‘എന്റെ മാലയും താലിയും കാണ്‍മാനില്ല’; പരാതിയുമായി വീണ എസ്.നായര്‍ Veena S Nair Reports Missing Necklace and Thali
Mail This Article
അവതാരകയായും രാഷ്ട്രീയ പ്രവർകയെന്ന നിലയിലും സോഷ്യല്‍ മീഡിയക്ക് സുപരിചിതയാണ് വീണ എസ് നായർ. ഉറച്ച നിലപാടുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള വീണ ഗുരുതരമായൊരു പരാതി ഉന്നയിച്ച് രംഗത്തെത്തുകയാണ്. മാലയും താലിയും കാണ്‍മാനില്ലെന്നാണ് വീണയുടെ പരാതി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായര്‍ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം കൂടിയാണ് വീണ എസ്.നായര്‍.
വീണയുടെ കുറിപ്പ്
26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്‍മാനില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact @തിലകൻ 8921285681