്രാൻഡ് ലിനൻ ഫാബ്രിക് വിൽക്കുന്നുണ്ട്.  

ഈ ഓണത്തിനായി തയാറായിട്ടുള്ള  വിമൻസ് കളക്ഷൻ നിങ്ങളെ തീർച്ചയായും ആകർഷിക്കുമെന്നുറപ്പാണ്. കൊച്ചിയിലെ സെൻട്രൽ മാളിലും കാക്കനാടുമാണ് ബർഗോയ്ൻ ബ്രാൻഡ് ഔട്ട്‌ലെറ്റ് ഉള്ളത്. ഷർട്സ്, ട്രൗസേഴ്സ്, കുർത്താസ്, ടോപ്സ്, ജംപ് സ്യൂട്ട്സ്, വെയ്സ്റ്റ് കോട്ട്, കോ –ഓർ‍ഡ് സെറ്റ് തുടങ്ങി ഇന്ത്യൻ, ഇന്തോ വെസ്റ്റേൺ ശൈലികളിൽ ഗ്ലോബൽ ഫാഷൻ സ്പർശത്തോടെയുള്ള  വിമൻസ് വെയറുകൾ തികഞ്ഞ ക്ലാസിക് ലുക് പ്രദാനം ചെയ്യുന്നവയാണ്.

സസ്റ്റെയ്നബിൾ  ബിസിനസിൽ തിളങ്ങി നിൽക്കുന്ന പേരാണ് ഏറെക്കാലമായി ഡബ്ല്യുഎഫ്‌ബി ബെയേർഡ് ആൻഡ് കമ്പനി ലിമിറ്റഡ്. ജെയിംസ് ബര്‍ഗോയ്ന്‍ ബയേര്‍ഡ് ചെയര്‍മാനായ കമ്പനി ഇന്ന് ഇന്ത്യന്‍ ഡയറക്ടര്‍ ആന്‍ഡ് സിഇഒ സുചിത്ര മേനോന്റെ സാരഥ്യത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ്.

ADVERTISEMENT