ADVERTISEMENT

പ്രായം പാതിയാകുമ്പോഴേ പലരുടെയും ശരീരം പണിമുടക്കി തുടങ്ങും. വേദനയും ശാരീരിക അവശതകളുമായി മുന്നോട്ടു പോകുന്നവർ നിരവധി. വേദനകളുടെ കൂട്ടത്തിൽ ആദ്യമെത്തുന്ന വില്ലൻ മുട്ടുവേദനയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രണ്ടടി വയ്ക്കുമ്പോഴേ പിടയുന്ന വേദനയാണ് നമ്മിൽ പലർക്കും. ശരീരം വരിഞ്ഞു മുറുകുന്ന വേദനകൾക്ക് മരുന്നും കുഴമ്പും മാത്രമാണോ പരിഹാരം. ഇനി അഥവാ അതെല്ലാം താത്കാലിക പരിഹാരം ആണെങ്കിൽ തന്ന എന്താണൊരു ശാശ്വത പരിഹാരം.

മുട്ടുവേദനയുടെ പേരിൽ നിത്യജീവിതം തന്നെ കൺഫ്യൂഷനിലായവർ ഇനി വിഷമിക്കേണ്ട. വൈദ്യശാസ്ത്രത്തിന്റെ നൂതന സാധ്യതകള്‍ നിങ്ങൾക്കു മുന്നിലിതാ തുറക്കുകയാണ്. വരിഞ്ഞുമുറുക്കുന്ന മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം നിർ‍ദ്ദശിക്കുന്ന സെമിനാറുമായി എത്തുകയാണ് വനിതയും സ്മിത മെമ്മോറിയൽ ഹോസ്പിറ്റല്‍ ആൻ‌ഡ് റിസർച്ച് സെന്ററും. സ്പർശം എന്ന് പേരിട്ടിരിക്കുന്ന സൗജന്യ സെമിനാറിൽ മുട്ടുവേദനയുടെ ഫലപ്രദമായ ചികിത്സ മുതൽ അത്യാധുനിക മുട്ടുമാറ്റിവയ്ക്കൽ സർജറി വരെ പരിചയപ്പെടുത്തും. സെപ്റ്റംബർ 13ന് തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ വച്ചാണ് സെമിനാർ നടക്കുന്നത്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്് 1 മണി വരെയാണ് സെമിനാർ.

ADVERTISEMENT

മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ടോട്ടൽ നീ ആർത്രോ പ്ലാസ്റ്റി (Total Knee Arthroplasty), ഫിസിയോ തെറപ്പി എന്നിവയെക്കുറിച്ച് സെമിനാർ അവബോധം നൽകും. മുട്ടുവേദനയുടെ കാരണങ്ങൾ, ജീവിത ശൈലി, ഡയറ്റ്, മുട്ടുമാറ്റിവയ്ക്കൽ അവസ്ഥയിലേക്ക് നയിക്കുന്ന ജീവിത സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങൾക്ക് സെമിനാറിലൂടെ മറുപടി നൽകും. കേരളത്തിലെ പ്രമുഖ ഓർത്തോപീഡിക് സർജൻമാരായ ഡോ. വർക്കി സാബു കുളങ്ങര, ഡോ. എബി തോമസ്ബാബു എന്നിവരാണ് സെമിനാർ നയിക്കുന്നത്.

രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നൂറുപേർക്ക് 6 മാസത്തേക്ക് വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക്: 9495080006

ADVERTISEMENT
ADVERTISEMENT