ADVERTISEMENT

നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ശീമാട്ടി...തലമുറകൾ കേട്ട് വന്ന ആ പേര് അറിയാത്തവർ ഇന്നില്ല! അത്രയും ജനങ്ങളുടെ ഹൃദയത്തോടും ജീവിതത്തോടും ചേർന്ന പേരുകളിൽ ഒന്നാണ് ശീമാട്ടി. അതിനുമപ്പുറം, ശീമാട്ടിക്കൊപ്പം ഉയർന്നു കേൾക്കുന്ന പേര്, ബീന കണ്ണൻ എന്ന ശക്തയായ സ്ത്രീ! 1910 ൽ ആലപ്പുഴയിൽ 4000 സ്ക്വയർ ഫീറ്റിൽ ആരംഭിച്ച ശീമാട്ടി 115 വർഷങ്ങൾക്കു ശേഷം, ഇന്നും ലോകമറിയുന്ന ഒരു ബ്രാൻഡായി വളർന്നതിന് അത്രയൊന്നും ചെറുതല്ലാത്ത പങ്കാണ് ബീന കണ്ണൻ എന്ന ഉരുക്കു വനിത വഹിച്ചത്. അച്ഛന്റെയും ഭർത്താവിന്റെയും മരണ ശേഷം ശീമാട്ടിയുടെ സാരഥിയായി ചുമതലയേൽക്കുമ്പോൾ വെല്ലുവിളികൾ മാത്രമായിരുന്നു ബീന കണ്ണന് മുൻപിൽ ഉണ്ടായിരുന്നത്. തലയുയർത്തി തന്നെ അവയെല്ലാം ഒറ്റയ്ക്ക് നേരിട്ട് ശക്തമായി അവർ മുന്നോട്ടു പോയി. ഇന്ന് ഈ കാണുന്ന ശീമാട്ടിയുടെ വളർച്ചയ്ക്ക് കാലത്തിനൊപ്പം നമ്മളും സാക്ഷികളായി. മലയാളികളുടെ സാരി സങ്കൽപ്പങ്ങളെ അടിമുടി മാറ്റി മറിച്ച ശീമാട്ടി ഇപ്പോൾ ഒരു ബ്യൂട്ടി മന്ത്ര പോലെയാണ് എല്ലാ മലയാളിക്കും.

പിന്നിട്ട വഴികളിൽ കനൽ നിറച്ച ഓർമ്മകൾ കൂടിയുണ്ട് ബീന കണ്ണന്. ഇന്നീ കാണുന്ന ശീമാട്ടിയുടെ വിശാലതയിലേക്ക്, നമ്മളെവരെയും കൈ പിടിച്ചു കൊണ്ടെത്തിക്കാൻ ബീന കണ്ണൻ നമുക്കു മുൻപേ നടന്ന വഴികൾ കടുപ്പമേറിയത് ആയിരുന്നെങ്കിലും നമ്മളെ എത്തിച്ചത് വിസ്മയ ലോകത്തേക്കായിരുന്നു, സാരിയുടെ വർണ്ണ വിസ്മയ ലോകത്തേക്ക്! സാരി എന്നു കേൾക്കുമ്പോൾ, മലയാളികളുടെ മനസ്സിലെത്തുന്ന ആദ്യ പേരും ‘ശീമാട്ടി’ തന്നെയാണ്. നെയ്ത്തു ഗ്രാമങ്ങൾ കയറിയിറങ്ങി, മലയാളിയുടെ അഭിരുചിക്ക് അനുസരിച്ച് ഊടും പാവും നെയ്തെടുത്ത സാരികൾ, തമിഴ്‌നാട്ടിലെ നെയ്ത്തുകാരോട് സ്ഥിരം പാറ്റേണിൽ നിന്നും മാറി, മലയാളികൾക്കു വേണ്ടി സാരി നെയ്തെടുക്കാൻ, ബീന കണ്ണന് ഒരുപാട് ശ്രമം നടത്തേണ്ടി വന്നിട്ടുണ്ട്. കുറഞ്ഞ എണ്ണത്തിൽ തുടങ്ങി ഒടുവിൽ വലിയ കണക്കുകളിലേക്ക് സാരിയുടെ ആവശ്യം മാറിയപ്പോൾ, മലയാളികളുടെ വാർഡ്രോബിലും വിവിധ ഡിസൈനിലും നിറത്തിലും പുതുമയാർന്ന ഉടയാടകൾ നിറഞ്ഞു തുടങ്ങി.

സാരിയോട് അടങ്ങാത്ത പ്രണയമാണ് വസ്ത്രപ്രേമികൾക്ക്. മോഡേൺ വസ്ത്രങ്ങളോട് എത്രയൊക്കെ പ്രിയം കൂടിയാലും സാരിക്ക് ഒരു പ്രത്യേക ഇടം കാണും എല്ലാരുടെയും മനസ്സിലും വാർഡ്രോബിലും. അതുകൊണ്ടു തന്നെ ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’യുടെ ഏറ്റവും നൂതനമായ ആവിഷ്കാരം സാരി പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ശീമാട്ടി. ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’ എന്ന പേരിൽ ഇന്ത്യയുടെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള, ഇരുന്നൂറിൽ പരം വിവിധതരം സാരി സ്റ്റൈലുകളിൽ നിന്നും ഒരുലക്ഷത്തിലധികം സാരികൾ സാരിപ്രേമികൾക്കു മുന്നിൽ അവതരിപ്പിക്കുന്ന ഈ ബ്രാൻഡ്, കേരളീയരുടെ സാരി സങ്കൽപ്പങ്ങൾക്ക് പുത്തൻ നിറങ്ങൾ നൽകും. ഒരു ട്രഡീഷണൽ വെയർ എന്ന കാറ്റഗറിയിൽ മാത്രം ഒതുക്കാതെ, പുതിയ തലമുറയ്ക്കും സാരിയോടുള്ള അഭിനിവേശം മുന്നിൽ കണ്ടു കൊണ്ട് ശീമാട്ടി അവതരിപ്പിക്കുന്ന ആശയമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’ എന്ന ഈ പുതിയ ബ്രാൻഡ്.

എല്ലാ കാലത്തും പകരം വയ്ക്കാനില്ലാത്ത ഒരു സ്ഥാനം സാരികൾക്ക് എല്ലാവരുടെയും മനസ്സിൽ തുടർന്നു പോരുന്നുണ്ട്. ജെൻ സി തലമുറയിലേക്ക് എത്തുമ്പോഴും അതിനു മാറ്റമൊന്നുമില്ല. എന്നാൽ സാരികളെ സമീപിക്കുന്ന രീതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ തന്നെ സംഭവിച്ചു. ജീൻസ്, ക്രോപ് ടോപ്, ഡെനിം ജാക്കറ്റ്, ടാങ്ക് ടോപ്, സാരി വിത്ത് ജീൻസ് ബേസ് തുടങ്ങി സാരികൾക്കൊപ്പം ചേർന്ന് വരുന്ന ട്രെൻഡി പരീക്ഷണങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ട് 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി എന്ന ഈ ബ്രാൻഡിന്. അതിനു മുന്നോടിയായാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ സാരി' എന്ന ആശയം ശീമാട്ടിയുടെ കേരളമെമ്പാടുമുള്ള എല്ലാ ബ്രാഞ്ചുകളിലേക്കും വ്യാപിപ്പിക്കുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെ, ഇന്ത്യയിലുടനീളമുള്ള വിവിധതരം നെയ്ത്തുകാരിൽ നിന്നും ഇരുന്നൂറിലധികം വിഭാഗത്തിലുള്ള സാരികളാണ് ‘ഗ്രേറ്റ് ഇന്ത്യൻ സാരി’യിൽ എത്തുന്നത്. പട്ടുർ കോട്ടൺ, മംഗളഗിരി, സിൽക്ക് കോട്ടൺ ബാഗ്രു പ്രിന്റ്, മത്ക ചന്ദേരി, സിൽക്ക് കോട്ട വിദർഭ ബോർഡർ, മംഗളഗിരി പിച്ച്വായി പ്രിന്റ്, പെൻ കലംകാരി, മെഴ്സറൈസ്ഡ് കോട്ടൺ, നാരായൺപെട്ടു, മഹേശ്വരി ചന്ദേരി, ഖാദി ഹാൻഡ്‌ലൂം, ഗദ്വാൾ, കണി വർക്ക്, ടസ്സർ ട്വീൽ സിൽക്ക്, റണ്ണില സിൽക്ക്, ഓർഗൻസ അപ്ലിക് വർക്ക്, ഗജ്ജി സിൽക്ക് അജ്രക് പ്രിന്റ്, ഫൂലിയ കോട്ടൺ, ഓർഗാനിക് കോട്ടൺ, പൊച്ചംപള്ളി കോട്ടൺ, നോയിൽ കോട്ടൺ, നോയിൽ സിൽക്ക്, മിൽ മുംഗ, ഹാൻഡ് മത്ക,

മുൾ ചന്ദേരി, കോട്ടൺ മസ്ലിൻ എന്നിങ്ങനെ ഇന്ത്യയിലെ വൈവിധ്യമാർന്നതും മനോഹരവുമായ സാരികളുടെ ശേഖരമാണ് ദി ഗ്രേറ്റ് ഇന്ത്യൻ സാരി എന്ന ബ്രാൻഡിനു കീഴിൽ ഒരുക്കിയിരിക്കുന്നത്.

സാരികൾക്കു മാത്രമല്ല, എല്ലാ വിഭാഗത്തിനും വേണ്ട വസ്ത്രങ്ങളുടെ കമനീയ ശേഖരം വിപുലീകരിക്കുന്നതിനൊപ്പം ശീമാട്ടിയുടെ ഷോറൂമുകളുടെ എണ്ണവും കൂടുകയായിരുന്നു. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ ശീമാട്ടിയുടെ മെയിൻ ഷോറൂമുകൾക്കു പുറമെ, കാലിക്കറ്റ്, തിരൂർ, പാലാ എന്നിവിടങ്ങളിൽ യൂത്തിന് വേണ്ട ട്രെൻഡി & കാഷ്വൽ കളക്‌ഷൻസുമായി ശീമാട്ടി യങ്, വൈറ്റ് ഗൗൺ & വൈറ്റ് സാരികൾക്ക് മാത്രമായി കോട്ടയം, പാലാ എന്നിവിടങ്ങളിൽ ശീമാട്ടി സെലസ്റ്റ്, ബീന കണ്ണൻ ഡിസൈൻ ചെയ്ത പ്രീമിയം സാരി കളക്‌ഷനുകൾ മാത്രമുള്ള കൊച്ചിയിലെ ബീന കണ്ണൻ കോട്യൂർ, ലെഹങ്കകൾക്കും ഫാമിലി വെയേഴ്‌സിനും വേണ്ടി മാത്രം കാലിക്കറ്റിലെ ശീമാട്ടി ക്രാഫ്റ്റഡ് തുടങ്ങി ശീമാട്ടി കേരളമെമ്പാടും സ്വാധീനം ചെലുത്തി വ്യാപിച്ചിരിക്കുകയാണ്.

‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’ ഓഗസ്റ്റ് 20-ന് കൊച്ചി ശീമാട്ടിയിലും ഓഗസ്റ്റ് 21-ന് കേരളത്തിലെ മറ്റു ശീമാട്ടി ഷോറൂമുകളിലും ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും കണ്ടെത്തി കൊണ്ടു വരുന്ന വൈവിധ്യമാർന്ന സാരികൾ കേരളത്തിലെ എല്ലാ കോണുകളിലും എത്തണമെന്നും സാരിയിലൂടെ പുതിയൊരു ഫാഷൻ വിപ്ലവം തീർക്കണമെന്നും എല്ലാ പ്രായക്കാർക്കും ഒരു പോലെ സാരി ഉപയോഗപ്രദമാകണമെന്നുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’ എന്ന ബ്രാൻഡിലൂടെ ബീന കണ്ണന്റെ ശീമാട്ടി ലക്ഷ്യം വെയ്ക്കുന്നത്. അതങ്ങനെ തന്നെ ആകട്ടെ. സാരിയുടെ പുതിയ ഭാഷ ഇനി ‘ദി ഗ്രേറ്റ് ഇന്ത്യൻ സാരി ഫ്രം ശീമാട്ടി’ പറയട്ടെ!

ADVERTISEMENT