നന്മയുടെയും നിറവിന്റെയും സ്മരണകളുയർത്തി വീണ്ടുമൊരു ഓണം കൂടി വരവായി. പതിവുപോലെ തലസ്ഥാന നഗരിയിലെ ഡിസൈനർ വസ്ത്രശാലകളിൽ പ്രമുഖ ബുട്ടീക്കായ സറീനയും പുതുമ നിറഞ്ഞ കളക്ഷനുകളുമായി ഓണത്തെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു.

മലയാളത്തനിമ വിളിച്ചോതുന്ന ഗുണമേന്മയുള്ള ഡിസൈനർ സാരികളുടെയും സൽവാറുകളുടെയും വർണ്ണോജ്വലമായ ശ്രേണിയാണ് ഇത്തവണ വസ്ത്ര പ്രേമികളെ കാത്തിരിക്കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത മുണ്ടും േനര്യതും സെറ്റുകളും ഇത്തവണ ഓണത്തിന് ഒരുക്കിയിട്ടുള്ള കളക്ഷനെ ഗംഭീരമാക്കുന്നു. കേരള സാരികൾ ഓണാഘോഷത്തിന്റെ അവിഭാജ്യ ഘടകമാണ്. നിർമ്മാണ മേന്മയിൽ ഉൽകൃഷ്ടത പുലർത്തുന്ന യഥാർത്ഥ ഹാൻഡ്‌ലൂം സാരികളും സറീനയിൽ തയ്യാറായി കഴിഞ്ഞു. കേരള സാരികളിൽ എംബ്രോയ്ഡറി ചെയ്ത ഡിസൈനർ ശ്രേണിയുടെ വ്യത്യസ്തമായ കളക്ഷനും ഇത്തവണത്തെ സറീനയുടെ ഓണോപഹാരത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നു.

വൈവിധ്യമാർന്ന നിറങ്ങളിൽ വ്യത്യസ്തതയുടെ ട്രെൻഡുണർത്തുന്ന ഡിസൈനുകളിൽ എത്തിയിട്ടുള്ള ഓർഗൻസ,സിൽക്കി കോട്ട,ടസ്സർ, ജോർജറ്റ്സ്,ക്രോപ്സ്, ഷിഫോൺസ്,സൂപ്പർ നെറ്റ്സ് എന്നിങ്ങനെയുള്ള സാരികളും,ഇൻ്ഡ്യയിലെ ഏറ്റവും മികച്ച ഡിസൈനർമാർ രൂപകൽപന ചെയ്ത കോട്ടൺ, കോട്ട,ചന്ദേരി, മഹേശ്വരി തുടങ്ങിയ സാരികളും ഓണക്കാലം ആഘോഷിക്കാൻ ആസ്വാദ്യകരമായ വസ്ത്ര വിരുന്നാവുകയാണ്.
കേരള സാരികൾക്ക് പുറമെ ഓണക്കാലത്തിന്റെ തനത് പ്രതിഫലനമായ ക്രീം ആൻഡ് ഗോൾഡ് സാരികളുടെ വമ്പിച്ച ശേഖരവും സറീനയിൽ ഒരുക്കിയിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന ബോർഡറുകളും നിറ വൈവിധ്യവും തുളുമ്പുന്ന കാഞ്ചീപുരം സിൽക്ക് സാരികളുടെ വിപുലമായ ശ്രേണിയും ഇത്തവണ സറീനയിൽ പ്രത്യേകം ഒരുക്കിയിരിക്കുന്നു. ലോകപ്രശസ്ത ബനാറസി സിൽക്ക് സാരികളുടെ തിരഞ്ഞെടുത്ത കളക്ഷനുകളും ഇപ്പോൾ ലഭ്യമാണ്. റെഡിമേയ്ഡ് സൽവാർ സെറ്റുകൾ, സൽവാർ,ചൂരിദാർ മെറ്റീരിയലുകൾ,കുർത്തികൾ തുടങ്ങി പുതു തലമുറയുടെ ഇഷ്ട വസ്ത്രങ്ങൾ ഉൾപ്പെടുന്ന ട്രെൻഡി കളക്ഷനും ഇത്തവണ സറീനയിൽ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ ഓർഡർ ചെയ്യാനുമായി സറീനയുട വെബ്സൈറ്റ് പേജായ https://www.czarina.in/ സന്ദർശിക്കൂ.
Facebook: CzarinaDesignerSarees
Instagram: @czarina_designerboutique
Youtube: @czarinaboutique39
കൂടുതൽ വിവരങ്ങൾക്ക് : 0471 2573798, 9847063621 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.