ADVERTISEMENT

വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക് ഈ ഉത്തരവ് ആശ്വാസമായി.

കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികൾക്കൊപ്പം അവർ തകർത്തു പഠിക്കുകയാണ്. ആ ഉ ത്സാഹം കണ്ട് അധ്യാപകർ വിദ്യാർഥികളോടു പറയുന്നു. ‘ദേ, ഇവരാണ് ക്ലാസ്സിലെ മാസ്’. വിരമിക്കൽ പ്രായം കടന്നശേഷം വീണ്ടും പഠനത്തിനായി കലാലയങ്ങളിലേക്കെത്തിയ മാവേലിക്കര രാജാരവിവർമ കോളജിലെ ബിഎഫ്എ വിദ്യാർഥി വി. സഹദേവൻ പിള്ളയുടെ പ്രായം 72. പഠിക്കണം എന്ന അടങ്ങാത്ത ആഗ്രഹം ഉള്ളിൽ പ്രകാശിക്കുന്ന സഹദേവൻ പിള്ളയുടെ പഠന വഴികളിലൂടെ...

ADVERTISEMENT

കഥ രണ്ട്, മങ്ങാത്ത നിറങ്ങൾ– പറയുന്നത് വി. സഹദേവൻ പിള്ള

മാവേലിക്കര രാജാ രവിവർമ കോളജിലെ ഒന്നാം വർഷ ബിഎ വിദ്യാർഥികൾക്കു ചിത്രരചന ക്ലാസ് നടക്കുകയാണ്. മുൻനിരയിൽ മൂന്നാമതായി ഇരിക്കുന്ന വിദ്യാർഥിയെ കണ്ടാൽ വിദ്യാർഥിയോ അധ്യാപകനോ എന്നു സംശയം തോന്നാം. ‘‘സംശയിക്കണ്ട, ഞാൻ സ്റ്റുഡന്റ് ആണ്.’’ നിറഞ്ഞ ചിരിയോടെ വി. സഹദേവൻ പിള്ള പറഞ്ഞു. ‘‘ദാ, ഈ ചിത്രങ്ങളൊക്കെ ഞാൻ വരച്ചതാണ്. സ്കൾപ്റ്റിങും ചെയ്യും. കലയ്ക്കും ഭാവനയ്ക്കും പ്രായമില്ലല്ലോ.’’ 72ാം വയസ്സിലും പതിനെട്ടു കാരന്റെ ആവേശത്തോടെ സഹദേവൻ പിള്ള വിദ്യാർഥി ജീവിതത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങി.

ADVERTISEMENT

‘‘ആലപ്പുഴ നങ്ങ്യാർകുളങ്ങരയാണ് സ്വദേശം. ഹൈ സ്കൂൾ വിദ്യാർഥിയായിരുന്ന കാലത്തു ചിത്രകലയിൽ സ ജീവമായിരുന്നു. പക്ഷേ, ബിരുദത്തിനു പ്രവേശിച്ചതോടെ പഠനത്തിലേക്കായി ശ്രദ്ധ. 26ാം വയസ്സിൽ സർക്കാർ ജോ ലി കിട്ടിയതോടെ ആകെ തിരക്കായി. 2007ൽ വ്യവസായ വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ശേഷമാണു ഞാൻ വീണ്ടും നിറങ്ങളുടെ കൂട്ടിലേക്കു മടങ്ങിയെത്തുന്നത്. ബ്രഷും പെയിന്റും കയ്യിലെടുത്തു. മനസ്സിൽ തെളിഞ്ഞ ചിത്രങ്ങൾ വലിയ കുഴപ്പമില്ലാതെ വരയ്ക്കാൻ സാധിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചു. 2020ൽ സ്കൂട്ടർ ആക്സിഡന്റ് സംഭവിച്ചു. മൂന്നാം വയസ്സിൽ വന്ന പോളിയോയുടെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന കാലിലേക്ക് സ്കൂട്ടർ ഒന്നു വീണു. രണ്ടു പൊട്ടൽ. വിശ്രമിക്കാതെ വേറെ വഴിയില്ലായിരുന്നു. മകൻ സരിനൊപ്പം ബെംഗളൂരുവിലെ ഫ്ലാറ്റിലായിരുന്നു താമസം. വീണ്ടും ചിത്രരചനയിൽ സജീവമായി. മക്കൾ സരിനും സാജനും കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. ഞാൻ വരച്ച ചിത്രങ്ങൾ അവർ ഫ്രെയിം ചെയ്തത് പ്രോത്സാഹനമായി.

sahadevan-pillai-8
രാജാ രവിവർമ കോളജിലെ സഹപാഠികൾക്കൊപ്പം വി. സഹദേവൻപിള്ള

ചെറിയ രീതിയിൽ വരയ്ക്കുമെങ്കിലും ഇതുവരെ ഗുരുമുഖത്തു നിന്നു ചിത്രരചന പഠിച്ചിട്ടില്ല. അങ്ങനെയാണ് ഫൈൻ ആർട്സിൽ ബിരുദമെടുക്കാം എന്നു തീരുമാനിക്കുന്നത്. ഉള്ളിൽ തോന്നിയ ആഗ്രഹം ആദ്യം പങ്കുവച്ചതു ഭാര്യ രാധാമണിയമ്മയോടാണ്. അതിനെന്താ, പഠിക്കൂ എന്നു പറഞ്ഞ് അവർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. തൃശൂരിൽ എൻട്രൻസ് എഴുതാൻ രക്ഷാകർത്താവിനെ പോലെ എനിക്കൊപ്പം വന്നത് രാധാമണിയാണ്.‌

ADVERTISEMENT

എന്തു വിളിക്കുമെന്ന കൺഫ്യൂഷൻ

കോളജിലെത്തിയപ്പോൾ സഹപാഠികളുടെ സംശയം എന്നെ എന്തു വിളിക്കണം എന്നതായിരുന്നു. അങ്കിൾ എന്നുവിളിച്ചോളൂ എന്നു ഞാൻ പറഞ്ഞു. ദാ, ഇപ്പൊ തോളിൽ കയ്യിട്ടു നിന്നു ഞങ്ങൾ സംസാരിക്കുന്നതു കണ്ടില്ലേ. എല്ലാവരും പറഞ്ഞുവയ്ക്കുന്ന ജനറേഷൻ ഗ്യാപ് ഞങ്ങൾക്കിടയിൽ ഇല്ലേയില്ല. ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് ഉച്ചയ്ക്കു ഭക്ഷണം കഴിക്കുന്നത്.’’ സഹദേവൻ സംസാരിക്കുന്നതിനിടയിൽ സോനയുടെ കമന്റ് എത്തി. ‘‘അങ്കിൾ സ്പെഷൽ ഫൂഡ് ഒക്കെ കൊണ്ടുവരും. പക്ഷേ, അങ്കിളിനു കിട്ടാറില്ല. ഞങ്ങൾ ഹോസ്റ്റലേഴ്സ് ഇങ്ങ് എടുക്കും.’’

‘‘പണ്ടു മക്കളെ സ്കൂളിലേക്കു വിട്ടിരുന്നതുപോലെയാണ് ഇപ്പോൾ എന്നെയും രാധ വിടുന്നത്. പേരക്കുട്ടി തീർഥ നന്നായി വരയ്ക്കും. ഞങ്ങൾ ഒരുമിച്ചിരുന്നാണു ചിത്രരചന. കോളജിൽ നിന്നു വീട്ടിലെത്തിയാലും ഹോം വർക്കും അസൈൻമെന്റും ഒക്കെയായി തിരക്കാണ്.’’ വിശേഷങ്ങൾ പറഞ്ഞു നിൽക്കുന്നതിനിടെ സഹദേവൻ പിള്ളയുടെ ക്ലാസ്മേറ്റ് നിവി എത്തി, അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു, ‘‘ക്ലാസ്സിൽ കേറാതെ കറങ്ങി നടക്കുവാണല്ലേ. വന്നേ... ക്ലാസ് തുടങ്ങാറായി.’’

ADVERTISEMENT